For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടന്റെ മുഖം അത്ര വികൃതമൊന്നുമല്ല കേട്ടോ; ആ ഒരൊറ്റ പ്രതീക്ഷയില്‍ എഴുതിയതാണെന്ന് സാന്ത്വനത്തിലെ സേതു

  |

  ശങ്കരമാമയ്ക്ക് സഹായങ്ങളുമായിട്ടെത്തിയ ശിവന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സാന്ത്വനം സീരിയലില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചിരുന്നത് പോലെ മാസ് സീനുകളും മറ്റുമായി സീരിയല്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ സേതുവേട്ടനായി അഭിനയിക്കുന്ന ബിജേഷിനെ കാണാത്തതിന്റെ നിരാശയിലാണ് ചിലര്‍. ദേവിയുടെ സഹോദരനും ജയന്തിയുടെ ഭര്‍ത്താവുമായിട്ടെത്തുന്ന കഥാപാത്രമാണ് സാന്ത്വനത്തിലെ സേതു. ശിവനെ പോലെ വലിയ ജനപ്രീതി നേടിയെടുത്ത കഥാപാത്രമാണ് സേതു.

  പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

  നടന്‍ ബിജേഷ് അവണൂര്‍ ആണ് സേതുവായി അഭിനയിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സീരിയലുകളില്‍ ഒന്നാണ് സാന്ത്വനമെന്ന് ബിജേഷും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തുന്നതിന്റെ സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം തന്റെ സൗന്ദര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആരാധകരും ഏറ്റുപിടിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

  മഞ്ഞ ഷര്‍ട്ടൊക്കെ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ബിജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 'നില്‍പ്പും ഭാവവുമൊക്കെ കണ്ടാല്‍ തോന്നും എന്തോ മഹാ സംഭവത്തിന് പോകുന്നതാ എന്ന്.. അല്ലെ. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ പങ്കെടുത്തു മുഖത്ത് മുഴുവന്‍ വെള്ളം ചീറ്റിച്ചു ചമ്മി കുളമാകുവാന്‍ പോകുന്നതാ. പിറകില്‍ നിന്നും മൈക്ക് കണക്ട് ചെയ്യുന്ന ചേട്ടന്‍ വിചാരിച്ചിട്ടുണ്ടാകും. ഇവനാരപ്പ.. ഞാന്‍ ലാലേട്ടന് വരെ മൈക്ക് കണക്ട് ചെയ്തിട്ടുണ്ട്. അങ്ങേരു വരെ ഷോ കാണിക്കാതെയാ നിന്നിട്ടുള്ളത്... ഇവന്‌ടെ ഒക്കെ ഒരു നില്‍പ്... എന്ന്. പക്ഷെ ചേട്ടനറിയില്ലല്ലോ,
  എന്റെ ഫോട്ടോ എടുക്കാന്‍ നമ്മുടെ അച്ചു (കണ്ണന്‍) വന്നു ക്യാമറ എടുത്തതിന്റെ ഷോ ആണെന്ന്.

  ആ പോട്ടെ സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണ് എന്റെ മുഖം പോലെ. (നിങ്ങള്‍ ക്യാപ്ഷന്‍ വായിച്ചു ഒടുവില്‍ ചേട്ടന്റെ മുഖം അത്ര വികൃതമൊന്നുമല്ല കേട്ടോ എന്ന് കമന്റ് ഇടും എന്ന ഒരൊറ്റ പ്രതീക്ഷയില്‍ എഴുതിയതാ ലാസ്റ്റ് വാക്കുകള്‍. എന്നെ നിരാശപ്പെടുത്തരുതേ. എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ ബിജേഷ് എഴുതിയിരിക്കുന്നത്.

  അതേ സമയം ബിജേഷിന്റെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. മുഖം അത്ര വികൃതമാണോ എന്ന ചോദ്യത്തിന് തമാശ നിറഞ്ഞ മറുപടികളാണ് കൂടുതലും ലഭിക്കുന്നത്. ചേട്ടന്റെ മുഖം അത്ര വികൃതമൊന്നുമല്ല കേട്ടോ. വേണമെങ്കില്‍ മിനിസ്‌ക്രീന്‍ ലാലേട്ടന്‍ എന്ന് വിളിക്കാമെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. മുഖം മനസ്സിന്റെ കണ്ണാടി എന്നല്ലേ പ്രമാണം. അത് ഏട്ടന്റെ കാര്യത്തില്‍ വളരെ ശരിയാണ്. ഏട്ടന്‍ നല്ലൊരു മനസ്സിന് ഉടമയാണ്. എന്നും നന്മ ഉണ്ടാവട്ടെ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

  ശങ്കരന്റെ രക്ഷകനെ കാത്തിരിക്കുന്ന ജയന്തി, ശിവനെ സഹായിച്ചവരെ ചോദ്യം ചെയ്ത് ബാലൻ!

  Kurup Trailer Reaction | Dulquer Salmaan | FilmiBeat Malayalam

  ഒരു സത്യം പറഞ്ഞാല്‍ ബിജേഷിന്റെ മുഖം ഒട്ടും വികൃതമല്ല. അതീവ സുന്ദരനാണ്. ആ മുഖം പോലെ അല്ല മുഖത്തിനേക്കാള്‍ നല്ല ഒരു മനസ്സും ഉണ്ട്. അതിനാണ് ഏറ്റവും കൂടുതല്‍ സൗന്ദര്യം. എന്തായാലും സാന്ത്വനം കുടുംബം സ്റ്റാര്‍ട്ട് മ്യൂസിക്കിലേക്ക് വരുന്ന സന്തോഷം ഞങ്ങള്‍ക്കും ഉണ്ട്. പരിപാടിയിലേക്ക് എത്തുന്ന സാന്ത്വനം ടീമിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. പ്രൊമോ കണ്ടപ്പോള്‍ സന്തോഷമായി. ആഗ്രഹിച്ചതല്ലേ ഒന്നു പുകഴ്ത്തി പറഞ്ഞേക്കാം. നിഷ്ങ്കളത തോന്നിക്കുന്ന സുന്ദരമായ മുഖം തന്നെയാണ്.. എന്നിങ്ങനെ അനേകം കമന്റുകളാണ് താരത്തിന്റെ ഫോട്ടോസിന് ലഭിക്കുന്നത്.

  എല്ലാത്തിനും പിന്നില്‍ നസ്രിയയാണ്; ദുല്‍ഖറിനും ഫഹദിനുമൊപ്പം വീടുകളില്‍ കൂടുന്നതിനെ കുറിച്ച് നടന്‍ പൃഥ്വിരാജ്

  Read more about: serial
  English summary
  Viral: Santhwanam Fame Bijesh Avanoor Opens Up His Experience In Flowers Tv Start Music
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X