twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ഗന്ധര്‍വ്വനിലെ വേഷം ലഭിക്കാതെ പോയതിന് കാരണം, അനുഭവം പറഞ്ഞ് നിയാസ് മുസ്ലിയാര്‍

    By Midhun Raj
    |

    സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനാണ് നിയാസ് മുസ്ലിയാര്‍. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള താരം നായകനായും സഹനടനായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തിലെ മനം പോലെ മംഗല്യം സീരിയലിലൂടെയാണ് നിലവില്‍ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. മീര നായര്‍, സ്വാസിക തുടങ്ങിയവരാണ് നിയാസിനൊപ്പം പരമ്പരയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. അതേസമയം പദ്മരാജന്‌റെ ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയെ കുറിച്ചുളള ഒരനുഭവം പങ്കുവെക്കുകയാണ് നിയാസ്.

    niyaz

    സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിയാസ് മനസുതുറന്നത്. സിനിമയിലേക്ക് വന്നതിന് കാരണം സംവിധായകന്‍ എഎം നസീറാണ് എന്ന് നടന്‍ പറയുന്നു. നസീര്‍ വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. ക്ഷണക്കത്ത് എന്ന സിനിമയില്‍. നസീറിന്‌റെ ജ്യേഷ്ഠനും സംവിധായകന്‍ ടി കെ രാജീവ് കുമാറും തമ്മിലുളള അടുപ്പത്തിന്‌റെ പുറത്ത് സിനിമയിലെത്തി. ഈ ക്യാരക്ടറിന് നോക്കുന്ന സമയത്ത് എന്നെ സജസ്റ്റ് ചെയ്യുകയായിരുന്നു. നസീറാണ് പറഞ്ഞത്; ഒരു സിനിമ വന്നിട്ടുണ്ട്. നായക വേഷമാണ്, നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ നീ പോയി സിനിമയുടെ ടീമിനെ കാണണം എന്ന്. അങ്ങനെ ഞാന്‍ പോയി കണ്ടു.

    കല്യാണം കഴിഞ്ഞതായി തോന്നുന്നില്ല എന്ന് മൃദുല, താരദമ്പതികള്‍ വീണ്ടും സ്റ്റാര്‍ മാജിക്കില്‍കല്യാണം കഴിഞ്ഞതായി തോന്നുന്നില്ല എന്ന് മൃദുല, താരദമ്പതികള്‍ വീണ്ടും സ്റ്റാര്‍ മാജിക്കില്‍

    നവോദയയിലാണ് പോവുന്നത്. അവര് ക്ഷണക്കത്തല്ല ആദ്യം പ്ലാന്‍ ചെയ്തത്. അവര്‍ പ്ലാന്‍ ചെയ്തത് വേറൊരു സിനിമയാണ്. പ്രൊഡ്യൂസറും അവരല്ല, നവോദയ ആയിരുന്നു. പക്ഷേ ഈ സിനിമ പദ്മരാജന്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന പേരില്‍ സിനിമ എടുക്കുന്നു. ഒരേകഥ തന്നെയാണ്. അങ്ങനെ ഇത് നവോദയ അറിഞ്ഞു. അപ്പോ പദ്മരാജന്‍ ചെയ്യുന്ന സിനിമ പോലെ സെയിം കഥ എടുക്കാന്‍ പറ്റില്ലല്ലോ. അവര് ആ പ്രോജക്ട് ഉപേക്ഷിച്ചു.

    അത് കഴിഞ്ഞാണ് ക്ഷണക്കത്ത് എന്ന സിനിമ വന്നത്. നിര്‍മ്മാതാക്കളായി സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വന്നു. ആക്ടേഴ്‌സിനെ എല്ലാവരെയും അതേപോലെ നിര്‍ത്തിയിട്ട് പ്രൊഡ്യൂസറും മാറി, കഥയും മാറി. അങ്ങനെയാണ് ക്ഷണക്കത്ത് വരുന്നത്. അല്ലെങ്കില്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ആ കഥയില്‍ ചിലപ്പോ ഗന്ധര്‍വ്വനായിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട് ഞാന്‍ എത്തുമായിരുന്നു,
    ചിലപ്പോ തിരിച്ചാവാം, നിയാസ് പറഞ്ഞു.

    Recommended Video

    Exclusive interview with Malik fame Sanal Aman | A funny chat | Malayalam

    സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം

    Read more about: niyas serial actor
    English summary
    Viral: Manampole Mangalyam Actor Niyas Opens Up How He Lost Njan Gandharvan Movie Lead Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X