For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം; സിദ്ധു-വേദിക വേര്‍പിരിയൽ! ട്വിസ്റ്റോട് ട്വിസ്റ്റുമായി കുടുംബവിളക്ക്

  |

  മിനിസ്‌ക്രീനില്‍ ഏറ്റവും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാല്‍ കഥയില്‍ വീണ്ടുമൊരു ട്വിസ്റ്റ് വരികയാണ്. സുഹൃത്തായ രോഹിത്ത് ഗോപാലന് സുമിത്രയോട് തോന്നിയ ഇഷ്ടം ചിലപ്പോള്‍ വിവാഹത്തിലേക്ക് എത്തിയേക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

  രോഹിത്തിന്റെ ഇഷ്ടം മനസിലാക്കിയ അച്ഛച്ചന്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഇത് ചിലപ്പോള്‍ സുമിത്രയെ മറ്റൊരു ജീവിതത്തിലേക്ക് കൈപ്പിടിച്ച് കയറ്റുന്നതിലേക്ക് എത്തിച്ചേക്കുമെന്ന് പ്രൊമോ പറയുന്നു. ഇതിനെ അനുകൂലിച്ച് കൊണ്ടുള്ള പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വരുന്നത്. അത്തരത്തില്‍ ശ്രദ്ധ നേടിയ കമന്റുകള്‍ വായിക്കാം..

  'അച്ഛച്ചന്‍ ആലോചിച്ചു നല്ല ഒരു തീരുമാനം എടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എന്നും സുമിത്രയ്ക്ക് നല്ലത് മാത്രം ചെയ്തു കൊണ്ടിരിക്കുന്ന അച്ഛച്ചന്‍ മുന്‍കൈ എടുത്ത് രോഹിതിനെയും സുമിത്രയെയും ഒന്നിപ്പിക്കണം. കുലസ്ത്രീ ചിന്താഗതി എല്ലാം മാറി ഡിവോഴ്സ് ആയ സ്ത്രീ വീണ്ടും ഒരു ജീവിതം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് കാട്ടി മലയാളം സീരിയല്‍ ചരിത്രത്തില്‍ ഒരു പുതുപുത്തന്‍ ആശയവുമായി കുടുംബവിളക്ക് വരണം' എന്നാണ് ഒരു ആരാധിക പറയുന്നത്..

  Also Read: ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? തുറന്നടിച്ച് ദീപ നിശാന്ത്

  സമൂഹത്തിന്റെ ചിന്തകളെ തിരുത്തണമെന്ന ആവശ്യവും ആരാധകര്‍ മുന്നോട്ട് വെക്കുന്നു. 'എന്ത് കൊണ്ടാണ് പലരും സുമിത്ര ഒരിക്കലും രോഹിത്തിനെ വിവാഹം ചെയ്യരുതെന്ന് പറയുന്നത്. അതൊരു നല്ല കാര്യമല്ലേ. സുമിത്രയ്ക്ക് രോഹിത്തിനെ ജീവിതത്തിലേക്ക് ക്ഷണിക്കണമെന്ന് തോന്നുമ്പോള്‍ അങ്ങനെ ചെയ്യുന്നതല്ലേ അതിന്റെ ശരി. അതല്ലാതെ തള്ളി കളഞ്ഞ ഭര്‍ത്താവിനെ ഇനിയും സ്വീകരിക്കണമെന്നൊക്കെയുള്ള കമന്റുകള്‍ കണ്ടു. എന്തിനാണ് എല്ലാവരും ഇത്രയും ഇടുങ്ങിയ രീതിയില്‍ ചിന്തിക്കുന്നതെന്നാണ്' ആരാധകരുടെ ചോദ്യം.

  Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!

  രോഹിത്തും സുമിത്രയും ഒന്നിക്കണം എന്ന് തന്നെയാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. എത്രകാലാമായി രോഹിത് സുമിത്രയെ സ്‌നേഹിക്കുന്നു. സിദ്ധാര്‍ഥിന്റെ ഒപ്പം ജീവിച്ച അത്രയും കാലം അവഗണന മാത്രമാണ് സുമിത്രയ്ക്ക് കിട്ടിയത്. പേരിന് ഒരു ഭാര്യ, ഒരു വേലക്കാരി, അത്ര മാത്രമായിരുന്നു സുമിത്ര. അതിനിടയില്‍ അവിഹിതവും ഭര്‍ത്താവും കുട്ടിയും ഉള്ള വേദികയുടെ പുറകേ നടന്ന് അവളെ മകനില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും അകറ്റി.


  എന്നിട്ട് ഇപ്പോള്‍ സിദ്ധു നല്ലവന്‍. കുറ്റം മുഴുവന്‍ വേദികയ്ക്ക്. സുമിത്രയ്ക്ക് രോഹിത്തിനെ പോലെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല. ഡിവോര്‍സായ സ്ത്രീകള്‍ക്കും ഒരു ജീവിതം ഉണ്ടാവും എന്നത് ഈ സീരിയലിലൂടെ കാണിക്കാവുന്നതാണ്. അങ്ങനെ ഒരു മെസേജ് സമൂഹത്തിന് കൊടുക്കാം. ഭര്‍ത്താവ് മരിച്ച, ഡിവോര്‍സായ ഒരു സ്ത്രീയ്ക്കും ജീവിതമുണ്ടെന്നത് ഈ സീരിയലിലൂടെ കാണിക്കണം.

  Also Read: 25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ

  പക്ഷെ സുമിത്ര ഒരിക്കലും അവരുടെ ബിസിനസ്സില്‍ നിന്നും മാറരുത്. സിദ്ധുവിന് ചേര്‍ന്നത് വേദിക തന്നെയാണ്. അവര്‍ ഇങ്ങനെ തന്നെ ജീവിക്കട്ടെ. സിദ്ധുവും സുമിത്രയും ഒന്നിക്കേണ്ട ആവശ്യമില്ല. സുമിത്രയാണ് സിദ്ധുവിനെ പോലെ ഇങ്ങനെ ചെയ്തതെങ്കില്‍ സിദ്ധു ഒരിക്കലും അവരെ സ്വീകരിക്കില്ല. പിന്നെ എന്തിന് എപ്പോഴും സ്ത്രീകള്‍ ഭര്‍ത്താവിന്റെ അവിഹിതം ക്ഷമിക്കണം?

  അന്തസ്സ് ഉള്ള പെണ്ണുങ്ങള്‍ ഒരിക്കലും തന്റെ മക്കള്‍ക്ക് വേണ്ടി ആയാല്‍ പോലും തന്നെ ചതിച്ചവനെ സ്വീകരിക്കില്ല. സുമിത്രയെ അങ്ങനെ ഒരു സ്ത്രീകഥാപാത്രമായി കാണിക്കണം.. അങ്ങനെ ഉള്ള ഒരുപാട് സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണ് ആരാധകര്‍ ഒന്നിച്ച് പറയുന്നത്.

  English summary
  Viral: Rohit And Sumithra Are Getting Married? Kudumbavilakku New Promo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X