നൂബിന്റെ ഭാര്യ നായികയാവുന്നു; 46 വയസുള്ള നായകനും 23 കാരിയും, സാജൻ്റെ പുത്തന്‍ സീരിയലിന് വിമര്‍ശനം

എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരും ഒരുപോലെ കാണുന്ന തരത്തിലേക്ക് ടെലിവിഷന്‍ സീരിയലുകള്‍ മാറിയിരിക്കുകയാണ്. അതിന് അനുസരിച്ച് കഥാപാത്രങ്ങളിലും മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ പുതിയതായി ഒരു പരമ്പര കൂടി എത്തുന്നു എന്ന വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്.

തൂവല്‍സ്പര്‍ശം എന്ന സീരിയല്‍ അവസാനിച്ചതിന് ശേഷം ഗീതഗോവിന്ദം എന്ന പേരിലാണ് പുതിയൊരു സീരിയല്‍ വരുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നിരുന്നത്. ഇപ്പോഴിതാ സീരിയലിലെ നായകനെയും നായികയെയും മറ്റുമൊക്കെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളും പ്രേക്ഷകരുടെ അഭിപ്രായങ്ങളുമൊക്കെ വന്നിരിക്കുകയാണ്.

സാജൻ്റെ നായികയായി ഇരുപത്തിമൂന്ന് വയസുള്ള പെണ്‍കുട്ടിയാണ് എത്തുന്നത്

സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ സാജന്‍ സൂര്യയാണ് ഗീതഗോവിന്ദത്തിലെ നായകനായിട്ടെത്തുന്നത്. നാല്‍പ്പത്തിയാറ് വയസുകാരന്റെ കഥാപാത്രമാണ് സാജന്‍ അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ നായികയായി ഇരുപത്തിമൂന്ന് വയസുള്ള പെണ്‍കുട്ടിയാണ് എത്തുന്നത്. ടെലിവിഷന്‍ താരം നൂബിന്‍ ജോണിയുടെ ഭാര്യയും ഡോക്ടറുമായ ജോസഫൈന്‍ എന്ന ബിന്നിയാണ് ഗീതഗോവിന്ദത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

ഗീതാഞ്ജലിയായി ബിന്നി എത്തുമ്പോള്‍ ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് സാജന്‍ അവതരിപ്പിക്കുന്നത്

ഗീതാഞ്ജലിയായി ബിന്നി എത്തുമ്പോള്‍ ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് സാജന്‍ അവതരിപ്പിക്കുന്നത്. കോട്ടും സ്യൂട്ടുമൊക്കെ ഇട്ട് സാജന്റെ ഇതുവരെ കാണാത്തൊരു ഗെറ്റപ്പാണ് സീരിയലിലുള്ളത്. അതേ സമയം സീരിയലിന് പിന്തുണ നല്‍കുന്നവര്‍ക്കിടയില്‍ നെഗറ്റീവ് കമന്റുമായിട്ടാണ് കൂടുതല്‍ പേരുമെത്തുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും സീരിയലിന്റേതിന് സമാനമായൊരു കഥയാണോ ഇതിലെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്.

 തൂവല്‍സ്പര്‍ശം അവസാനിപ്പിച്ചതും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല

വലിയ കോടീശ്വരനും ബിസിനസുകാരനുമായ ആള്‍ തന്നെക്കാളും ഇരട്ടി പ്രായം കുറവുള്ള പെണ്‍കുട്ടിയെ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും ഇതിനോട് അനുബന്ധിച്ച് ഉണ്ടാവുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് നീയും ഞാനും പറയുന്നത്. സമാനമായ രീതിയില്‍ നായകന്റെ വേഷം മുതല്‍ കഥാപാത്രത്തിന്റെ പ്രായം വരെയുള്ള എല്ലാം സമാനമായി തോന്നുന്നുണ്ടെന്നാണ് ആരോപണം. മാത്രമല്ല ഈ സീരിയലിന് വേണ്ടി തൂവല്‍സ്പര്‍ശം അവസാനിപ്പിച്ചതും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല.

 തൂവല്‍സ്പര്‍ശം അവസാനിപ്പിക്കരുത്

തൂവല്‍സ്പര്‍ശം അവസാനിപ്പിക്കരുത്. ഇപ്പോള്‍ കണ്ടിരിക്കാന്‍ പറ്റിയ സീരിയല്‍ അത് മാത്രമേയുള്ളു. അതിന് പകരം അവസാനിപ്പിക്കേണ്ടതായി വേറെ നിരവധിയുണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. വിവേക് ഗോപന്‍ & അവന്തിക മോഹന്‍ റൊമാന്‍സ് ഇഷ്ട്ടപെട്ട് വരുകയാണ്. ഇതിനിടയില്‍ സീരിയല്‍ അവസാനിപ്പിക്കുകയാണെന്ന് പറയുന്നത് ശരിയല്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന് വരുന്ന കമന്റുകള്‍.

അടുത്ത അവിഹിതം വന്നു. നിലവിലുള്ളത് പോലെ ഇതും അങ്ങനെ തന്നെയാവും. ഒന്നോ രണ്ടോ ഭാര്യമാരും അവരിലുള്ള മക്കളും പിന്നെ ഒരു കാമുകിയും ഒക്കെ ചേര്‍ന്നൊരു കഥയായിരിക്കുമെന്നാണ് ചിലര്‍ ഗീതഗോവിന്ദത്തെ കുറിച്ചുള്ള മുന്‍വിധിയോടെ പറയുന്നത്.

എല്ലാത്തരം വികാാരങ്ങളും ചേര്‍ന്നാണ് ഗീതാഗോവിന്ദം ഒരുക്കുന്നതെന്നാണ് വിവരം

സ്നേഹം, പ്രണയം, ചതി, വഞ്ചന, പക, പ്രതികാരം, വാത്സല്യം, അങ്ങനെ എല്ലാത്തരം വികാാരങ്ങളും ചേര്‍ന്നാണ് ഗീതാഗോവിന്ദം ഒരുക്കുന്നതെന്നാണ് വിവരം. സന്തോഷ് കീഴാറ്റൂര്‍, സന്തോഷ് കുറുപ്പ്, അമൃത, ഉമ നായര്‍, രേവതി, ശ്വേത, തുടങ്ങി നിരവധി താരങ്ങളും ഈ സീരിയലിന്റെ ഭാഗമായി വരുന്നുണ്ട്. ഫെബ്രുവരി 13 ന് ആരംഭിക്കുന്ന സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7. 30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X