ഏറ്റവും സങ്കടമുള്ള കാര്യം... കാത് കുത്തുന്നതിനോട് എതിരാണ്, ഇവർക്കൊപ്പം ഇരുന്നാൽ സമയം പോകുന്നതറിയില്ല; പേളി

മലയാളത്തിലെ ആദ്യ ബിഗ് ബോസ് സീസൺ എക്കാലവും ഓർത്തിരിക്കാൻ മലയാളിക്ക് പേളി മാണിയും ശ്രീനിഷ് അരവിന്ദും മാത്രം മതി. ബിഗ് ബോസിന്റെ ഭാഗമായി പല പ്രണയങ്ങളും പിന്നീട് ഉണ്ടായെങ്കിലും അത് ജീവിതമായി മാറിയ മാറ്റിയ രണ്ടുപേർ അന്നും ഇന്നും പേളിയും ശ്രീനിഷും മാത്രമാണ് അവരെ മറികടക്കാനും ആ ജോഡിക്കൊപ്പത്തിന് ഒപ്പം നിൽക്കാനും മറ്റൊരു കപ്പിൾ ഇതുവരെ ബി​ഗ് ബോസിൽ ഉണ്ടായിട്ടില്ല.

ആറ് വർഷത്തെ ജീവിതത്തിന് മാറ്റുകൂട്ടാൻ ഇന്ന് മക്കളായ നിലയും നിതാരയും ഇവർക്കൊപ്പമുണ്ട്. പേളിയുടെ എല്ലാ സന്തോഷത്തിലും കൂടെ നിൽക്കുന്ന ഭർത്താവാണ് ശ്രീനിഷ് അരവിന്ദ്. പേളിയുടെ തീരുമാനങ്ങളിൽ ഏറ്റവും മികച്ചത് ശ്രീനിഷിനെ പങ്കാളിയായി തെരഞ്ഞെടുത്തുവെന്നതാണ് എന്നാണ് ആരാധകരും പറയാറുള്ളത്.

Pearle Maaney

ആദ്യത്തെ കുഞ്ഞിന്റെ ജനനത്തോടെയാണ് ശ്രീനിഷ് സീരിയൽ അഭിനയം അവസാനിപ്പിച്ചത്. വളരെ വിരളമായി പേളിയുടെ തന്നെ പ്രൊഡക്ഷനിൽ ഇറങ്ങുന്ന ഷോട്ട് ഫിലിമുകളിൽ മാത്രമാണ് ശ്രീനിഷ് ഇപ്പോൾ അഭിനയിക്കാറുള്ളത്. പേളി മാണി എന്ന യുട്യൂബ് ചാനലിന്റെ പൂർണ ചുമതലയും നടത്തിപ്പുമെല്ലാം ഇപ്പോൾ ശ്രീനിഷാണ്. സെലിബ്രിറ്റി അഭിമുഖങ്ങൾ, വ്ലോ​ഗുകൾ, ട്രാവൽ വ്ലോ​ഗുകൾ, പോഡ്കാസ്റ്റുകൾ എന്നിവയാണ് പേളിയുടെ ചാനലിലെ പ്രധാന ഉള്ളടക്കങ്ങൾ.

കഴിഞ്ഞ ദിവസം ബസൂക്കയുടെ പ്രമോഷന്റെ ഭാ​ഗമായി പേളി മാണിയുടെ യുട്യൂബ് ചാനലിൽ സെലിബ്രിറ്റി ചാറ്റ് ഷോയിൽ അതിഥിയായി എത്തിയത് ​ഗൗതം വാസുദേവ് മേനോനായിരുന്നു. അഭിമുഖം പേളിയുടെ അവതരണം കൊണ്ടും ​​ഗൗതം മേനോന്റെ മറുപടികൾ കൊണ്ടും വളരെ വേ​ഗത്തിൽ വൈറലായി.

അടുത്ത കാലത്ത് ​ഗൗതം മേനോൻ ആസ്വദിച്ച് പങ്കെടുത്ത അഭിമുഖങ്ങളിൽ ഒന്ന് പേളിയുടേതാകും എന്നാണ് വീഡിയോ കണ്ട് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. അടുത്തിടെയായിരുന്നു പേളിയുടെ രണ്ടാമത്തെ കുഞ്ഞ് നിറ്റാരയുടെ ഒന്നാം പിറന്നാൾ. മഞ്ജു വാര്യർ അടക്കമുള്ളവർ അതിഥികളായി എത്തിയ ​​ഗ്രാന്റ് സെലിബ്രേഷനായിരുന്നു നിറ്റാരയുടെ പിറന്നാൾ.

നിലയെ ​ഗർഭിണിയായിരുന്നപ്പോൾ ചെയ്തപോലെ നിറ്റാരയെ ​ഗർഭിണിയായിരുന്നപ്പോഴും എല്ലാം വിശേഷങ്ങളും പേളി സോഷ്യൽമീ‍ഡിയ വഴി ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. ഇപ്പോഴും മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെ വിശേഷങ്ങളും പേളി പങ്കുവെക്കാറുണ്ട്. നിറ്റാരയ്ക്ക് ആദ്യമായി പല്ല് വന്നതിന്റെ ചിത്രങ്ങളെല്ലാം പേളി പങ്കുവെച്ചിരുന്നു. ഒരു വയസ് പിന്നിട്ടിട്ടും ഇതുവരെയും നിറ്റാരയ്ക്ക് ഇതുവരെ കാത് കുത്തിയിട്ടില്ല. മാത്രമല്ല ആദ്യം വന്ന മുടി ഇതുവരെയും മൊട്ടയടിച്ചിട്ടുമില്ല.

Pearle Maaney kids

കാത് കുത്തിയശേഷം മുടി മൊട്ടയടിക്കാം എന്ന പ്ലാനിലാണ് പേളി മാണി. എന്നാൽ കുഞ്ഞുങ്ങളുടെ കാത് കുത്തുന്നതിനോട് താൻ എതിരാണെന്നും അത് തനിക്ക് ഏറെ സങ്കടമുള്ള കാര്യമാണെന്നും പേളി മാണി പറയുന്നു. അടുത്തിടെ പങ്കുവെച്ച ഒരു വ്ലോ​ഗ് വീഡിയോയിലാണ് പേളി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. അമ്മയ്ക്കൊപ്പം എല്ലാ വ്ലോ​ഗിലും നിലയും നിറ്റാരയും പ്രത്യക്ഷപ്പെ‍ടാറുണ്ട്. നിറ്റാര ഇപ്പോഴുള്ള പ്രായത്തിൽ ആയിരുന്നപ്പോഴാണ് നിലയുടെ തല ആദ്യമായി മൊട്ടയടിച്ചത്.

അതുകൊണ്ട് തന്നെ നിറ്റാരയുടേയും തല മൊട്ടയടിക്കേണ്ട സമയമായി. അതിന് മുമ്പ് കാത് കുത്തണം. കാത് കുത്തിയിട്ട് വേണം മൊട്ടയടിക്കാൻ. കുഞ്ഞുങ്ങളുടെ കാത് കുത്തുന്നത് എന്നെ സംബന്ധിച്ച് സങ്കടമുള്ള കാര്യമാണ്. സത്യത്തിൽ ഞാൻ അതിന് എതിരാണ്. എനിക്ക് വലിയ താൽപര്യമില്ലാത്ത കാര്യമാണെന്നുമാണ് പേളി പറഞ്ഞത്.

നിറ്റാരയുടെ കാത് കുത്തണ്ടേയെന്ന് ചോ​ദിച്ചപ്പോൾ വേദനയില്ലാതെ കുത്താം എന്നായിരുന്നു നിലയുടെ മറുപടി. നാല് വയസുകാരിയായ നിലയ്ക്കും ഒരു വയസുകാരി നിറ്റാരയ്ക്കും പേളിക്കും ശ്രീനിഷിനുമുള്ളതുപോലെ തന്നെ വലിയൊരു ആരാധക വൃന്ദമുണ്ട്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X