For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  |

  മലയാള സിനിമയുടെ എക്കാലത്തെയും ഇതിഹാസ നടനായിരുന്നു ജയന്‍. കോളിളക്കം സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണാണ് താരത്തിന് അപകടം സംഭവിക്കുന്നത്. ജൂലൈ 25 ന് ജയന്റെ ജന്മദിനം വരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ അദ്ദേഹത്തെ കുറിച്ചുള്ള കഥകള്‍ നിറയും. അങ്ങനെ സംവിധായകന്‍ ശാന്തിവിള ദിനേശ് ജയനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ പുറംലോകത്തോട് പറയുകയാണിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവസാന കാലത്ത് ജയന്‍ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ദിനേശ് പറയുന്നത്.

  ജയന്‍ ജീവിച്ചിരുന്നെങ്കില്‍ ജൂലൈ ഇരുപത്തിയഞ്ചിന് 82 വയസ് ആവുമായിരുന്നു. ഒരു സന്യാസി പറഞ്ഞിട്ട് ആല്‍മരം നടത്തിന് ശേഷമാണ് ജയന്‍ ജനിക്കുന്നത്. മുതുകത്ത് ചുവന്ന നിറത്തിലുള്ള വലിയ മറുക് ഉണ്ട്. ജനിക്കുമ്പോഴെ നമ്മുക്ക് കാണാന്‍ പറ്റുന്നിടത്ത് മറുക് ഉണ്ടെങ്കില്‍ ഭയങ്കര ഭാഗ്യമാണെന്നാണ് പറയുന്നത്. മലയാളത്തിലെ മറ്റൊരു ഭാഗ്യവാനായ മോഹന്‍ലാലിന്റെ മുതുകത്തും മഞ്ഞ നിറമുള്ള മറുകുണ്ട്.

  ജയഭാരതിയുടെ ശൂപാര്‍ശയിലാണ് ആദ്യ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പോലെ അഭിനയിച്ചത്. ജയന്റെ അമ്മ ഭാരതിയമ്മയുടെ സഹോദരന്റെ മകളാണ്. തുടക്ക കാലത്ത് ഒരുപാട് സിനിമകളില്‍ ജയഭാരതി ബേബി അണ്ണന്‍ എന്ന് വിളിക്കുന്ന ജയന് വേണ്ടി ശൂപാര്‍ശ ചെയ്തിരുന്നു. സിനിമാ നടനായി 1980 ല്‍ അദ്ദേഹം മരിക്കുമ്പോഴും പ്രതിഫലം എഴുപത്തി അയ്യായിരം രൂപ ആയിരുന്നു. ഇരുപത്തി അയ്യായിരം അഡ്വാന്‍സും വാങ്ങും. ആ പൈസ മലയാളത്തിലെ ഒരു നടിയുടെയും എറണാകുളത്തുള്ള ഒരു അച്ചായന്റെയും കൈയിലാണ് ഇദ്ദേഹം ഏല്‍പ്പിച്ചിരുന്നത്.

  അഹങ്കാരത്തിന് ദൈവം തന്നെ ശിക്ഷയാണ്; റിതു ബിഗ് ബോസ് വിന്നര്‍ ആവാത്തത് കൊണ്ട് പറഞ്ഞതാണോന്ന് ആരാധകരും

  നടി ആ പൈസ കൊണ്ട് ചില സിനിമകള്‍ നിര്‍മ്മിച്ചെങ്കിലും എങ്ങുമെത്തിയില്ല. കാരണം ശാപം പിടിച്ച പൈസയായിരുന്നു. ഉറക്കമുളച്ച് ഒരുപാട് കഷ്ടപ്പെട്ട് ജയന്‍ ഉണ്ടാക്കി എടുത്ത പൈ ഒരു നടിയുടെ കൈയിലായി പോയെന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. ആറ് വര്‍ഷം കൊണ്ട് ജയന്‍ ഉണ്ടാക്കി എടുത്ത സ്ഥാനം ആരും ഉണ്ടാക്കിയിട്ടില്ല. ഒരു പത്ത് വര്‍ഷം കൂടി ജയന്‍ കേരളത്തില്‍ ജീവിച്ചിരുന്നെങ്കില്‍ ജോഷി സാറും ജയനുമായിട്ടുള്ള കൂട്ടുകെട്ടില്‍ പത്ത് മുപ്പത് ചടലുമായ സിനിമകള്‍ ഇറങ്ങുമായിരുന്നു. എല്ലാ കാലവും കാണാന്‍ പറ്റുന്ന ചിത്രങ്ങളായിരിക്കും അത്.

  റിമി ടോമിയുമായി നാത്തൂന്‍ പോരില്ലാത്തതിന് കാരണമുണ്ട്; കല്യാണത്തിന് ചട്ടയും മുണ്ടും വന്നതിനെ കുറിച്ചും മുക്ത

  കൊല്ലം പട്ടണത്തിന്റെ നടുക്ക് ജയന്റെ പ്രതിമ കൊണ്ട് വെക്കുന്ന് അന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഒരു സഹപ്രവര്‍ത്തകനെന്ന നിലയ്ക്ക്, ഒരു നാട്ടുകാരന്‍ എന്ന നിലയ്ക്ക് ഒരു തരിമ്പ് സ്‌നേഹമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ കൊല്ലം പട്ടണത്തില്‍ ഒരു സ്ഥലം കണ്ടെത്തണം. ഇപ്പോള്‍ അനാഥനായി ഒരു ആശുപത്രിയ്ക്ക് മുന്നില്‍ രാഷ്ട്രീയക്കാരുടെ പോസ്റ്റര്‍ ഒട്ടിച്ച് വികൃതമായി നില്‍ക്കുന്ന ജയനെ കൊല്ലം പട്ടണത്തിന്റെ നടുവില്‍ കൊണ്ട് ആക്കണമെന്ന് അപേക്ഷിക്കുകയാണ്.

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  മദ്രാസില്‍ എഴുപത്തി അയ്യായിരം രൂപ കൊടുത്ത്് ഒരു വസ്തു വാങ്ങി അവിടെ വീട് വെച്ച് അമ്മയെ കൊണ്ട് വരണമെന്നും എന്നിട്ട് വിവാഹം കഴിക്കണമെന്നും ജയന്‍ ആഗ്രഹിച്ചിരുന്നു. അതിന് അഡ്വാന്‍സ് കൊടുത്ത തുക ഏതോ അണ്ണാച്ചി കൊണ്ട് പോയി. അങ്ങനെ ഒരുപാട് പൈസ പോയിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

  എന്റെ ഭാവി കണ്ടെത്തുകയും വിവാഹനിശ്ചയം വരെ തീരുമാനിക്കുകയും ചെയ്തു; പ്രണയത്തെ കുറിച്ച് മറുപടിയുമായി ദിയ കൃഷ്ണ

  Read more about: jayan ജയന്‍
  English summary
  Viral: Santhivila Dinesh Revealed Late Superstar Jayan Build a House In Chennai For His Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X