'എന്നെ ഏറ്റവും മോശമായി കണ്ടിട്ടുള്ളത് അവരാണ്! ശ്രീനിയെ ഒത്തിരി ഇഷ്ടമാണ്,' അതിനുള്ള കാരണം വെളിപ്പെടുത്തി പേളി
എവിടെ പോയാലും വൈബ് ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലാണ് നടിയും അവതാരകയുമായ പേളി മാണി. ആദ്യമായി അവതാരകയായിട്ടെത്തുന്ന ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യില്‍ ബൈക്കിലിരുന്നായിരുന്നു പേളിയുടെ എന്‍ട്രി. അക്കാലത്ത് പെണ്‍കുട്ടികളൊന്നും ചെയ്യാന്‍ മടിക്കുന്ന ഡ്രൈവിങ്ങും റേസിങ്ങുമൊക്കെ വളരെ ഇഷ്ടത്തോടെ കൈകാര്യം ചെയ്യുന്ന പേളിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.
ഇതിനിടയില്‍ ബിഗ് ബോസ് ഷോ യിലേക്ക് പോയതാണ് പേളിയുടെ ജീവിതം മാറ്റി മറിക്കുന്നത്. ഇന്നത്തെ ഭര്‍ത്താവായ ശ്രീനിഷ് അരവിന്ദിനെ കണ്ടെത്തുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ ഈ പരിപാടിയിലൂടെയായിരുന്നു. ഇപ്പോഴിതാ തമിഴിലെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയ പേളി തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

തമിഴ് മരുമകളെന്നാണ് പേളിയെ അവതാരക വിശേഷിപ്പിച്ചത്. ശേഷം ഭര്‍ത്താവിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കാനും ആവശ്യപ്പെട്ടു. 'തമിഴ് പയ്യനായ ശ്രീനിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാരണം അദ്ദേഹത്തെ പോലൊരു ഭര്‍ത്താവിനെ ലഭിച്ചതാണ് എന്റെ ഏറ്റവും വലിയ വിജയം. സപ്പോര്‍ട്ടീവാണെന്ന് മാത്രമല്ല എന്നെ പിന്നില്‍ നിന്നും മുന്നിലേക്ക് തള്ളി വിടുന്നതും ശ്രീനിയാണ്. എനിക്ക് മടിയാണ്, ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറയുമ്പോള്‍ നിനക്കത് പറ്റുമെന്ന് പറഞ്ഞ് ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യിക്കുന്നതും ശ്രീനിയാണ്.
എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വശങ്ങള്‍ കണ്ടിട്ടുള്ളത് എന്റെ അച്ഛനും ഇപ്പോള്‍ കൂടുതലായി കാണുന്നത് ഭര്‍ത്താവായ ശ്രീനിഷുമാണ്. എന്നെ മുഴുവനുമായിട്ടും സ്വീകരിച്ചിട്ടുള്ള വ്യക്തി ശ്രീനിയാണ്. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും മികച്ച പങ്കാളിയുമൊക്കെ. ഞാനെഴുതിയ പാട്ടില്‍ ദൈവം എന്റെ കൈയ്യില്‍ കൊണ്ട് തന്ന നിധിയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് ശ്രീനിയെ ഉദ്ദേശിച്ചാണ്. അത് ശരിക്കും സത്യമാണ്. ഇപ്പോഴും അതിന് യാതൊരു മാറ്റവുമില്ലെന്നാണ്' പേളി പറയുന്നത്.
അതേ സമയം തനിക്ക് രജനികാന്തിനോടുള്ള സ്‌നേഹത്തെ കുറിച്ചും പേളി സംസാരിച്ചിരുന്നു. എങ്ങനെയെങ്കിലും രജനിയെ നേരില്‍ കാണുക എന്നതാണ് ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് എന്നും അതിനായി കാത്തിരിക്കുകയാണെന്നുമൊക്കെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ പേളി കൂട്ടിച്ചേര്‍ത്തു...
തന്റെ ജീവിതത്തിലൂടെ ഓരോ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് പേളി. ശ്രീനിയെ വിവാഹം കഴിച്ചതിലൂടെ തമിഴ് പയ്യന്മാരെ വിവാഹം കഴിക്കുന്നൊരു ട്രെന്‍ഡാണ് പേളി കേരളത്തില്‍ അവതരിപ്പിച്ചത്. ബിഗ് ബോസ് ഷോ യില്‍ വെച്ച് പരിചയത്തിലായി പിന്നീട് പ്രണയിച്ച് വിവാഹിതരായ ഇരുവരും ഏറ്റവും നല്ല ദമ്പതിമാരെന്ന വിശേഷണം ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. മോഹൻലാൽ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് മലയാളത്തിൻ്റെ ഒന്നാം സീസണിലെ മത്സരാർഥികളായിരുന്നു പേളിയും ശ്രീനിഷും. തമാശയ്ക്ക് ഗെയിമിൻ്റെ ഭാഗമായി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ആ ഇഷ്ടം സീരിയസായി മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങി അധികം വൈകാതെ ഇരുവരും വിവാഹിതരായി. രണ്ട് മതാചാരപ്രകാരം വലിയ ആഘോഷമായിട്ടായിരുന്നു താരവിവാഹം.

വര്‍ഷങ്ങളോളം ടെലിവിഷന്‍ സീരിയലുകളില്‍ നായകനായി അഭിനയിച്ചിരുന്ന ശ്രീനി ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. പേളിയുടെ കരിയറിനും ഉയര്‍ച്ചകള്‍ക്കുമെല്ലാം കൂട്ട് നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് തന്റെ കരിയറിനോട് ശ്രീനി ബൈ പറഞ്ഞത്. ഒപ്പം പേളിയുടെ യൂട്യൂബ് ചാനലിലെ പരിപാടികള്‍ക്കെല്ലാം പിന്നില്‍ നില്‍ക്കുന്ന സപ്പോര്‍ട്ടും ശ്രീനിയുടേതാണ്. ഇതിനിടയില്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും. പേളിയുടെ പ്രസവസമയത്തെല്ലാം കൂടെ നിന്നതും കാര്യങ്ങള്‍ ചെയ്തതിലൂടെയും ശ്രീനി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.
ഭർത്താവിനൊപ്പം പേളിയും മറ്റ് പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുകയാണ്. കൂടുതൽ സമയവും കുടുംബത്തിന് വേണ്ടി ചെലവഴിക്കണമെന്ന തീരുമാനമാണ് താരങ്ങൾക്ക്. സ്വന്തമായിട്ടുള്ള ചാനലിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് താരങ്ങളിപ്പോൾ....


Click it and Unblock the Notifications











