For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ പിആര്‍ വര്‍ക്ക്; നോബിയും ഫിറോസും റിതു തുടങ്ങിയവര്‍ക്കെല്ലാമുണ്ട്? കുറിപ്പ് വൈറലാവുന്നു

  |

  പുതിയ ബിഗ് ബോസ് ഷോ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ പലരുടെയും പേരില്‍ ആര്‍മി ഗ്രൂപ്പുകള്‍ തുടങ്ങിയിരിക്കുകയാണ്. ഇന്‍ട്രോ വീഡിയോയില്‍ പലരും സംസാരിച്ച വാക്കുകള്‍ ഏറ്റുപിടിച്ചാണ് ആരാധകര്‍ തമ്മിലുള്ള യുദ്ധത്തിന് ആദ്യമേ കളമൊരുങ്ങിയത്. എന്നാല്‍ ഇതിന് പിന്നിലൊരു പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ പലര്‍ക്കും സംശയമായിരിക്കും.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  അത്തരത്തില്‍ ചില കാര്യങ്ങളൊക്കെ ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാവാറുണ്ടെന്ന് പലപ്പോഴും ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഗ്രൂപ്പില്‍ അബ്രഹാം ജോണ്‍ എഴുതിയ കുറിപ്പിലൂടെ ബിഗ് ബോസ് താരങ്ങളുടെ പിആര്‍ വര്‍ക്കിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം.

  പിആര്‍ വര്‍ക്കിനെപ്പറ്റിയും ഇപ്പോള്‍ പിആര്‍ വര്‍ക്ക് നടന്നു വരുന്ന കണ്ടസ്റ്റന്‍സിനെ പറ്റിയുമാണ് ഈ പോസ്റ്റ്. സാധാരണ മോഡല്‍സിനും ആക്ടേഴ്‌സിനും ഉള്ള ഒരു പ്രൊഫഷണല്‍ ആവശ്യമാണ് പിആര്‍ഒ അഥവാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍സ്. തങ്ങളുടെ അഭിമുഖങ്ങള്‍ സെറ്റ് അപ്പ് ചെയ്യുക, മാഗസീന്‍ പോലുള്ള മീഡിയകളുമായി കോണ്‍ടാക്ട് ചെയ്യുക തുടങ്ങി ഒരു വ്യക്തിയുടെ പബ്ലിസിറ്റി ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ബിഗ് ബോസ് അടിസ്ഥാനപരമായി ഒരു പോപ്പുലാരിറ്റി ഷോ ആയതിനാല്‍ തന്നെ പങ്കെടുക്കുന്ന കണ്ടസ്റ്റന്റ്‌സ് മാര്‍ക്കറ്റിങ് ഓര്‍ഗനൈസേഷനുകളെ ബന്ധപ്പെടുകയും പിആര്‍ വര്‍ക്കിനെ പബ്‌ളിസിറ്റി വര്‍ക്കിനു വേണ്ടി ചുമതലപ്പെടുത്തുകയും ചെയ്യും.

  ആദ്യ ദിവസം കണ്ടസ്റ്റന്റ് പറയുന്ന ഏതേലും കമന്റ് ശരിയായില്ലെന്ന് പെരുപ്പിച്ച് കാണിച്ച് പോസ്റ്റുകളിടും. തുടര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളും ഷെയര്‍ ചെയ്യും. കൗതുകം കണ്ട് കുറച്ച് പേര്‍ ചേരും. ഈ ചേരുന്നവരെ കണ്ട് കുറെ പേര്‍ ഫോളോ ചെയ്യും. ഇത്തരത്തില്‍ കുറെ പേര്‍ക്ക് താത്പര്യമുള്ള ഒരാളാണ് ഈ വ്യക്തി എന്ന പ്രതീതി ജനിപ്പിക്കാന്‍ കഴിയും. തുടര്‍ന്ന് ഇത്തരം ഗ്രൂപ്പില്‍ നിന്ന് സംസാരിക്കാന്‍ താത്പര്യം കാണിക്കുന്ന കുറച്ച് പേരെ അഡ്മിനും മോഡറേറ്ററുമൊക്കെ ആക്കി മാറ്റിയ ശേഷം ശരിക്കുമുള്ള പിആര്‍ വര്‍ക്കേഴ്‌സ് പിന്നിലേക്ക് വലിയും.

  കഴിഞ്ഞ 2 കൊല്ലമായി ഇതു തന്നെയാണ് നടക്കുന്നത്. ഇതിലെ പ്രശ്‌നമെന്തെന്നാല്‍ അര്‍ഹതയില്ലാത്ത ചില കണ്ടസ്റ്റന്‍സ് ഇതുവഴി കുറെ ദിവസം ഹൗസില്‍ തുടരും. ഇപ്പോള്‍ നല്ല രീതിയില്‍ പിആര്‍ വര്‍ക്ക് നടന്ന് വരുന്ന കുറച്ചു പേരാണ് ഫിറോസ്, റിതു മന്ത്ര, നോബി പോലുള്ളവര്‍. ഇവര്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നത് മാര്‍ക്കറ്റിങ്ങ് രംഗത്തുള്ളവരോ ബിസിനസ്സ് അറിയാവുന്ന ഇവരുടെ സുഹൃത്തുക്കളോ ആകാം. എന്തായാലും ഇതില്‍ ഫിറോസിനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. കേരളത്തില്‍ പ്രളയ ദുരന്തം വന്നപ്പോള്‍ ലോഡ് കണക്കിന് സ്‌നേഹം സമ്മാനിച്ചവന്‍' എന്നൊക്കെ പറഞ്ഞ് പ്രഹസനം നടത്തിയാണ് ഇവനെ ഗ്രൂപ്പുകളില്‍ പ്രൊമോട്ട് ചെയ്യുന്നത്.

  ഷോയില്‍ ഞാന്‍ കണ്ട ഫിറോസ് ഓവര്‍ സ്മാര്‍ട്ട് ആയ ആവശ്യത്തിനും അനാവശ്യത്തിനും സംസാരിക്കുന്ന ഒരുത്തനാണ്. മജിസിയയെ കുറിച്ച് പറഞ്ഞപ്പോള്‍ 'തട്ട'മിട്ട് വെയിറ്റ് ലിഫ്റ്റിംഗ് നടത്തിയതിന് ഒരു സ്‌ട്രെസ് കൊടുക്കുന്നതും കണ്ടു. ഇടയ്ക്കിടെ അനാവശ്യമായി ഉപയോഗിക്കുന്ന പുസ്തക ഭാഷയും അരോചകമായി തോന്നി. നാളെ ഇവന്‍ ഒരു നല്ല കണ്ടസ്റ്റന്റായി മാറിയേക്കാം. പക്ഷേ പ്രത്യക്ഷ്യത്തില്‍ ആളുടെ പേഴ്‌സണാലിറ്റിയില്‍ ഒരു അറ്റ്ട്രാഷനും തോന്നിയില്ല. ബിഗ് ബോസ് ഷോ കാണുന്ന ഒരു സാധാരണ പ്രേക്ഷകനാണ് ഞാനും. ഒരു പത്തിരുപത് ദിവസം ഷോ കാണാതെ ഒരുത്തനെയും സപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

  Recommended Video

  ആരാണീ ബിഗ്ഗ് ബോസ് 3യിലെ സന്ധ്യ മനോജ് ? | FilmiBeat Malayalam

  ടീ എന്തിനിങ്ങനെ ഓരോരുത്തരെ പെരുപ്പിച്ച് കാണിച്ച് വെറുപ്പിക്കുന്നു? ആ ഷോയിലെ ആര്‍മി കള്‍ച്ചറിന്റെ മറ്റൊരു പ്രശ്‌നമാണ് കണ്ടസ്റ്റന്റ്‌സിന്റെ പോപ്പുലാരിറ്റിയുടെ മറവില്‍ നടത്തുന്ന സൈബര്‍ അറ്റാക്കിങ്ങ്. ആര്‍മികളില്‍ ചേരുകയും അവരുടെ സ്ഥാനമാനങ്ങളേറ്റു വാങ്ങുകയും ചെയ്യുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. എന്റെ അഭിപ്രായത്തില്‍ ഒരു പത്തിരുപത് ദിവസെങ്കിലും ഷോ കണ്ട്, വിലയിരുത്തി കണ്ടസ്റ്റന്‍സിനെ സപ്പോര്‍ട്ട് ചെയ്യുകയും അതുവരെ ഇത്തരം ആര്‍മികളില്‍ ചേരല്‍ ഒഴിവാക്കുകയും വേണം.

  English summary
  Viral Post About Bigg Boss Malayalam Season 3 Contestant's PR Work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X