മെലിഞ്ഞ് സുന്ദരിയായി സീരിയല്‍ നടി രേഖ രതീഷ്; ഗ്ലാമറസ് ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകരും

പരസ്പരം സീരിയലിലെ അമ്മായിയമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി രേഖ രതീഷ് മലയാളക്കരയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മക്കളും മരുമക്കളുമെല്ലാമുള്ള അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും രേഖയുടെ വയസ് ചെറുപ്പമായിരുന്നു എന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഏത് വേഷം കിട്ടിയാലും പ്രായം നോക്കാതെ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് രേഖ പലപ്പോഴും വ്യക്തമാക്കാറുണ്ട്.

ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. സാരി ഉടുത്ത് നില്‍ക്കുന്ന ചിത്രങ്ങളില്‍ രേഖ തന്നെയാണോ ഇതെന്നുള്ള സംശയം തോന്നാം. മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും മെലിഞ്ഞിട്ടാണ് നടി ഫോട്ടോസിലുള്ളത്.

actress-rekha-ratheesh

അതുപോലെ പ്രകൃതി തീം ആക്കിയിട്ടുള്ള ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട്. മുളങ്കാടുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളില്‍ അതീവ സുന്ദരിയായിട്ടാണ് രേഖ എത്തിയിരിക്കുന്നത്. നടിമാരായ സ്‌നേഹ ശ്രീകുമാര്‍, മൃദുല വിജയ് തുടങ്ങിയവരെല്ലാം ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. രേഖമ്മാ സൂപ്പറായിട്ടുണ്ടെന്നാണ് ഓണ്‍സ്‌ക്രീന്‍ മകളായ മൃദുല പറഞ്ഞിരിക്കുന്നത്.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് എന്ന സീരിയലിലും അമ്മ വേഷമായിരുന്നു രേഖ ചെയ്തിരുന്നത്. രേഖയുടെ കരിയറിലെ മികവുറ്റ വേഷങ്ങളിലൊന്നാണ് ഈ സീരിയലില്‍ ചെയ്ത പാര്‍വ്വതി യതീന്ത്രന്‍ എന്ന കഥാപാത്രം. അടുത്തിടെയാണ് രേഖയുടെ കഥാപാത്രം സീരിയലില്‍ മരിക്കുന്നതായി കാണിച്ചത്. ഇത് മാത്രമല്ല മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിലും കേന്ദ്രകഥാപാത്രമായി രേഖ അഭിനയിക്കുന്നുണ്ട്. അതിഥി വേഷങ്ങളിലും ചില സീരിയലുകളില്‍ രേഖ അഭിനയിക്കുന്നുണ്ട്.

actress-rekha-ratheesh

കരിയറില്‍ വലിയ വിജയങ്ങള്‍ തേടി എത്തിയെങ്കിലും കുടുംബ ജീവിതത്തിന്റെ കാര്യത്തില്‍ നിരാശയായിരുന്നു രേഖയ്ക്ക് ലഭിച്ചത്. അതിലൊന്നും താന്‍ ഖേദിക്കുന്നില്ലെന്ന് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞതാണ്. കുടുംബമോ, വീടോ ഇല്ലാത്ത അവസ്ഥ ആയിരുന്നു. അത്തരം സാഹചര്യം വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍.

എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല. ഇനി ഒരു വിവാഹം കഴിക്കില്ലെന്നും മകന് വേണ്ടിയാണ് ഇനിയുള്ള എന്റെ ജീവിതം. ഞങ്ങള്‍ അടിച്ച് പൊളിച്ച് കഴിയുകയാണെന്നും നേരത്തെ പല അഭിമുഖങ്ങളിലുമായി രേഖ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X