ബിഷപ്പുമായി സംസാരിച്ചു, എന്തിനാണ് കേസ് കൊടുത്തതെന്ന് ഞങ്ങൾ ചോദിച്ചു; തുറന്ന് പറഞ്ഞ് സുഹൃത്ത്
രേണു സുധിയുടെ മക്കളുടെ വീടും സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ബിഷപ്പ് നോബിൾ ഫിലിപ്പാണ് കൊല്ലം സുധിയുടെ മരണ ശേഷം സുധിയുടെയും രേണുവിന്റെയും മക്കൾക്ക് വീട് വെക്കാൻ സ്ഥലം നൽകിയത്. രേണുവും സുഹൃത്തായ സജീനയും ബിഷപ്പിനെതിരെ ചില പരാമർശങ്ങൾ നടത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്ഥലം തിരിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിഷപ്പ് വക്കീൽ നോട്ടീസ് അയച്ചു.
പ്രശ്നങ്ങൾ പറഞ്ഞ് തീർത്തെന്നാണ് ഇപ്പോൾ രേണു സുധിയുടെ സുഹൃത്ത് സജീന പറയുന്നത്. രേണുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ബിഷപ്പിന് ഞങ്ങളോട് ഒരു വിദ്വേഷവുമില്ല. രേണുവിനെക്കുറിച്ച് ഒറ്റ മോശം അഭിപ്രായം അച്ഛൻ ഞങ്ങളോട് പറഞ്ഞിട്ടില്ല. എനിക്കെതിരെ രേണു സംസാരിച്ചിട്ടില്ലെന്നാണ് ബിഷപ്പ് ഞങ്ങളോട് പറഞ്ഞത്. പിന്നെ എന്തിനാണ് കേസ് കൊടുത്തതെന്ന് ഞങ്ങൾ ചോദിച്ചു. അത് വക്കീൽ നോട്ടീസാണ്. നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നു എന്നാണ് കേസ്.

മൂന്ന് മാസത്തിന് മുമ്പ് എന്റെ ലെെവിൽ വന്ന് വിഷപ്പാമ്പ് എന്ന് വിളിച്ചതല്ലാതെ വേറെ എന്തെങ്കിലും രേണു പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുംകൂടിയ മീഡിയകൾ ചോദിക്കുന്ന ചോദ്യത്തിന് രേണു പറഞ്ഞ പൊട്ടത്തരങ്ങളാണ് വ്ലോഗർമാർ ബിഷപ്പിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞ് വിവാദമാക്കിയത്.
ബിഷപ്പിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന പയ്യനുണ്ട്. ആ പയ്യന്റെ ഫോണിലേക്ക് രേണുവിന്റെ ചേച്ചി കോൾ ചെയ്തു. ഞങ്ങൾ ഇവിടെ താമസിക്കുന്നതിൽ കൊണ്ട് അച്ഛനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. അയ്യോ മക്കളെ അങ്ങനെയൊന്നുമില്ലെന്ന് ബിഷപ്പ് പറഞ്ഞു. കുറേ ചാനലുകാരാണ് അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നതെന്നും പറഞ്ഞെന്നും സജീന പറയുന്നു.


Click it and Unblock the Notifications