ബിഗ് ബോസിനും തടസ്സം നേരിട്ടു? ഷോ തുടങ്ങാന്‍ ഇനിയും വൈകും! എല്ലാത്തിനും കാരണം പുതിയ മാറ്റങ്ങളാണ്

അഞ്ചാമതും മലയാളത്തില്‍ ബിഗ് ബോസ് വരികയാണ്. മാര്‍ച്ച് ഇരുപത്തിയാറിന് ഷോ തുടങ്ങിയേക്കുമെന്ന് വിവരം പ്രചരിക്കപ്പെട്ടെങ്കിലും ഇനിയും ഔദ്യോഗികമായ വിവരങ്ങളൊന്നുമില്ല. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ സെറ്റിനെ പറ്റിയോ മത്സരാര്‍ഥികളെ പറ്റിയോ ഒന്നും കൂടുതല്‍ സൂചനകളില്ല.

ഉടനെ തുടങ്ങുമെന്ന് പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയൊന്നുമില്ല. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവും സൂചനകളും ചൂണ്ടി കാണിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി.

മാര്‍ച്ച് ഇരുപത്തിയാറിന് ഷോ നടക്കുമെന്നാണ് മുന്‍പ് പറഞ്ഞിരുന്നത്. ഇതുവരെ ആ ഡേറ്റ് മാറ്റി പറഞ്ഞിട്ടില്ല. പക്ഷേ മാര്‍ച്ച് പതിനഞ്ച് ആയിട്ടും ഷോ തുടങ്ങുന്നതിനെ പറ്റി യാതൊരു വിവരവുമില്ല. അതിന് കാരണം കോമണേഴ്‌സിന്റെ ഓഡിക്ഷന്‍ നടക്കുന്നത് കൊണ്ടാണ്. കഴിഞ്ഞ തവണത്തെ വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തെ മാറ്റം അതാണ്.

bigg-boss

സാധാരണക്കാര്‍ പങ്കെടുക്കുന്നതിന്റെ പ്രൊമോ ഇതുവരെ വന്നിട്ടില്ല. അതിനര്‍ഥം അവരെ തിരഞ്ഞെടുത്ത് കഴിഞ്ഞിട്ടില്ലെന്നതാണ്. അതിനാല്‍ മാര്‍ച്ച് 26 എന്നത് ഏപ്രില്‍ രണ്ട് ഞായറാഴ്ചയിലേക്ക് മാറുമോ എന്ന കാര്യവും വ്യക്തമല്ല. എന്തായാലും കോമണേഴ്‌സിന്റെ തിരഞ്ഞെടുപ്പ് കൂടി നടത്തിയതിന് ശേഷമായിരിക്കും ബിഗ് ബോസ് എന്നാണ് തുടങ്ങുക എന്ന തീരുമാനത്തിലേക്ക് എത്തുക. പത്ത് ദിവസം മുന്‍പെങ്കിലും ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഇത്തവണയും മലയാളം ബിഗ് ബോസ് എവിടെ വച്ചാണ് നടത്തുന്നതെന്ന സംശയം കൂടിയുണ്ട്. മുംബൈയിലുള്ള മറാത്തിയുടെ സെറ്റിലായിരിക്കുമെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമാവുന്നത്. മുംബൈയില്‍ തന്നെ മൂന്ന് സെറ്റുകളുണ്ട്. അതില്‍ ഹിന്ദി, മറാത്തി സെറ്റുകള്‍ മുംബൈ ഫിലിം സിറ്റിയിലും മറ്റേത് പൂനെയ്ക്ക് അടുത്തുള്ള ലോണാവിലാണ്. അവിടെയാണ് മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണ്‍ നടന്നത്. അവിടെ നടക്കുമോ എന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷം ഹിന്ദിയുടെ സെറ്റില്‍ വച്ചാണ് മലയാളം നടത്തിയത്. മറാത്തിയുടെ സെറ്റിലേക്ക് വലിയ ദൂരമില്ല. ഒരു മിനുറ്റ് ദൂരമാണ് ഇത് തമ്മിലുള്ളത്. ഇത്തവണ ഹിന്ദി സെറ്റില്‍ തന്നെയായിരിക്കാന്‍ സാധ്യതയുണ്ട്. കാരണം ഹിന്ദിയുടെ സീസണ്‍ കഴിഞ്ഞതേയുള്ളു. അത് മറ്റൊരു സെറ്റാക്കി മാറ്റാന്‍ അവര്‍ക്ക് വളരെ എളുപ്പത്തില്‍ സാധിക്കും.

മറാത്തിയുടെ സെറ്റിലായിരിക്കുമെന്ന് കഴിഞ്ഞ തവണ പറഞ്ഞെങ്കിലും ഹിന്ദിയുടേത് തന്നെ ലഭിക്കുകയായിരുന്നു. ഇത്തവണയും അങ്ങനെ കിട്ടട്ടേ എന്നാണ് ആഗ്രഹിക്കുന്നത്. മറാത്തിയെക്കാളും വലിപ്പം കൂടുതലുള്ളതും കാണാന്‍ ഭംഗിയും ഹിന്ദിയുടെ സെറ്റാണ്. അതിനായിരിക്കും സാധ്യതയെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സ് ചൂണ്ടി കാണിക്കുന്നത്.

bigg-boss

എന്തായാലും ബിഗ് ബോസ് തുടങ്ങാനുള്ള തീയ്യതി സമയമാകുമ്പോള്‍ അവര്‍ തന്നെ അറിയിച്ചോളുമെന്ന് പറയുകയാണ് ആരാധകര്‍. ഇതിന് മുന്‍പും അവര്‍ അറിയിച്ചിട്ടൊന്നുമില്ലല്ലോ. സാധാരണ ജനങ്ങളെ തിരഞ്ഞെടുത്താല്‍ തന്നെ അവരുടെ പേരുകള്‍ പുറത്ത് വിടാന്‍ ഒരു സാധ്യതയുമില്ല. അതുകൊണ്ട് മത്സരാര്‍ഥികളുടെ പ്രവചനം നടത്തിയത് കൊണ്ടും കൃത്യമായൊരു ദിവസവും പറഞ്ഞാലും അതൊന്നും ശരിയാവണമെന്നില്ലെന്ന് ഒരു ആരാധകന്‍ പറയുന്നു.

ഇതിനിടെ ലാലേട്ടന്റെ ഡേറ്റ് കിട്ടാത്തതാണ് ഷോ നീണ്ട് പോകാന്‍ കാരണമെന്നാണ് ചിലര്‍ പറയുന്നത്. അവതാരകനായ മോഹന്‍ലാല്‍ തിരക്കിലായത് കൊണ്ടാണ് ബിഗ് ബോസ് തുടങ്ങാനുള്ള ഡേറ്റ് കണ്‍ഫോം ആക്കാത്തതെന്നാണ് ഏഷ്യാനെറ്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്ന് ഒരാള്‍ പറയുന്നു.

ഇത്തവണയും മുംബൈയിലുള്ള സെറ്റ് തന്നെയാണന്നാണ് അറിഞ്ഞത്. ഇനി മറാത്തി ആണെങ്കിലും എവിടുന്നേലും ഷോ ഒന്ന് തുടങ്ങിയാല്‍ മതി. മാത്രമല്ല കുറച്ച് അടിപൊളിയായൊരു സെറ്റ് ഇത്തവണ പ്രതീക്ഷിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. മറ്റ് ചിലര്‍ കഴിഞ്ഞ സീസണിലൂടെ ശ്രദ്ധേയനായ ഡോ. റോബിന്‍ രാധാകൃഷ്ണനെ കളിയാക്കി കൊണ്ടാണ് എത്തിയിരിക്കുന്നത്.

ബിഗ് ബോസിന്റെ അഞ്ചാം പതിപ്പ് ഒന്ന് വേഗം തുടങ്ങിയാല്‍ ആ മൂക്കാമണ്ടന്റെ അലര്‍ച്ച ഒന്ന് കുറയുമായിരുന്നു. ആള്‍ക്കാര്‍ മിക്കവാറും പുതിയ ആള്‍ക്കാരുടെ പുറകെ പോവും. ഇതോടെ അവന്റെ അലര്‍ച്ച തന്നെ നില്‍ക്കും. ഇപ്പോള്‍ തന്നെ റോബിനെ പൊക്കി കൊണ്ട് നടന്നവര്‍ തന്നെ അദ്ദേഹത്തെ താഴെ ഇറക്കിയത് പോലെയായി. പുതിയ ബിഗ് ബോസ് തുടങ്ങുന്നതോടെ അതിന്റെ കാര്യത്തിലും തീരുമാനമാവുമെന്ന് ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X