ജിഷിന്‍ മാതൃകയാക്കിയത് ബിനു അടിമാലിയെ, ജീവിതനൗകയിലെ സുധി മികച്ചതായതിനുള്ള കാരണം ഇതാണ്
ജീവിതനൗക'യിലെ സുധിയും ബിനുഅടിമാലിയും തമ്മിലുള്ള ബന്ധമെന്നുള്ള കുറിപ്പായിരുന്നു മഴവില്‍ മനോരമയുടെ പേജിലുണ്ടായിരുന്നത്. ജിഷിന് സുധി എന്ന കഥാപാത്രം ശരിക്കും വില്ലൻ വേഷങ്ങളിൽ നിന്നുള്ള മോചനമായിരുന്നു. ഒട്ടും പരിചിതമല്ലാത്ത നെഗറ്റീവ് വേഷങ്ങൾ ചെയ്ത് ചെയ്ത് പ്രേക്ഷകരുടെ മനസ്സിലും അങ്ങനൊരു ഇമേജായി ജിഷിന്. പക്ഷെ ജീവിതത്തിൽ ജിഷിൻ ഏറെ തമാശ പറയുകയും ആസ്വദിക്കുകയും കാര്യങ്ങളെയൊക്കെ തുറന്നമനസ്സോടെ സമീപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്.
സുധി എന്ന കഥാപാത്രം അതുകൊണ്ടുതന്നെ ജിഷിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. ശരിക്കും ഇഷ്ടത്തോടെയും ഫ്രീയായും അസ്വദിച്ച് ഈ കഥാപാത്രം ചെയ്യുന്നതു കൊണ്ടു തന്നെ അതിനോടുള്ള ആത്മബന്ധം കൂടുതലാണ്. സുധി എന്ന കഥാപാത്രത്തിനായി ജിഷിന്റെ മനസ്സിൽ ചെറിയ അധ്വാനങ്ങൾ നടന്നിട്ടുണ്ട്. സുധി എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ ജിഷിന്റെ മനസ്സിൽ രണ്ട് മാതൃകകളുണ്ടായിരുന്നു. അതിലൊന്നാണ് ബിനു അടിമാലി.
സ്റ്റേജ് ഷോകളിലും സ്കിറ്റുകളിലും കൗണ്ടറുകളുടെ താരമാണ് ബിനു അടിമാലി. സുധിയുടെ സ്വദേശം കട്ടപ്പന പരിസരമായതിനാൽ കഥാപാത്രത്തിന്റെ സംഭാഷണശൈലി പരുവപ്പെടുത്താൻ ബിനു അടിമാലി ഒരു റെഫറൻസായിരുന്നു. 'പുള്ളിയുടെ ചില ഉപമകളൊക്കെ ഉണ്ട്, ചിരിച്ച് ഊപ്പാട് വരും. രണ്ട് പേർ തല്ലു പിടിക്കുന്നതിനിടയിലും പുള്ളി തമാശയടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഭയങ്കര രസമാണ്. അതൊക്കെ ശരിക്കും സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്. പിന്നെ സംസാരശൈലി - എടാ ഉവ്വേ ... എന്നാ അതെന്താ നീ അങ്ങനെ പറഞ്ഞെ..? ഇങ്ങനെ കുറെ സ്റ്റാമ്പുകളുണ്ട്. അതെല്ലാം സുധിയ്ക്ക് ഗുണമായി.

ബിനു അടിമാലി അല്ലാതെ മറ്റൊരു റെഫറൻസ് കൂടിയുണ്ട് സുധിയ്ക്ക്. അത് ജിഷിന്റെ നാട്ടിലുള്ള ഷാജിയേട്ടനാണ്. നാട്ടിലെ എല്ലാ വീടിന്റെയും അടുക്കളവരെ കയറിചെല്ലാനും എന്തും പറയാനുമുള്ള സ്വാതന്ത്ര്യം ഷാജിയേട്ടനുണ്ട്. സ്വന്തം അച്ഛൻ തീരെ വയ്യാതെ നാക്കു കുഴഞ്ഞ് കിടന്നനേരം 'നിങ്ങള് വെള്ളാപ്പള്ളി സംസാരിക്കും പോലെ സംസാരിക്കാ..?' എന്ന് ചോദിച്ച ഷാജിയേട്ടൻ. അത് സുധിയിലും ഉപയോഗിച്ചിട്ടുണ്ട് ജിഷിൻ.
Recommended Video
'സീരിയസായി ഒരു കാര്യം പറയുമ്പോ നമ്മൾ പോയി ചളു അടിക്കും. അത് ആ സീനിന്റെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. നമ്മുടേതായ ഇംപ്രുവൈസേഷന് ഡയറക്ടർ അനുവദിക്കാറുണ്ട്. സീനിനെ ബാധിക്കുമെങ്കിൽ വേണ്ടെന്നു പറയും. ഡബ്ബ് ചെയ്യുമ്പോഴും ചില സംഗതികളിടാറുണ്ട്'
സുധി എന്ന കഥാപാത്രത്തിന് ഇപ്പോൾ കഥാഗതിയിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഉണ്ടാവുന്നുണ്ട്. കുറെക്കൂടി ഗൗരവകരമായ തലത്തിലേയ്ക്ക് കഥാപാത്രം മാറുന്നുണ്ട്. ഏറെ നിർണ്ണായകമായ സസ്പെൻസ് നിറഞ്ഞ വഴിത്തിരിവുകൾ വരും എപ്പിസോഡുകളിൽ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നും ചാനല്‍ അധികൃതര്‍ പറയുന്നു.


Click it and Unblock the Notifications