ഇത് നിങ്ങളെ ഇൻസെക്യൂർ ആക്കുന്നുണ്ടോ ഉണ്ണീ? വിമർശനത്തിൽ പ്രതികരിച്ച് പേളി മാണി

കഴിഞ്ഞ ദിവസമാണ് യൂട്യൂബർ ഉണ്ണി ഇൻഫ്ലുവൻസർമാരായ പേളി മാണി, ദിയ കൃഷ്ണ എന്നിവരെ വിമർശിച്ച് വീഡിയോ ചെയ്തത്. മക്കളെ സോഷ്യൽ മീഡിയയിൽ കണ്ടന്റാക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ഉണ്ണി സംസാരിച്ചത്. പേളി മാണി അഭിമുഖങ്ങൾ ചെയ്യുമ്പോൾ വ്യൂസിന് മാത്രം പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും ഉണ്ണി സംസാരിച്ചു. വിമർശനത്തിൽ പേളി മാണി നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഉണ്ണി, നിനക്കൊരുപാട് സ്നേഹവും ഹീലിം​ഗും അയക്കുന്നു. നിങ്ങൾ നിങ്ങളിൽ സമാധാനം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവരിൽ നിങ്ങൾ നല്ലത് കാണുമെന്നും മറ്റൊരു മനുഷ്യനെ വേദനിപ്പിച്ച്, പ്രത്യേകിച്ചും ബോസ് ലേഡികളായ സ്ത്രീകളെ വേദനിപ്പിച്ച് ഉപജീവനമാർ​ഗം കണ്ടെത്തേണ്ടി വരാതിരിക്കട്ടെ എന്നും പ്രതീക്ഷിക്കുന്നു. ഇത് നിങ്ങളെ ഇൻസെക്യൂർ ആക്കുന്നുണ്ടോ. കാരണം നിങ്ങൾ ഒരിക്കലും മുൻനിര നടനെയോ പുരുഷൻമാരായ ക്രിയേറ്റേർസിനെയോക്കുറിച്ച് വിശകലനം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.

Pearle Maaney Unni

എന്തായാലും ടേക്ക് കെയർ..., എനിക്കിതിൽ കുഴപ്പമില്ല. പക്ഷെ ഈയടുത്ത് അമ്മയായ ദിയക്ക് പ്രശ്നമാകില്ല എന്നെനിക്ക് ഉറപ്പില്ല. ഇത്തരം കാര്യങ്ങൾ പോസ്റ്റ് പാർട്ടം ഡിപ്രഷനെ ട്രി​ഗർ ചെയ്യും എന്നാണ് പേളിയുടെ കമന്റ്. കമന്റിട്ട് കുറച്ച് മിനുട്ടുകൾക്കുള്ളിൽ പേളി ഇത് ഡിലീറ്റ് ചെയ്തു. എന്നാൽ അപ്പോഴേക്കും സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X