മറ്റൊരാളുടെ ഭർത്താവായിരുന്നില്ലേ, രേണു ബുദ്ധിമതി, ആ കുട്ടി അവിടെ സേഫ് ആണോ? വിമർശിച്ച് സായ് കൃഷ്ണ

നാല് ദിക്കിൽ നിന്നും രേണു സുധിക്കെതിരെ വ്യാപക വിമർശനമാണ് വരുന്നത്. വീട് നിർമ്മിച്ച് നൽകിയവർക്കെതിരെ രേണു രം​ഗത്ത് വന്നത് പലർക്കും ഇഷ്ടമായിട്ടില്ല. ഇതിനിടെ കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ളയും രേണുവിനെതിരെ അഭിമുഖങ്ങൾ നൽകുന്നു. രേണു കഴിഞ്ഞ ദിവസങ്ങളിൽ ചില മീഡിയകൾക്ക് മുമ്പിൽ നടത്തിയ പരാമർശങ്ങളെ വിമർശിക്കുകയാണിപ്പോൾ യൂട്യൂബർ സായ് കൃഷ്ണ. തന്റെ വീട്ടിൽ അനുവാദമില്ലാതെ വന്ന മീഡിയകൾക്കെതിരെ കഴിഞ്ഞ ദിവസം രേണു സംസാരിച്ചിരുന്നു.

തുണിയെല്ലാമിട്ടിരിക്കുന്ന വീഡ‍ിയോ ആരോ എടുത്തു. ആരാണെന്ന് എനിക്കറിയില്ല. വീട്ടിൽ ആരുമില്ലായിരുന്നു. ഞായറാഴ്ചയാണ് വീഡിയോ എടുത്തത്. ബെഡ് റൂമൊക്കെ വീ‍‍ഡിയോ എടുക്കുമ്പോൾ പറഞ്ഞിട്ട് എടുക്കേണ്ടേ. അത് ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല എന്നാണ് രേണു പറയുന്നത്. ഈ പരാമർശത്തെ സായ് കൃഷ്ണ വിമർശിച്ചു. ഇവരുടെ വീട്ടിൽ ആ കുട്ടി സേഫ് ആണോ. ചുമ്മാ വരുന്നവരും പോകുന്നവരും വീ‍ഡിയോ എടുക്കുന്നു. എന്ത് സേഫ്റ്റിയാണ് അവിടെയുള്ളത്. എന്താണീ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും സായ് കൃഷ്ണ പറയുന്നു.

Renu Sudhi  Sai Krishna

വീണയുടെ ഭീഷണികളെക്കുറിച്ചും രേണു സംസാരിച്ചിരുന്നു. സുധി ചേട്ടനും ഞാനും തമ്മിലുള്ള വൾ​ഗർ ചാറ്റ് പുറത്ത് വിടുമെന്ന് അവർ പറഞ്ഞു. ഞാനൊരു കാര്യം ചോദിക്ക‌ട്ടെ, സുധി ചേട്ടന്റെ കൂടെക്കിടന്ന് ഒരു കുഞ്ഞുണ്ടല്ലോ എനിക്ക്. ഇനി ഞങ്ങളുടെ ചാറ്റ് പുറത്ത് വന്നാലും എനിക്ക് യാതൊരു പ്രശ്നവും ഇല്ല. അങ്ങനെയൊരു സംഭവമില്ല. അങ്ങേരും ഞാനും തമ്മിൽ അങ്ങനെ ചാറ്റ് ചെയ്തിട്ടില്ലെന്നത് നൂറ് ശതമാനവും എനിക്ക് ഉറപ്പാണെന്നും രേണു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയും സായ് കൃഷ്ണ സംസാരിച്ചു.

വീണ എന്ന സ്ത്രീ പറഞ്ഞത് സുധിയുമായി കല്യാണം കഴിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ അവിഹിത ബന്ധവുമായാണ് രേണു വന്നതെന്നാണ്. സുധി ചേട്ടനുമായി സെക്സ് ചാറ്റ് ചെയ്തതിൽ എന്താണ്, സുധി ചേ‌ട്ടനിൽ എനിക്കൊരു കു‌ട്ടിയുണ്ടായതല്ലേ എന്നാണ് ഇപ്പോൾ രേണു ചോദിക്കുന്നത്. രേണു ആദ്യം മനസിലാക്കേണ്ടത് ഭാര്യയും ഭർത്താവുമായി രണ്ട് പേർ ജീവിക്കുമ്പോൾ അതിനിടയിലേക്ക് വന്ന് സെക്സ് ചാറ്റ് നടത്തി പിന്നെ കല്യാണം കഴിച്ചതാണ്.

Renu Sudhi

വേറൊരാളുടെ ഭർത്താവായിരിക്കുമ്പോഴാണ് സുധിയുമായി സെക്സ് ചാറ്റ് ചെയ്തതെന്ന് രേണു മനസിലാക്കണമെന്നും സായ് കൃഷ്ണ പറഞ്ഞു. ഈ നാട്ടിൽ ഒരു വീട് പോലുമില്ലാതെ എത്രയോ പേരുണ്ട്. അത് രേണുവും പിതാവും മനസിലാക്കണമെന്നും സായ് കൃഷ്ണ പറയുന്നു. രേണു ബുദ്ധിമതിയാണ്. അതുകൊണ്ടാണ് ഫ്ലവേഴ്സ് ചാനലും മറുനാടൻ മലയാളി മീഡിയയും തമ്മിൽ പ്രശ്നമുണ്ടെന്ന് അറിഞ്ഞ് വിവാദം വന്നപ്പോൾ ഫ്ലവേഴ്സ് ചാനലിനെ അനുകൂലിച്ചും മറുനാടൻ മലയാളിയെ തള്ളിപ്പറഞ്ഞും കഴിഞ്ഞ ദിവസം വീഡിയോ ചെയ്തതെന്നും സായ് കൃഷ്ണ പറയുന്നുണ്ട്.

തന്റെയും സുധിയുടെയും വിവാ​ഹ ബന്ധം തകർത്തത് രേണുവിന്റെ ഇടപെടലാണെന്ന് വീണ പല അഭിമുഖങ്ങളിലും പറഞ്ഞു. അതേസമയം വീണയെ വിമർശിക്കുന്നവർ ഏറെയാണ്. കൊല്ലം സുധി ഒരിക്കൽ പോലും വീണയെക്കുറിച്ച് എവിടെയും സംസാരിച്ചിട്ടില്ല. പിരിഞ്ഞ ശേഷം രണ്ട് പേരും പഴ കാര്യങ്ങൾ പറയില്ലെന്ന് ധാരണയായതാണ്. ഇപ്പോൾ എന്തിനാണ് വീണ രേണുവിനെതിരെ സംസാരിക്കുന്നതെന്ന ചോദ്യം വരുന്നുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X