പുറത്ത് ബഹളവും ആഘോഷങ്ങളും, പേളിയുടെ മൂഡ് ഇങ്ങനെയാണ്, വീഡിയോ പങ്കുവെച്ച് നടി...
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളിമാണി. അവതാരകയായി പ്രത്യക്ഷപ്പെട്ട താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് ബിഗ് ബോസ് റിയാലിറ്റി ഷോയാണ്. മിനിസ്ക്രീനിൽ കളിയും ചിരിയുമായി നടന്ന പേളിയെ ആയിരുന്നില്ല ക്യാമറയ്ക്ക് മുന്നിൽ കണ്ടത്. 100 ദിവസം പൂർത്തിയാക്കാൻ പേളിയ്ക്ക് കഴിഞ്ഞിരുന്നു.
ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. ഷോയിലെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയ താരം പിന്നീട് കുടുംബ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പങ്കുവെയ്ക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമാണ് പേളി.

അമ്മയാകാൻ തയ്യാറെടുക്കുകയാണ് പേളി മാണി. കുഞ്ഞിനെ കാണാൻ പേളിയെ പോലെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ അതിഥി എത്തുന്നതിനെ കുറിച്ചുള്ള സന്തോഷ വാർത്ത നടി തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. താരങ്ങൾ അടക്കം നിരവധി പേർ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പേളി ഇപ്പോൾ അധികവും ഗർഭകാല വിശേഷങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിത തന്റെ മൂഡ് പങ്കുവെയ്ക്കുകയാണ് താരം. പേളിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ചർച്ചയും ബഹളവും പുറത്ത് നടക്കുമ്പോഴാണ് പേളി തന്റെ മൂഡ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരു രസകരമായ വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. വീഡിയ്ക്ക് പശ്ചാത്തലമായി നൽകിയിരിക്കുന്ന ഗാനമാണ് ശ്രദ്ധേയമായിരിക്കുന്നത്. ബ്രൂണോ മാഴ്സിന്റെ ഗാനമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മടിയന്മാർക്കുള്ള പാട്ടാണിത്. പുറത്തു ബഹളവും ആഘോഷങ്ങളും നടന്നാലും മടിയുള്ളവർക്ക് ഫോളോ ചെയ്യാനുള്ള ഗാനമാണിത്. ബ്രൂണോ മാഴ്സിന്റെ ഈ ഗാനം വർഷങ്ങളായി ട്രെൻഡിംഗ് ആണ്.

ഗർഭകാലം ആഘോഷമാക്കുകയാണ് പേളി. പാട്ട് പാടുന്നതിന്റേയും നൃത്തം ചെയ്യുന്നതിന്റേയും വീഡിയോകളും നൃത്തങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട് . ദിവസങ്ങൾക്ക് മുൻപ് നിറവയറുമായി ബേബി-മമ്മ ഡാൻസുമായി നടി രംഗത്തെത്തിയിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു വീഡിയോയ്ക്ക് ലഭിച്ചത്. പേളിയ്ക്കും കുഞ്ഞിനും ആശംസയുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

പോസിറ്റീവ് കമന്റുകൾ മാത്രമല്ല നെഗറ്റീവ് കമന്റുകളും നടിയെ തേടിയെത്താറുണ്ട്. എന്നാൽ ചില സമയങ്ങളിൽ മോശമായ കമൻറുകൾ വിഷമിപ്പിക്കാറുണ്ടെന്നും പേളി പറയുന്നു. എന്നാൽ ഒരുപരിധിവരെ ഇതൊന്നും പരിഗണിക്കാറില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധികൾ എല്ലാവരുടേയും ജീവിതത്തെ ബാധിച്ചുവെങ്കിലും പേളിയ്ക്ക് ചില മനോഹരമായ നിമിഷങ്ങൾ ഈ വർഷം സമ്മാനിച്ചിരുന്നു. അമ്മയാകാൻ തായ്യാറെടുക്കുന്നത് കൂടാതെ നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലൂഡോ പുറത്തിറങ്ങിയത് ഈ വർഷമായരുന്നു. മലയാളി നെഴ്സായിട്ടാണ് നടി ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ഒരു ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്.


Click it and Unblock the Notifications











