ദുരന്ത നായിക ലൈന്‍ പിടിച്ച് പോകാനുള്ള ശ്രമം; ശക്തനാവാനുള്ള സ്‌പേസ് നോബിയ്ക്കുണ്ട്, ബിഗ് ബോസ് മത്സരാർഥികളിങ്ങനെ
ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ക്ക് പറയാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ എപ്പിസോഡുകളെ കുറിച്ചും മത്സരാര്‍ഥികളുടെ പ്രകടനം എത്രത്തോളമാണെന്നുള്ള വിലയിരുത്തലുകള്‍ നടന്ന് കഴിഞ്ഞു. ഏറെയും മികച്ച പ്രകടനമെന്ന് തന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്.
സ്ഥിരമായി ബിഗ് ബോസ് ഷോ യെ കുറിച്ച് നിരുപണം എഴുതാറുള്ള അബ്രഹാം ജോണും കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ശ്രദ്ധിച്ച കണ്ടസ്റ്റന്റുകളെ പറ്റി തുറന്ന് എഴുതിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പ് അധിക വേഗമാണ് ശ്രദ്ധേയമായിരിക്കുന്നത്. കൂടുതല്‍ വായിക്കാം...

അധികം സെന്റിയടിക്കാതെ എന്നാല്‍ ഹൃദയത്തില്‍ നിന്നുതന്നെ സംസാരിക്കാന്‍ കഴിയുക എന്നത് ഒരു കഴിവാണ്. ടാസ്‌ക് നോബി നന്നായി ചെയ്തു. സാധാരണക്കാരന്‍ എന്ന ഇമേജില്‍ ഒരു ശക്തനായ കണ്ടസ്റ്റന്റ് ആയി വളര്‍ന്നു വരാനുള്ള ഒരു സ്‌പേസ് നോബിയ്ക്കുണ്ട്. ഈ സ്‌പേസിനെ ചലഞ്ച് ചെയ്യാന്‍ ആരും നിലവില്‍ ഹൗസിലില്ല എന്നതും ശ്രദ്ധേയമാണ്.

2. ഭാഗ്യലക്ഷ്മി
രജനി ചാണ്ടിയെ പോലെ ഗെയിമിനെ പറ്റി ഒരു ബോധവുമില്ലാതെ വന്ന് കയറിയ ഒരാളല്ല. ഭാഷ, ശബ്ദം എന്നിവ ഒരു വലിയ പ്ലസാണ്. നിലപാടുകള്‍ വ്യക്തമാണ്. ഗെയിം അവബോധം (പ്രത്യേകിച്ചും മറ്റുള്ളവരുടെ ഗെയിമിനെ പറ്റി) എത്രത്തോളം ഉണ്ട് എന്നത് തുടര്‍ന്ന് കാണേണ്ടതാണ്.

3. സൂര്യ മേനോന്‍
പറയുന്നത് സത്യമാകമെങ്കിലും ഒരു ദുരന്ത നായിക ലൈന്‍ പിടിച്ച് പോകാനുള്ള ഒരു ശ്രമം ബോധപൂര്‍വ്വമായി ഉണ്ട്. മറ്റുള്ളവര്‍ എങ്ങനെ ജഡ്ജ് ചെയ്യുന്നു എന്ന പേടി, അരക്ഷിതാവസ്ഥ, അപകര്‍ഷതാബോധം - ഇതൊന്നും ഒരു നല്ല കണ്ടസ്റ്റന്റിന് ചേര്‍ന്ന ക്വാളിറ്റി അല്ല.

4. സന്ധ്യ മനോജ്
സാബു ലെവലില്‍ ഒരു സ്ട്രാറ്റര്‍ജി ആയി കളിക്കുന്ന സ്ത്രീകളില്‍ നിന്നുള്ള ആദ്യ കണ്ടസ്റ്റന്റാണ് സന്ധ്യ. സ്വന്തമായ അഭിപ്രായങ്ങള്‍ ഒരു പ്ലസാണ്. സ്ട്രാറ്റര്‍ജി കൊടുത്ത്, പേടിപ്പിക്കുകയും ചെയ്ത് മറ്റുള്ള കണ്ടസ്റ്റന്റ്‌സിന്റെ വോട്ട് വാങ്ങി നോമിനേഷനില്‍ എത്താനുള്ള സാധ്യത കാണുന്നു.

അധികം സ്‌ക്രീന്‍സ്‌പേസ് കിട്ടിയില്ലെങ്കിലും ഹൗസിലെ വളരെ റിയല്‍ ആയ ഒരു കണ്ടസ്റ്റന്റായി തോന്നിയ വ്യക്തിയാണ് അഡോണി. മറ്റുള്ളവര്‍ക്ക് വേണ്ടി ഫീല്‍ ചെയ്യാനുള്ള കഴിവ്, സത്യസന്ധത എന്നീ ഗുണങ്ങള്‍ നല്ല പേഴ്‌സണാലിറ്റിയുടെ ബാനറില്‍ കുറെ വോട്ട് നേടിക്കൊടുക്കാന്‍ സാധിക്കുന്നതാണ്. പക്ഷേ ആളായിട്ട് വഴക്കുകള്‍ തിരഞ്ഞെടുക്കും എന്ന് തോന്നുന്നില്ല. ആരേലും ആളുടെ മെക്കട്ട് കേറിയാല്‍ it will be good for him as a contestant.

എല്ലാവരും കൂടി നല്ല ലെവലില്‍ ബുദ്ധിമുട്ടിക്കുക ചെയ്യുന്നുണ്ട്. അത് ശരിയായ കാരണത്തിന് തന്നെയാണ്. വളരെ സത്യസന്ധമായി സംസാരിക്കാന്‍ ശ്രമിക്കുന്ന, പോസിറ്റീവ് ഇമേജില്‍ കളിക്കാന്‍ ശ്രമിക്കുന്ന, വളരെ വൈകാരികത പ്രകടിപ്പിക്കുന്നതുമായ ഒരു വ്യക്തി. ടാസ്‌കുകളില്‍ നല്ല പ്രകടനം കാഴ്ചവെച്ച് ജയിച്ചാല്‍ മറ്റു കണ്ടസ്റ്റന്റില്‍ വരുന്ന ഭയമാണ് ഈ പരിധികള്‍ കൊടുക്കുന്നതിന് കാരണം. ഇത് ഒരേ സമയം ലക്ഷ്മിയ്ക്ക് ഒരു ശാപവും വരവുമാണ്. ഈ പ്രഷറില്‍ വഴങ്ങി കൊടുത്താല്‍ ലക്ഷ്മി ഒരു വീക്ക് കണ്ടസ്റ്റന്റ് ആണ് എന്ന് തെളിയിക്കും. പക്ഷേ എതിര്‍ത്തു നിന്നാലോ? The space that is getting created for Lakshmi now is pretty similar to the one that got created for Pearle back in S01. ലക്ഷ്മി ആ സ്‌പേസ് ഉപയോഗിക്കും എന്ന് പ്രതീക്ഷയില്ല.


Click it and Unblock the Notifications