സ്റ്റാർ മാജിക്കിൽ സംഭവിച്ചത് ഇതാണ്, താൻ ഒന്നും അറിഞ്ഞിട്ടില്ല, വിവാദങ്ങളില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ് അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ വെച്ച് താരത്തിന്റെ പാട്ടുകളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും നടന്നു. സന്തോഷ് പണ്ഡിറ്റിനെ മനഃപൂര്‍വ്വം വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം സന്തോഷ് പറയുന്നത്.
'സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ ഭയങ്കരമായി ഉണ്ടാകുന്നുണ്ട്. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് എന്താ സംഭവിച്ചതെന്ന്. എല്ലാവരോടും മറുപടി പറയാന്‍ പറ്റാത്തത് കൊണ്ടാണ് വീഡിയോയുമായി വരുന്നത്. കുറച്ച് വര്‍ഷങ്ങള്‍് മുന്‍പ് ഞാന്‍ പങ്കെടുത്ത ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോ ഉണ്ടായിരുന്നു. അതില്‍ കൂട്ടം ചേര്‍ന്ന് ഒരു നൂറ് മിമിക്രിക്കാര്‍ എന്നെ അറ്റാക്ക് ചെയ്തിരുന്നു. അതിന് ഞാന്‍ കൃത്യമായി മറുപടി പറഞ്ഞതാണ്. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷന്‍ ആണ് ഇപ്പഴത്തെ വിവാദം എന്നാണ് എനിക്ക് തോന്നിയത്. സംഭവിച്ചത് ഇതാണ്, ഇവരുടെ ഒരു പരിപാടിയില്‍ ഞാന്‍ അതിഥിയായിട്ട് പോകുന്നു.

അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന പഴയ രണ്ട് നടിമാര്‍, ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച പ്രശസ്തരായ രണ്ടു നടിമാര്‍ അവിടെ ഉണ്ടായിരുന്നു. ഇവര്‍ എന്റെ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ 'സുട്രും വിഴി ചൂടാതെ' എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി. ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര് പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും.
അങ്ങനെ കുറേ പാട്ട് പാടി ഇവര്‍ പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്, രണ്ടും മൂന്നും കഴിഞ്ഞ് തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്‌ക്രിപ്റ്റഡ് ആവാമെന്ന് തോന്നി. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണെന്ന് എനിക്ക് തോന്നി. അതിന് ഞാന്‍ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാര്‍ട്ട് ചെയ്യുന്നത്. പിന്നെ ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുകയാണ്. എല്ലാ പാട്ടുകളിലും അങ്ങനൊരു പുതുമ കൊണ്ട് വന്നൊരു ഗിമ്മിക്‌സ് ആണ് കാണിക്കുന്നത്.

ഞാനൊരു മ്യൂസിക് ഇട്ടാല്‍ നിങ്ങള്‍ക്ക് ഒരു നൂറ് പാട്ട് പാടാന്‍ കഴിയും. അതിനര്‍ഥം നമ്മള്‍ ചെയ്‌തൊരു മ്യൂസിക് അത് അടിച്ചു മാറ്റിയത് എന്നല്ല. എല്ലാവരും ഉപയോഗിക്കുന്ന സംഗീതമെന്ന് പറയുന്നത് ഒരേ താളം തന്നെയാണ്. അതിന്റെ തുടക്കവും അവസാനവുമൊക്കെ മ്യൂസിക്ക് മാറ്റിയാണ് ഓരോന്നും ഉണ്ടാക്കുന്നത്. എന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് തെളിയിക്കാന്‍ നിങ്ങള്‍ എന്റെ സിനിമയിലെ പാട്ടിന്റെ കരോക്ക ഇട്ട് ഗജിനിയിലെ പാട്ട് പാടുക. അത് പറ്റുകയാണെങ്കില്‍ ഓകെ അടിച്ചു മാറ്റിയതാണ് എന്ന് സമ്മതിക്കാം. അല്ലാതെ വെറുതെ അനാവശ്യമായി ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഇത് അവര്‍ക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്. വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്.
അതുപോലെ തന്നെ നിങ്ങളെ ഇങ്ങോട്ട് ഒരാള്‍ ബഹുമാനിക്കണമെങ്കില്‍ സ്നേഹിക്കണമെങ്കില്‍ നിങ്ങള്‍ അങ്ങോട്ടും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണം. ഇതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പറ്റിയ എത്ര പേര്‍ അതിലുണ്ടെന്ന് എനിക്ക് അറിയില്ല. ഇങ്ങനൊരു വീഡിയോയിലേക്ക് വരാനുണ്ടായ സാഹചര്യം കൂടി സന്തോഷ് വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റ് കൂടി അറിഞ്ഞ് നടത്തിയ സ്‌ക്രിപ്റ്റാണോ എന്ന് പലരും ചോദിക്കുന്നു. ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ പാട്ടിനെ അപമാനിച്ച് കൊണ്ട് ഇങ്ങനൊരു പരിപാടി ചെയ്യില്ല. ഞാന്‍ മാത്രമല്ല മറ്റ് ആരാണെങ്കിലും അങ്ങനെ ചെയ്യില്ല. ഇത് സ്‌ക്രീപ്റ്റ് ആണോന്ന് അവരോട് തന്നെ ചോദിക്കണമെന്നും താരം പറയുന്നു.


Click it and Unblock the Notifications











