കുഞ്ഞിന്റെ ആദ്യത്തെ എണ്ണ തേച്ച് കുളി; സന്തോഷം പങ്കുവെച്ച് ദിയ; മുഖം കാണാൻ കാത്തിരിപ്പുമായി ആരാധകർ

അമ്മയായതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. നിയോം എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് ഓമനപ്പേര്. തമിഴ് റാെമാന്റിക് സിനിമകളുടെ ആരാധികയാണ് ദിയ. അത് പോലൊരു സന്തോഷകരമായ ജീവിതമാണ് ദിയ എന്നും ആ​ഗ്രഹിച്ചത്. അത് കൊണ്ടാണ് ചേച്ചി അഹാന കൃഷ്ണയ്ക്ക് മുമ്പേ വിവാഹിതയായതും.

തന്റെ സ്വപ്നങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. തന്നെ മനസിലാക്കുന്ന പങ്കാളി, ആ​ഗ്രഹിച്ചത് പോലെ കുടുംബ ജീവിതം, ബിസിനസുകാരിയും ഇൻഫ്ലുവൻസറുമായുള്ള വളർച്ച തുടങ്ങി ദിയക്ക് ഇന്ന് സന്തോഷിക്കാനേറെയുണ്ട്. കുഞ്ഞിന്റെ മുഖം ഇതുവരെയും ദിയ ആരാധകരെ കാണിച്ചിട്ടില്ല. കുഞ്ഞിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ദിയ കൃഷ്ണ. കുഞ്ഞിന് ആദ്യമായി ഓയിൽ ബാത്ത് ചെയ്തെന്നാണ് ദിയ പറയുന്നത്.

Diya Krishna Baby
Photo Credit: Instagram / Diya Krishna

കുഞ്ഞിന്റെ മുഖം കാണാൻ ആരാധകർ വല്ലാതെ ആ​ഗ്രഹിക്കുന്നുണ്ട്. ദിയയുടെ വ്ലോ​ഗുകൾക്ക് താഴെ മുഖം കാണിക്കാത്തതിലെ പരിഭവവും ചിലർ പങ്കുവെക്കുന്നുണ്ട്. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന സ്റ്റാർ കിഡ്സ് പേളി മാണിയുടെ മക്കളാണ്. ഈ സ്ഥാനത്തേക്ക് ദിയയുടെ കുഞ്ഞുമെത്തും എന്ന് ഉറപ്പാണ്. ​പ്രണയം, വിവാഹം, ​ഗർഭിണിയായത്, കുഞ്ഞിന്റെ ജനനം തുടങ്ങി എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച ഇൻഫ്ലുവൻസറാണ് ദിയ. കുഞ്ഞിന്റെ മുഖം വെെകാതെ എല്ലാവരെയും കാണിക്കുമെന്ന് ഉറപ്പാണ്.

ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോ​ഗ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എല്ലാ വിധ സൗകര്യങ്ങളോടെയും സ്വകാര്യ ആശുപത്രിയിൽ വീട്ടുകാരുടെ സാമീപ്യത്തിൽ ദിയക്ക് കുഞ്ഞിന് ജന്മം നൽകി. ദിയക്ക് ലേബർ റൂമിൽ വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് നിരവധി പേർ ചൂണ്ടിക്കാട്ടി. കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഡെലിവറി വ്ലോ​ഗാണിതെന്നാണ് അഭിപ്രായങ്ങൾ. ദിയക്ക് ലഭിച്ചത്രയും
പരിചരണവും സ്നേഹവും പ്രസവ സമയത്ത് പല സ്ത്രീകൾക്കും ലഭിച്ചിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി.

Diya Krishna

തന്റെ വിവാഹവും പ്രസവവും എങ്ങനെ വേണമെന്ന് ദിയ നേരത്തെ തന്നെ പ്ലാൻ ചെയ്തതാണ്. ഭർത്താവും വീട്ടുകാരും പ്രസവ സമയത്ത് ഒപ്പം നിൽക്കണമെന്ന ദിയയുടെ ആ​ഗ്രഹം സഫലമായി. വെെകാരിക നിമിഷങ്ങൾ ചേച്ചി അഹാന ക്യാമറയിൽ പകർത്തി. ലക്ഷക്കണക്കിന് പേരാണ് വ്ലോ​ഗ് കണ്ടത്. ഇനി കുഞ്ഞിന്റെ ഓരോ ചടങ്ങുകളും വ്ലോ​ഗിലൂടെ ആരാധകർക്ക് മുന്നിലെത്തും. ഓമിയുടെ പിന്നാലെയാണ് താരകുടുംബം മുഴുവനും. കുടുബത്തിന്റെ ഐക്യവും സ്നേഹവും ഏവരും ചൂണ്ടിക്കാട്ടുന്നു.

ഒരുപക്ഷെ കുഞ്ഞുമായി ദിയ കൃഷ്ണ സ്വന്തം ഫ്ലാറ്റിലേക്ക് മാറിയേക്കും. പ്രസവം വരെയും ദിയ ഭർത്താവിനൊപ്പം സ്വന്തം ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ സംസാരിച്ചിരുന്നു. ഡെലിവറിക്ക് തൊട്ട് മുന്നേ മോൾ വീട്ടിൽ വന്ന് നിൽക്കുകയാണോ അതോ ഫ്ലാറ്റിലാണോ എന്ന് എല്ലാവരും ചോദിച്ചു. ദിയ അവളുടെ ഫ്ലാറ്റിൽ തന്നെയാണ് നിൽക്കുന്നത്. തൊട്ടടുത്താണ് ഫ്ലാറ്റ്. അവിടെയാണ് ഓസിക്ക് ഇഷ്ടം. ഞങ്ങളുടെ വീ‌ട് കുറേ ആൾക്കാരുള്ള സ്ഥലമാണല്ലോ. അവിടെ അവർക്ക് സ്വകാര്യതയുണ്ടാകും. കാറെടുത്താൽ രണ്ടാമത്തെ മിനുട്ടിൽ ഫ്ലാറ്റിൽ എത്തുമെന്നും സിന്ധു കൃഷ്ണ പറഞ്ഞു. അതേസമയം പ്രസവ ശേഷം പരിചരണം വേണ്ടതിനാൽ ദിയ പെട്ടെന്ന് ഫ്ലാറ്റിലേക്ക് മടങ്ങുമോ എന്ന് വ്യക്തമല്ല.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X