For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് സന്തോഷിക്കാൻ ഇത് മതി:ഭർത്താവിനോട് തൻ്റെ ഇഷ്ടം പറയുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി നടി സ്നേഹ ശ്രീകുമാർ

  |

  മലയാളം ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന പരിപാടിയിലൂടെ ഒരുമിച്ചെത്തി പ്രേക്ഷക പ്രശംസ നേടി എടുത്ത ഇരുവരും വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. നിലവില്‍ ചക്കപ്പഴം എന്ന പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ശ്രീകുമാര്‍. സ്‌നേഹയും മറ്റ് പരിപാടികളും നൃത്തവുമൊക്കെയായി സജീവമാണ്.

  സ്റ്റൈലിഷായി ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലുള്ള നടി സോഫിയ ചൌധരിയുടെ പുത്തൻ ഫോട്ടോസ് കാണാം

  വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പറയുകയാണ് താരങ്ങളിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദാമ്പത്യ ജീവിതത്തിലെ സന്തോഷങ്ങളും അഡ്ജസ്റ്റ്‌മെ്ന്റസും എത്രത്തോളമുണ്ടെന്ന് സ്‌നേഹയും ശ്രീകുമാറും പറയുന്നത്. വിശദമായി വായിക്കാം...

  ശ്രീകുമാര്‍ വളരെ കുറച്ചേ സംസാരിക്കുകയുള്ളോ എന്ന അവാതരകയുടെ ചോദ്യത്തിന് എന്റേടുത്ത് നന്നായി സംസാരിക്കും. അല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ കയറ്റുമോ എന്നായിരുന്നു സ്‌നേഹ തിരിച്ച് ചോദിച്ചത്. ദേഷ്യം വന്ന് കഴിഞ്ഞാല്‍ പുള്ളി മിണ്ടത്തില്ല. മിണ്ടാതെ ഇരിക്കുന്നത് എനിക്കിഷ്ടമല്ല. അതറിയാവുന്നത് കൊണ്ട് ദേഷ്യം വന്ന് കഴിയുമ്പോള്‍ പുള്ളി മിണ്ടാതെ ഇരുന്ന് കളയും. അപ്പോള്‍ എനിക്ക് വരുന്ന ദേഷ്യം പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. എന്നെ പരാജയപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം അതാണെന്ന് ഏട്ടന് അറിയാം.

  സമാന്തയും നാഗ ചൈതന്യയും കുടുംബകോടതിയില്‍; പിരിയാനുള്ള കാരണവും പുറത്ത്!- വായിക്കാം

  ഭര്‍ത്താവിന്റെ സെറ്റില്‍ പോയി ഭാര്യ കളിക്കാനൊന്നും ഞാന്‍ നില്‍ക്കില്ല. അശ്വതിയുടെ കൂടെയാണിപ്പോള്‍ അഭിനയിക്കുന്നത്. അശ്വതിയും ഞാനും വലിയ കൂട്ടുകാരാണ്. സെറ്റിലെ പല കാര്യങ്ങളും അശ്വതിയാണ് എന്നെ വിളിച്ച് പറയുക. പുള്ളി ഇടുന്ന ഷര്‍ട്ട് വരെ ഞാനും അശ്വതിയും തമ്മില്‍ സംസാരിച്ചിട്ടാവും ഇടുക. അദ്ദേഹം എന്നോട് കമ്പനി ഒട്ടും ആവുന്നില്ലല്ലോ എന്നൊക്കെ അശ്വതി ആദ്യം എന്നോട് വിളിച്ച് ചോദിക്കുമായിരുന്നു. അവര് ഒന്നിച്ച് അഭിനയിക്കുമ്പോള്‍ കുറച്ച് സ്വാതന്ത്ര്യം ഒക്കെ എടുക്കേണ്ടി വരുമല്ലോ. ആള് അത്ര സംസാരിക്കില്ല. കുറച്ച് കഴിയുമ്പോള്‍ അത് മാറുമെന്ന് ഞാന്‍ പറഞ്ഞ് കൊടുക്കുകയായിരുന്നു.

  കമല്‍ ഹാസനെ വിവാഹം കഴിക്കാനിരുന്നതാണ്; പിന്നെ അറിഞ്ഞത് അദ്ദേഹം വിവാഹിതനായെന്ന്, പ്രണയത്തെ കുറിച്ച് ശ്രീവിദ്യ- വായിക്കാം

  വഴക്കുണ്ടായാല്‍ ആദ്യം സോറി പറയുന്നത് ആരെന്ന ചോദ്യത്തിന് ഞാനാണെന്ന് സ്‌നേഹ പറയുന്നു. ചിലപ്പോളത് താനായിരിക്കുമെന്ന് ശ്രീകുമാറും സൂചിപ്പിച്ചു. ആരാണ് ഏറ്റവും അധികം റൊമാന്റിക് എന്ന ചോദ്യത്തിന് താന്‍ ആണെന്ന് സ്‌നേഹ പറയുന്നു. പാര്‍ട്ട്ണര്‍ക്ക് ഏറ്റവും കൂടുതല്‍ ഗിഫ്റ്റ് വാങ്ങികൊടുക്കാറുള്ളതും ഞാനാണെന്ന് സ്‌നേഹ സൂചിപ്പിച്ചു. അങ്ങനെ ആഘോഷങ്ങളോട് ഒന്നും താല്‍പര്യമില്ലാത്ത ആളാണ് ശ്രീകുമാര്‍. പിറന്നാള്‍ ഓര്‍ത്തിരിക്കുകയോ, സമ്മാനം വാങ്ങി കൊടുക്കുകയോ, എന്തിന് ഓണം പോലും ആഘോഷിക്കുന്നത് ഞാന്‍ കൂടെ വന്നതിന് ശേഷമാണ്.

  Sreekumar and Sneha Wedding Reception Video | FilmiBeat Malayalam

  ഞാന്‍ ഗിഫ്റ്റ് ഒക്കെ വാങ്ങി കൊടുക്കും. അതാണ് തന്റെ സന്തോഷമെന്ന് സ്‌നേഹ പറയുന്നു. ഇപ്പോള്‍ ഏട്ടന്റെ ആ സ്വഭാമൊക്കെ മാറ്റി എടുത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതിലൂടെയാണ് അത് സാധിക്കുന്നത്. ചേട്ടാ എന്നെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ വിമാനമോ കാറോ ഒന്നും വാങ്ങി തരണ്ട. എന്റെ ഈ ചെറിയ ചെറിയ സന്തോഷം സാധിച്ച് തരിക. അതിലെനിക്ക് സന്തോഷം കാണാന്‍ പറ്റുന്നുണ്ടെന്ന് പറയും. അത് അവര്‍ക്ക് വലിയ ലാഭമാണെന്നും സ്‌നേഹ സൂചിപ്പിക്കുന്നു.

  ഭര്‍ത്താവിന്റെ അച്ഛന്റെ മുന്‍ കാമുകി; ഐശ്വര്യ റായിയെ പുകഴ്ത്തി നടി രേഖ കത്ത് വീണ്ടും വൈറലാവുന്നു- വായിക്കാം

  Read more about: sneha sreekumar
  English summary
  Viral: Marimayam Fame Sneha Opens Up How She Express Her Love Towards Sreekumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X