ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പില്‍ പേളി, ഗര്‍ഭകാലം ആഘോഷമാക്കി താരം

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തുടര്‍ന്ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ജീവിതത്തിലെ പുതിയ സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നത്. ആദ്യത്തെ കണ്‍മണി മാര്‍ച്ചില്‍ തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നാണ് പേളിയും ശ്രീനിഷും അറിയിച്ചിരുന്നത്. ഗര്‍ഭിണിയായ ശേഷമുളള വിശേഷങ്ങള്‍ പങ്കുവെച്ച് പേളി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

pearlemaaney

അതേസമയം പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ വളര്‍ച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളുമെല്ലാം നടി ആരാധകരെ അറിയിക്കാറുണ്ട്. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു താരം. തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആദ്യം എത്തിയ നടി പിന്നീട് മലയാളത്തിലേക്കും എത്തിയിരുന്നു. സീ കേരളത്തില്‍ ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന ഷോ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്.

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി എല്ലാവരുടെയും ഇഷ്ടതാരമായത്. ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പേളിയെ എല്ലാവരും കൂടുതല്‍ അറിഞ്ഞത്. ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരം. വെബ് സീരിസും മോട്ടിവേഷണല്‍ വീഡിയോകളുമൊക്കെ ചെയ്താണ് പേളിയും ശ്രീനിഷുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നത്. യൂടൂബ് ചാനലിലൂടെയാണ് മിക്ക വീഡിയോകളും പേളി മാണി പങ്കുവെക്കാറുളളത്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

അടുത്തിടെ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പറഞ്ഞും നടി എത്തിയിരുന്നു. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ മാസമാണ് യൂടൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ലോക്ഡൗണ്‍ കാലം നടിയുടെതായി പുറത്തിറങ്ങിയ അവസ്ഥ വെബ് സീരിസും തരംഗമായി മാറിയിരുന്നു. മില്യണ്‍ കണക്കിന് ആളുകളാണ് നടിയുടെ വീഡിയോ യൂടൂബില്‍ കണ്ടത്. അവതരണത്തിന് പുറമെ സിനിമയിലും തിളങ്ങിയ താരമാണ് പേളി. നായികയായും സഹനടിയായുമൊക്കെ പേളി മലയാളത്തില്‍ തിളങ്ങിയിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X