യുട്യൂബ് വീഡിയോ കണ്ടിട്ട് കാര്യമില്ല, കുക്കിങ് പഠിക്കണമെങ്കിൽ വിവാഹം കഴിക്കണം; ചെറുപ്പക്കാരോട് നൂബിൻ!

കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമായിട്ടാണ് നൂബിന്‍ ജോണിയെ പ്രേക്ഷകര്‍ക്ക് പരിചയം. ഭാര്യ ബിന്നി ഗീതാ ഗോവിന്ദം സീരിയലിലെ ഗീതാഞ്ജലിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. വിവാഹത്തിന് ശേഷമാണ് ബിന്നി സീരിയല്‍ ലോകത്തേക്ക് കടന്നത്. അതിന് കാരണം നൂബിന്‍ തന്നെയാണെന്ന് ബിന്നി പറഞ്ഞിരുന്നു. ഏഴ് വര്‍ഷത്തെ തങ്ങളുടെ പ്രണയ കഥ ദമ്പതികള്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.

ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിൻ മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നടി എന്നതിലുപരി ഡോക്ടർ കൂടിയാണ് ബിന്നി. സോഷ്യൽമീഡിയ വഴിയുള്ള പരിചയമാണ് ബിന്നിയും നൂബിനും പ്രണയത്തിലാകാൻ കാരണം. കടുത്ത നിരാശയില്‍ നില്‍ക്കുമ്പോഴാണ് ബിന്നി ജീവിതത്തിലേക്ക് വന്നതെന്നാണ് നൂബിൻ മുമ്പൊരിക്കൽ പ്രണയ കഥ വെളിപ്പെടുത്തി പറഞ്ഞത്.

Noobin Johny Binny Sebastian

പ്രണയം പുറത്ത് പറഞ്ഞാൽ അനാവശ്യമായി മീഡിയ അറ്റന്‍ഷന്‍ വരും എന്നത് കൊണ്ട് ഇരുവരും വിവാഹം നിശ്ചയിക്കും വരെ പ്രണയം രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇരുവർക്കും മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്കുശേഷം തങ്ങളുടെ യുട്യൂബ് വീ‍ഡിയോകൾക്ക് ലഭിച്ച കമന്റുകൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് ഇരുവരും.

കുക്കിങ് വീഡിയോസും ഡ്രസ്സിന്റെ വീഡിയോസും ഇടുമ്പോഴെല്ലാം ആളുകൾ കമന്റ് ചെയ്യാറുണ്ട് നൂബിൻ‌ ചേട്ടന്റെ കുക്കിങ് ഇഷ്ടപ്പെട്ടുവെന്നെല്ലാം. അന്നൊന്നും അതിന് മറുപടി നൽകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് കമന്റുകൾക്ക് മറുപടി നൽകാൻ ഒരു വീഡിയോ ചെയ്യാമെന്ന് കരുതിയത് എന്ന് പറഞ്ഞാണ് താരദമ്പതികൾ സംസാരിച്ച് തുടങ്ങിയത്.

കുക്കിങ് ഇഷ്ടപ്പെടുന്ന ചെറുപ്പക്കാർക്കുള്ള ഒരു ടിപ്പാണ് നൂബിനും ബിന്നിയും ആദ്യം നൽകിയത്. കുക്കിങ് പഠിക്കണമെന്ന് താൽപര്യമുള്ളർ എത്രയും വേ​ഗം കല്യാണം കഴിക്കുക. ബോയ്സിനോടാണ് ഞാൻ ഈ പറയുന്നത് എന്നാണ് നൂബിൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞത്. എത്ര യുട്യൂ‌ബ് വീഡിയോ കണ്ട് കുക്കിങ് പഠിച്ചാലും പ്രാക്ടിക്കലായി പഠിക്കണമെങ്കിൽ കല്യാണം കഴിക്കണം. അങ്ങനെ എങ്കിൽ പെട്ടന്ന് പഠിക്കാൻ കഴിയും.

കാരണം സാഹചര്യം നമ്മളെ സമ്മർദ്ദത്തിലാക്കും എന്ന് ബിന്നിയും പറയുന്നു. ചില ആരാധകർ ബിന്നിയുടെ സ്കിൻ കെയർ റൊട്ടീൻ പങ്കുവെക്കാമോ എന്നാണ് ചോദിച്ചത്. സ്കിൻ കെയർ റൊട്ടീൻ പലരും ചോദിച്ചിട്ടുണ്ട്. മുമ്പൊരു വീഡിയോ ഞാൻ ഇട്ടിരുന്നു. പല പ്രോഡക്ടസിലും മാറ്റം വന്നിട്ടുണ്ട്. അതെല്ലാം വിശദമായി ഞാൻ പറയാം. മോണിങ്, നൈറ്റ് കെയർ റൊട്ടീനൊക്കെ ഉൾപ്പെടും എന്നാണ് ബിന്നി മറുപടി നൽകിയത്.

Noobin Johny Binny Sebastian

പ്രോഡ‍ക്ട്സ് മാറി എന്ന് ബിന്നി വെറുതെ പറയുകയാണെന്നും വർക്ക് കുറഞ്ഞപ്പോൾ സാധനം മേടിക്കുന്നത് കുറഞ്ഞതാണെന്നുമാണ് നൂബിൻ കൗണ്ടറായി പറഞ്ഞത്. ശേഷം ബിന്നി തന്റെ ഹെയർ ടിപ്സ് ചോദിച്ചവർക്കുള്ള മറുപടിയാണ് നൽകിയത്. എന്റെ മുടി കാണുമ്പോൾ സിൽക്ക് ഹെയർ, എന്ത് നല്ല മുടി എന്നൊക്കെ നിങ്ങൾക്ക് തോന്നും. സത്യം പറഞ്ഞാൽ എനിക്ക് മുടിയില്ല. പലരും ഹെയർ കെയർ ടിപ്സ് ചോദിക്കാറുണ്ട്.

എന്റെ ഹെയർ സിൽക്കിയായി സ്ട്രെയിറ്റായി കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല. വേവി ഹെയറാണ് എനിക്ക് ഇഷ്ടം. എന്റെ മുടി ട്രീറ്റഡ് ഹെയർ അല്ല. ഞാൻ ഒരു തരത്തിലും മുടി കെയർ ചെയ്യാറില്ല. എന്തിന് ഏറെ കുളിക്കാറ് പോലുമില്ലെന്നും ബിന്നി പറയുന്നു. ശേഷം ബിന്നിയെ കുറിച്ചുള്ള ചില പരാതികളാണ് നൂബിൻ ആരാധകരുമായി പങ്കുവെച്ചത്. ഞാൻ അടിച്ച് വാരി കഴിയുമ്പോൾ ബിന്നി വീണ്ടും മുടി ചീകി അവിടെ തന്നെ ഇടുമെന്നാണ് നൂബിൻ പറഞ്ഞത്.

മുടി കെയർ ചെയ്യാനായി പ്ലാനുണ്ട്. മുടി പൊട്ടിപ്പോവാതിരിക്കാൻ കോമ്പ് ചെയ്യുമ്പോൾ സൂക്ഷിക്കാറുണ്ട്. ആറ് മാസം കൂടുമ്പോൾ മുടിയുടെ അടിഭാ​ഗം വെട്ടി മാറ്റാറുണ്ട്. മുടിയിലെ പിളർച്ച മാറ്റാനാണ് അതെന്നും ബിന്നി പറഞ്ഞു. ശേഷം ഹൈറ്റ് കുറഞ്ഞ ​ഗേൾസ് അല്ല ക്യൂട്ട്? എന്ന ആരാധകന്റെ കമന്റിനും ഇരുവരും മറുപടി നൽകി. ബിന്നിക്ക് ഹൈറ്റില്ലാതിരുന്നിട്ടും ക്യൂട്ട് അല്ലല്ലോ എന്ന രസകരമായ മറുപടിയാണ് നൂബിൻ നൽകിയത്. ചില ആരാധകർ നേരിട്ട് കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചപ്പോൾ കാണാൻ താൽപര്യമുള്ളവർ തിരുവനന്തപുരത്ത് വന്നാൽ മതി എന്നാണ് ഇരുവരും പറഞ്ഞത്.

Read more about: Noobin Johny malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X