ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്, ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ ഇനിയും അഭിനയിക്കും, മക്കളെ പോറ്റാനല്ല; രേണു
ബിഗ് ബോസിനുശേഷം വീണ്ടും മ്യൂസിക്ക് ആൽബങ്ങളുമായി സജീവമാണ് രേണു സുധി. ഇറങ്ങുന്ന എല്ലാ ആൽബം സോങ്ങുകളും മില്യൺ വ്യൂസ് തൊടാറുമുണ്ട്. ഏറ്റവും പുതിയതായി റിലീസ് ചെയ്ത മ്യൂസിക്ക് ആൽബം മന്ദാര ചേല് ആണ്. റീലുകളിലൂടെ ശ്രദ്ധേയനായ ദാസേട്ടൻ കോഴിക്കോടായിരുന്നു രേണുവിനൊപ്പം പെയറായി എത്തിയത്. ആൽബത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
മുമ്പ് ദാസേട്ടനൊപ്പം ചാന്തുപൊട്ടിലെ ഗാനരംഗം റിക്രിയേറ്റ് ചെയ്തപ്പോഴും രേണുവിന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തനിക്ക് കംഫേർട്ടാണെങ്കിൽ ഇന്റിമേറ്റ് രംഗങ്ങളിൽ തുടർന്നും താൻ അഭിനയിക്കുമെന്ന് അന്നേ രേണു വ്യക്തമാക്കിയിരുന്നു. താൻ ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ടെന്നും അതിനുള്ളിൽ നിന്നാണ് അഭിനയിക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.

ഏത് സോങിന് റീൽ ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്... അല്ലാതെ കമന്റിടുന്നവരല്ലല്ലോ. റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. ഫേക്ക് ഐഡിയിൽ നിന്ന് വന്ന് കമന്റിടാൻ ആർക്കും കഴിയും. ഞാൻ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ അഭിനയിക്കുന്നയാളാണ്. അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ് ഞാൻ ചെയ്യുന്നത്.
വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമായാണ്. ക്യാമറയുടെ മുന്നിൽ അല്ലേ ചെയ്യുന്നത്. അല്ലാതെ പതുങ്ങി പോയിരുന്ന് വയറിന് പിടിക്കുകയല്ലല്ലോ. ഞാൻ ചെയ്യുന്നത് അഭിനയമാണ്... ആക്ടിങ്. അല്ലാതെ ജീവിതമല്ല. മക്കളെ പോറ്റാനാണ് റീൽ ചെയ്യുന്നതെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും.
കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് കംഫേർട്ടാണെങ്കിൽ മാത്രമാണ് ഞാൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത‍്. അത് ഇനി മുന്നോട്ട് ആണെങ്കിലും അങ്ങനെ തന്നെയാകും. എനിക്ക് അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്ന് അഭിനയിക്കും രേണു പറയുന്നു.
ബോഡി ഷെയിം ചെയ്യുന്നവരോട്... എന്നെ കുറ്റം പറയുന്നവർ ഷാരൂഖ് ഖാനും ഐശ്വര്യ റായിയുമൊക്കെ ആയിരിക്കും. ഞാൻ ഇങ്ങനെ ഇരുന്നോട്ടെ എനിക്ക് കുഴപ്പമില്ല. കാരണം എന്നെ ഇനി ആരും കെട്ടാൻ പോകുന്നില്ല. എനിക്ക് ദൈവം തന്ന രൂപവുമായി ഞാൻ മുന്നോട്ട് പോകും. മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്യാനൊന്നും എനിക്ക് പറ്റില്ല. അതിനുള്ള നിർവാഹം എനിക്കില്ല. ആണ് പെൺ വേഷം കെട്ടിയതാണ് ഞാനെന്ന് പറയുന്നവരോട്.

അങ്ങനെ എങ്കിൽ അങ്ങനെ. എനിക്ക് അതിൽ പ്രശ്നമില്ല. ട്രാൻസ്ജെന്റേഴ്സായിട്ടുള്ള ആളുകളെ എനിക്ക് ഇഷ്ടമാണ്. എലിയെപ്പോലെയാണ് എന്നെ കാണാനെന്ന് പറഞ്ഞാലും ഞാൻ സ്വീകരിക്കും. കാരണം എലിയൊരു ജീവിയാണ് അതിനെ എനിക്ക് ഇഷ്ടവുമാണ്. ഇങ്ങനെയൊക്കെ പറഞ്ഞോളൂ... പക്ഷെ തെറിവിളിക്കരുത‍്. അത് മാത്രമെ എനിക്ക് പറയാനുള്ളു എന്നുമാണ് രേണു പറഞ്ഞത്.
അതേസമയം രേണു ഇന്റിമേറ്റ് രംഗം ചെയ്യുന്നതിനെ അനുകൂലിച്ചും ആളുകൾ എത്തിയിരുന്നു. സിനിമയിൽ നടിമാർ ഗ്ലാമറസായി അഭിനയിക്കുമ്പോൾ കയ്യടിക്കുന്നവർ രേണു ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോഴും മോഡേൺ വസ്ത്രം ധരിക്കുമ്പോഴും കൊടുവാൾ എടുക്കുന്നത് എന്തിനാണ് എന്നാണ് അനുകൂലിച്ചവർ ചോദിച്ചത്. തമന്നയും നയൻതാരയുമൊക്കെ ചെയ്താൽ അത് അവരുടെ പ്രൊഫഷനായി പരിഗണിക്കുന്നു.
പക്ഷെ സാധാരണകാരിയായ ഒരു സ്ത്രീ ചെയ്താൽ മാത്രം അത് മോശമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു. രേണുവിന് അത്യാവശ്യം ക്യാമറ ഫെയ്സ് ചെയ്യാനുള്ള ധൈര്യമുണ്ട്. ചമ്മൽ ഒന്നുമില്ല. പോകെ പോകെ അവർ ഒരുപാട് മെച്ചപ്പെട്ടേക്കും. എത്രയോ താരങ്ങൾ തുടക്കത്തിൽ മോശം പ്രകടനം സിനിമയിൽ കാഴ്ച വെച്ചിട്ടുണ്ട്. തുടക്കകാരി എന്ന പരിഗണ എങ്കിലും നൽകാമല്ലോ എന്നിങ്ങനെയാണ് രേണുവിനെ അനുകൂലിച്ചവർ കുറിച്ചത്.


Click it and Unblock the Notifications











