അശ്ലീല ഭാഷയിൽ കമന്റിട്ട് പതിനാറുകാരൻ, മാപ്പ് പറയിപ്പിച്ച് പ്രൊഫൈൽ പരസ്യമാക്കി റെന, കയ്യടിച്ച് സോഷ്യൽമീഡിയ!

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായും ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മത്സരാത്ഥിയായും ശ്രദ്ധ നേടിയ ആളാണ് റെന ഫാത്തിമ. കോഴിക്കോടുകാരിയായ റെന ചെയ്യുന്ന ഓൺ കോണ്ടന്റുകൾക്കും റീലുകൾക്കുമാണ് ആരാധകർ ഏറെയും. സോഷ്യൽമീഡിയയിൽ ആക്ടീവാണ് എന്നത് കൊണ്ടും സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാറുണ്ട് എന്നതുകൊണ്ടും കമന്റിലൂടെ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും റെനയ്ക്കും നേരിടേണ്ടി വരാറുണ്ട്.

വില്ലനായും സഹനടനായും വിസ്മയിപ്പിച്ച പ്രതിഭ; നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
വില്ലനായും സഹനടനായും വിസ്മയിപ്പിച്ച പ്രതിഭ; നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

ഇപ്പോഴിതാ തന്റെ ഒരു പോസ്റ്റിൽ അശ്ലീല ഭാഷയിൽ കമന്റിട്ടയാളെ എക്സ്പോസ് ചെയ്തിരിക്കുകയാണ് റെന ഫാത്തിമ. മാപ്പ് പറയിപ്പിച്ചുവെന്ന് മാത്രമല്ല അയാളുടെ പ്രൊഫൈലും പേരുമെല്ലാം പരസ്യമാക്കുകയും ചെയ്തു. റെനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

Rena Fathima

സങ്കടവും സന്തോഷവും ഒരുമിച്ച് വരുന്ന നിമിഷത്തിലാണ്. എനിക്ക് നേരെ വളരെ മോശമായിട്ടുള്ള ഒരു കമന്റ് വന്നു. അത് കണ്ടപ്പോൾ തന്നെ കരുതിയിരുന്നു പോലീസിൽ പരാതിപ്പെടണമെന്ന്. പിന്നീട് ആ പ്രൊഫൈൽ എടുത്ത് നോക്കിയപ്പോഴാണ് കമന്റിട്ട വ്യക്തി ഒരു പിഞ്ച് കുഞ്ഞാണെന്ന് മനസിലായത്. പതിനാറ് വയസ് മാത്രമാണ് അവന്റെ പ്രായം.

ആ കമന്റ് ഞാൻ പിൻ ചെയ്ത് വെച്ചുവെന്ന് മനസിലായപ്പോൾ അവൻ അത് ഉടനടി ഡിലീറ്റാക്കി. കമന്റ് ഡിലീറ്റാക്കപ്പെട്ടേക്കുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഞാൻ സ്ക്രീൻഷോട്ട് എടുത്ത് വെച്ചിരുന്നു. ഞാൻ ആ സ്ക്രീൻഷോട്ട് അവന് അയച്ച് കൊടുത്തിട്ട് പറഞ്ഞു ഈ സ്ക്രീൻഷോട്ട് വെച്ച് നിന്റെ പേരിൽ പോലീസിൽ പരാതിപ്പെടാൻ പോവുകയാണെന്ന് ഞാൻ പറഞ്ഞു.

അന്ന് ദിയയുടെ വിവാഹത്തിന് ഒരുങ്ങിയപ്പോള്‍! ഇത്രയും നാളും ഒളിപ്പിച്ച നിമിഷങ്ങള്‍! കല്യാണത്തിന്റെ സൂചന തന്നെ?
അന്ന് ദിയയുടെ വിവാഹത്തിന് ഒരുങ്ങിയപ്പോള്‍! ഇത്രയും നാളും ഒളിപ്പിച്ച നിമിഷങ്ങള്‍! കല്യാണത്തിന്റെ സൂചന തന്നെ?

അപ്പോൾ അവൻ പറഞ്ഞു തെറ്റ് പറ്റി പോയതാണ് പോലീസിൽ പരാതി നൽകിയാൽ അവന്റെ ഉമ്മ വലിയ പ്രശ്നമുണ്ടാക്കുമെന്ന്. നിന്റെ ഉമ്മയും കൂടി അറിയട്ടെ നിന്റെ സ്വഭാവമെന്ന് ഞാൻ തിരിച്ച് മെസേജ് അയച്ചു. പിന്നെ അവൻ പോലീസിൽ പരാതിപ്പെടരുതെന്ന് പറഞ്ഞ് എന്റെ കയ്യും കാലും പിടിച്ചു. അവന് കണ്ണിൽ ചോരയില്ലെന്ന് കരുതി എനിക്ക് അങ്ങനെയല്ലല്ലോ.

അതിനാൽ ഞാൻ അവനോട് പറഞ്ഞു എന്നോടും ബാക്കിയുള്ള പെൺകുട്ടികളോടും സോറി പറയുന്ന ഒരു വോയ്സ് അയച്ച് തരാൻ. എനിക്ക് മനസിലായി തെറ്റ് എന്റെ ഭാ​ഗത്താണെന്ന്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുക എന്നായിരുന്നു റെനയുടെ വാക്കുകൾ. വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കഴിഞ്ഞു.

Rena Fathima

റെന പ്രതികരിച്ചത് കൃത്യമായ രീതിയിലാണെന്നും ഇത്തരക്കാരെ നേരിടേണ്ടത് ഇതുപോലെ തന്നെയാണെന്നുമാണ് ഏറെയും പേർ കുറിച്ചത്. ഒരാളെ അശ്ലീല ഭാഷയിൽ‌ ബുള്ളി ചെയ്യുന്നത് നല്ലതാണെന്ന് ആളുകൾ കരുതുന്നത് എത്ര ദയനീയമാണ്. പ്രായഭേദമില്ലാതെ അവരെ ഓർത്ത് ലജ്ജിക്കുന്നു, എന്തോ കാര്യമായ മാനസീക പ്രശ്നമുള്ളതുകൊണ്ടാകണം ഇത്തരത്തിൽ കമന്റിട്ടത്,

കൃത്യമായ രീതിയിൽ പ്രതികാരം ചെയ്തു. ഇതായിരിക്കണം ഇൻഫ്ലൂവൻസർ, ഇതുപോലെ സോറി പറയിപ്പിച്ച മൂന്നാല് പിഞ്ച് കുഞ്ഞുങ്ങൾ എന്റെ പ്രൊഫൈലിലും ഉണ്ടായിരുന്നു. ആദ്യം അവന്മാർ എന്നോട് പതിനാറ് വയസാണ് എന്നാണ് പറഞ്ഞത്. പിന്നീട് തിരക്കി ചെന്നപ്പോൾ ഇരുപത് മുതൽ 25 വരെ പ്രായമുള്ളവരായിരുന്നു എന്നിങ്ങനെയായിരുന്നു റെനയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ.

അഹങ്കാരം കൊണ്ട് ഉപേക്ഷിച്ചത്! ഇപ്പോൾ നരകജീവിതം! തീരുമാനം പാളിപ്പോയോ? സിലുവിന്റെ മറുപടി ഇതാണ്
അഹങ്കാരം കൊണ്ട് ഉപേക്ഷിച്ചത്! ഇപ്പോൾ നരകജീവിതം! തീരുമാനം പാളിപ്പോയോ? സിലുവിന്റെ മറുപടി ഇതാണ്

ബുള്ളി ചെയ്യുന്നവ​ർക്ക് പിന്നാലെ പോകാനും കേസ് കൊടുക്കാനുമാണേൽ പോലീസ് സ്റ്റേഷൻ നിന്ന് ഇറങ്ങാൻ ടൈം കിട്ടില്ലല്ലോ എന്ന് അഭിപ്രായം പ്രകടപ്പിച്ചവരേയും കമന്റ് ബോക്സിൽ കാണാം. റെന എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ വൈറലാവുകയായിരുന്നു. പിന്നീടാണ് യുട്യൂബ് ചാനലുമായി സജീവമായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X