For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപി അതും തട്ടിയെടുത്തോ? ബിഗ് ബോസില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപി? പ്രൊമോ വൈറലാവുന്നു

  |

  ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമതൊരു സീസണ്‍ കൂടി വരാന്‍ പോവുകയാണ്. ഏകദേശം ഷോ സംപ്രേക്ഷണം ചെയ്യാനുള്ള മുന്നൊരുക്കങ്ങളൊക്കെ പൂര്‍ത്തിയായി കഴിഞ്ഞു. വൈകാതെ പ്രൊമോ വീഡിയോയും പുതിയ ലോഗോയും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയില്‍ ബിഗ് ബോസിന്റേതെന്ന നിലയില്‍ ഒരു വീഡിയോ യൂട്യൂബിലൂടെ കറങ്ങി നടക്കുകയാണ്.

  Also Read: 26 വര്‍ഷമാണ് ഒരുമിച്ച് ജീവിച്ചത്; അതിൽ നിന്നും കിട്ടിയ സമ്മാനമാണ് മകൾ സൗഭാഗ്യ, ഭർത്താവിനെ കുറിച്ച് താര കല്യാൺ

  പരിപാടിയുടെ പ്രൊമോ എന്ന തരത്തില്‍ നടന്‍ സുരേഷ് ഗോപി ഇന്‍ട്രോ പറയുന്നതാണ് പ്രൊമോയിലുള്ളത്. ദുരൂഹത നിറഞ്ഞൊരു പ്രൊമോ പോലെ സൂചിപ്പിക്കുമെങ്കിലും മോഹന്‍ലാലിന് പകരം സുരേഷ് ഗോപിയാണോ അവതാരകനെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ ഇതിന് പിന്നിലെ കള്ളത്തരം പിന്നാലെ പുറത്ത് വരികയായിരുന്നു.

  'സമയം ആര്‍ക്ക് വേണ്ടിയും കാത്തുനില്‍ക്കുന്നില്ല. ടൈം ഇന്‍ സ്‌പേസ്, വെയിറ്റ് ഫോര്‍ ദാറ്റ്' എന്നുമാണ് പ്രൊമോ വീഡിയോയില്‍ സുരേഷ് ഗോപി സംസാരിക്കുന്നത്. ഇതിന് പിന്നാലെ ബിഗ് ബോസിന്റെ തീം സൗണ്ട് കേള്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ ബിഗ് ബോസ് സീസണ്‍ 5 എന്ന് കൂടി ചേര്‍ത്തിട്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്.

  Also Read: പണ്ടേ ഉള്ള ആഗ്രഹം എവിടെയോ ഒളിച്ചിരുന്നതാണ്; ബൈക്ക് വാങ്ങി ഷോ റൂമില്‍ വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍

  സത്യത്തില്‍ സുരേഷ് ഗോപി തന്നെ അവതാരകനായിട്ടെത്തിയ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ പ്രൊമോ വീഡിയോയാണിത്. ബിഗ് ബോസിന്റെ പ്രൊമോ ആണെന്ന തരത്തില്‍ ആരോ എഡിറ്റ് ചെയ്ത് പുറത്ത് ഇറക്കിയിരിക്കുന്നതാണ്. മാത്രമല്ല മോഹന്‍ലാലിന് പകരം സുരേഷ് ഗോപി ഇത്തവണ ബിഗ് ബോസ് അവതാരകനായി എത്തിയേക്കും എന്ന ധ്വനി കൂടി പ്രൊമോയിലൂടെ പറയാതെ പറയാന്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തു.

  ഇതോടെ നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്. ചിലര്‍ മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ താരതമ്യപ്പെടുത്തി കൊണ്ടാണ് കളിയാക്കിയിരിക്കുന്നത്. 'ഈ വീഡിയോ ബിഗ് ബോസിന്റേതെന്ന നിലയില്‍ ഏഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെയാണ ഏവരും കളിയാക്കിയത്.

  'എഡിറ്റിംഗ് സിംഹമേ, പഴയ കോടീശ്വരന്‍ ബിഗ് ബോസ് ആക്കി അല്ലേ, ഇത് ഫേക്ക് വീഡിയോ ആണെന്ന് അറിയാം. എങ്കിലും ഈ വീഡിയോ കണ്ടപ്പോള്‍ സുരേഷ് ഗോപി ബിഗ് ബോസ് അവതാരകനായി വന്നിരുന്നെങ്കില്‍ നല്ലതായേയനെ എന്നൊരു തോന്നലുണ്ടായി. ലാലേട്ടനെക്കാളും ബിഗ് ബോസില്‍ ഷൈന്‍ ചെയ്യാന്‍ സുരേഷ് ഗോപിയ്ക്ക് സാധിക്കുമെന്ന് തോന്നുന്നു.

  വാക്കുകള്‍ കൊണ്ട് മത്സരാര്‍ഥികളെ മുള്‍മുനയില്‍ നിര്‍ത്താന്‍ മോഹന്‍ലാലിനെക്കാളും കഴിവ് സുരേഷ് ഗോപിയ്ക്ക് ഉണ്ടെന്ന് തന്നെയാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. പലപ്പോഴും മോഹന്‍ലാല്‍ സോഫ്റ്റ് ആയി സംസാരിക്കുകയാണ് പതിവ്. പിന്നീട് ദേഷ്യത്തിലേക്ക് വരുന്നുണ്ടെങ്കിലും അതിനൊരു താളം പോര, സുരേഷ് ഗോപിയ്ക്ക് സ്വതസിദ്ധമായ ശൈലിയില്‍ ഇതൊക്കെ കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കും. സുരേഷ് ഗോപി ശരിക്കും ബിഗ് ബോസ് അവതാരകന്റെ റോള്‍ അര്‍ഹിക്കുന്നുണ്ട്.

  ഇനി മോഹന്‍ലാല്‍ പിന്മാറി പകരം ഒരാള്‍ എന്നൊരു ഓപ്ഷന്‍ വരികയാണെങ്കില്‍ സുരേഷ് ഗോപി മാത്രം മതി. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സമാനമായ രീതിയിലൊരു പോള്‍ നടന്നിരുന്നു. ബിഗ് ബോസ് അവതാരകന്റെ ഓഫര്‍ വന്നുവെന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പോള്‍ വന്നത്. അതില്‍ കൂടുതല്‍ പേരും മമ്മൂട്ടി വരുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്തായാലും ഒരു മാറ്റം വരണമെന്ന ആഗ്രഹത്തിലാണ് ബിഗ് ബോസ് പ്രേമികള്‍.

  വൈറലാവുന്ന പ്രൊമോ വീഡിയോ കാണാം

  English summary
  Viral: Netizens Reaction About Suresh Gopi's Edited Video As Bigg Boss Malayalam Host. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X