യുവകൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോയുമായി മൃദുല വിജയ്, ഇപ്പോഴേ പണി തുടങ്ങിയോയെന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുലയും യുവയും. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് പൂക്കാലം വരവായി നായിക ജീവിതസഖിയാവുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്. ഇരു പരമ്പരകളിലേയും പ്രധാന താരങ്ങളിലൊരാളായ രേഖ രതീഷാണ് ഇവരെ കൂട്ടിയോജിപ്പിക്കാന്‍ നിമിത്തമായത്. രണ്ടാളേയും നന്നായി അറിയാമെന്നും ചേരുമെന്ന് തോന്നിയതിനാലാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും രേഖ പറഞ്ഞിരുന്നു.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

യുവയെക്കുറിച്ച് മൃദുലയും മൃദുലയെക്കുറിച്ച് യുവയും വാചാലരായെത്തിയിരുന്നു. സീരിയലില്‍ ഒരുമിച്ചില്ലെങ്കിലും സ്റ്റാര്‍ മാജിക്കില്‍ ഇവരൊന്നിച്ച് എത്തിയിരുന്നു. പാട്ടും നൃത്തവും മിമിക്രിയുമൊക്കെയായി സജീവമായിരുന്നു ഇരുവരും. വേണമെങ്കില്‍ ഇവര്‍ക്ക് സ്വന്തമായി ട്രൂപ്പ് തുടങ്ങാലോയെന്നായിരുന്നു സഹതാരങ്ങള്‍ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടുന്നതിനിടയിലെ വിശേഷം പറഞ്ഞും ഇവരെത്താറുണ്ട്. മൃദുല പങ്കുവെച്ച പുതിയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

യുവയും മൃദുലയും

യുവയും മൃദുലയും

അഭിനയ രംഗത്ത് സജീവമാണ് മൃദുല. വ്യത്യസ്ത പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരം. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് നടി. സ്റ്റാര്‍ മാജിക്കില്‍ എത്തിയതിന് ശേഷമായിരുന്നു മൃദുലയുടെ മിമിക്രിയിലുള്ള കഴിവ് പുറത്തുവന്നത്. സഹതാരങ്ങളേയെല്ലാം അനുകരിച്ചിരുന്നു നടി. ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി ഇത്രയും സൂപ്പറായി ഞങ്ങളെ കാണിക്കുന്നതെന്നായിരുന്നു നോബിയും സംഘവും പറഞ്ഞത്. തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയിലും സ്റ്റാര്‍ മാജിക്കിലേക്ക് വരാറുണ്ട് മൃദുല.

വീഡിയോ

വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മൃദുല. കരിയറിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. യുവകൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം മൃദുല എത്തിയത്. മൃദുലയുടെ തല മസാജ് ചെയ്യുകയായിരുന്നു യുവ. ഉണ്ണിയേട്ടന്റെ കെയറിങ്ങ് ഒരുപാട് ഇഷ്ടമാണെന്നായിരുന്നു താരം കുറിച്ചത്. ഉണ്ണിയേട്ടനെന്നാണ് മൃദുല യുവയെ വിളിക്കുന്നത്. കുഞ്ഞൂട്ടനെന്നാണ് യുവ തിരിച്ച് വിളിക്കുന്നത്.

വിവാഹത്തിലേക്ക്

വിവാഹത്തിലേക്ക്

അടുത്തിടെയായിരുന്നു മൃദുലയുടേയും യുവയുടേയും വിവാഹനിശ്ചയം നടന്നത്എന്‍ഗേജ്‌മെന്റിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നിങ്ങളൊരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. പെര്‍ഫെക്റ്റ് ജോഡിയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. വിവാഹ ശേഷവും മൃദുല കലാരംഗത്ത് തുടരുമെന്നും, അതേക്കുറിച്ച് നേരത്തെ തന്നെ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും യുവ പറഞ്ഞിരുന്നു.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു
കമന്റുകള്‍

കമന്റുകള്‍

വിവാഹത്തിന് മുന്‍പ് തന്നെ മൃദുല യുവയെക്കൊണ്ട് പണി എടുപ്പിച്ച് തുടങ്ങിയോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. യുവ വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് മൃദുല വാചാലയായിരുന്നു. ചുരിദാറിലേക്കുള്ള മാറ്റത്തിന് കാരണം ഉണ്ണിയേട്ടനാണെന്നായിരുന്നു താരം പറഞ്ഞത്. മൃദുല വന്നതോടെ വായ്‌നോട്ടം നിര്‍ത്തി ഡീസന്റായെന്നായിരുന്നു യുവ പറഞ്ഞത്.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X