ഭര്‍ത്താവിന്റെ കൈയ്യും പിടിച്ച് അവിടെ പോകാന്‍ സാധിച്ചു; ജീവിതത്തിലെ സന്തോഷ നിമിഷത്തെ പറ്റി സീരിയല്‍ നടി അപ്‌സര

സാന്ത്വനം സീരിയലിലെ ജയന്തി. നടി അപ്‌സര രത്‌നാകരനെ കുറിച്ച് പറയാന്‍ ഈ കഥാപാത്രം തന്നെ ധാരാളമാണ്. നിരവധി സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അപ്‌സര കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. വിവാഹത്തോട് കൂടിയാണ് അപ്‌സരയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകത്ത് വരുന്നതും.

ഇപ്പോള്‍ അഭിനയത്തിന് പുറമേ യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് നടി. ഏറ്റവും പുതിയതായി ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം പഠിച്ച സ്‌കൂളിലേക്ക് തിരികെ വരാനും അവിടുന്ന് അംഗീകാരം നേടാനും സാധിച്ചതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അപ്‌സര പറയുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്ന് അപ്‌സര

എന്റെ കലാലയത്തില്‍ ഒരിക്കല്‍ കൂടി.. എന്ന് പറഞ്ഞാണ് അപ്‌സര എഴുത്ത് തുടങ്ങിയിരിക്കുന്നത്. 'എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച നിമിഷങ്ങളിലാണ് ഞാനിപ്പോള്‍. ഇക്ബാല്‍ +1,+2 , 2013-2015 ബാച്ച് ആയിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അതിഥിയായി അവിടെ വീണ്ടും പോകാന്‍ പറ്റുമെന്ന് ഒരിക്കല്‍ പോലും അന്ന് കരുതിയില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നും', അപ്‌സര പറയുന്നു.

കലാകാരി ആയി ജനിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു

'ഒരു കലാകാരി ആയി ജനിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു. അന്ന് പഠിപ്പിച്ച എന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകരും. ഒരിക്കല്‍ കൂടി കാണാനും അവരുടെ സ്‌നേഹം അനുഭവിക്കാനും ഭാഗ്യമുണ്ടായി. കുറച്ച് സമയമേ അവിടെ ചിലവഴിക്കാന്‍ സാധിച്ചുവെങ്കിലും സ്വന്തം കുഞ്ഞിനോട് അമ്മമാരെന്നപോലെ അധ്യാപകരുടെ സ്‌നേഹവും, ലാളനയും ലഭിച്ചു. ടീച്ചേഴ്‌സിനോടൊപ്പം ഡാന്‍സ് കളിച്ചു. ഒരുപാട് ആഘോഷിച്ചു'.

ഏറ്റവും നല്ല അധ്യാപകര്‍ക്കുള്ള വലിയ ഉദാഹരണമാണ്

'വര്‍ഷങ്ങള്‍ക്കു ശേഷം പഠിച്ച സ്‌കൂളില്‍, അതും ഭര്‍ത്താവിന്റെ കൈയും പിടിച്ച് അഭിമാനത്തോടെ, അധ്യാപകരുടെ അനുഗ്രഹത്തോടെ അതിഥിയായി വീണ്ടും പോകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഏറ്റവും നല്ല അധ്യാപകര്‍ക്കുള്ള വലിയ ഉദാഹരണമാണ്. എന്റെ ഈ ടീച്ചേര്‍സ്, അന്നും ഇന്നും ഞാന്‍ അടക്കമുള്ള എല്ലാ വിദ്യാര്‍ത്ഥികളോടുമുള്ള അധ്യാപകരുടെ, സൗഹൃദവും, സ്‌നേഹവും, പെരുമാറ്റവും, പ്രോത്സാഹനവുമാണ് ഞങ്ങള്‍ക്ക് കിട്ടിയ ഭാഗ്യം'.

 അധ്യാപകര്‍ തന്ന പ്രോത്സാഹനം അഭിനയത്തിലേക്ക് എത്തിച്ചെന്ന് അപ്സര

'അന്ന് ഈ അധ്യാപകര്‍ തന്ന സ്‌നേഹവും, പ്രോത്സാഹനവുമാണ് ഒരു അഭിനയത്രിയാകണം എന്ന എന്റെ സ്വപനമായ ലക്ഷ്യത്തേക്ക് എന്നെ നയിച്ചത്. ഇന്ന് അവിടെ എത്താന്‍ സാധിച്ചതും, എന്റെ ഇതുവരെയുള്ള എല്ലാ അംഗീകാരങ്ങളും എന്റെ അധ്യാപകര്‍ക്കുള്ള സമ്മാനമാണ്. വീണ്ടും ആ സ്‌കൂള്‍ വരാന്തായിലും ക്ലാസ്സ് റൂമിലും ഒക്കെ,ഒരിക്കല്‍ കൂടി നടന്നപോള്‍ അന്നത്തെ ഓരോ ഓര്‍മകളും ഒപ്പമുണ്ടായിരുന്നു'.

എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുപാട് മുഖങ്ങളെ ഒരുപാട് മിസ്സ് ചെയ്തു

'അന്ന് ഞാന്‍ കലോത്സവത്തിന് മത്സരിച്ച വേദി, N.C. C പരേഡ് ചെയ്ത് ഗ്രൗണ്ട്, പഠിച്ച ക്ലാസ്സ് റൂം, പ്രിയപ്പെട്ടവരോടൊപ്പം കൈ പിടിച്ചു നടന്ന സ്ഥലങ്ങള്‍, അങ്ങനെ ഒരുപാട്... എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുപാട് മുഖങ്ങളെ ഒരുപാട് മിസ്സ് ചെയ്തു. വീണ്ടും ഒരിക്കല്‍ കൂടി നമുക്ക് എല്ലാവര്‍ക്കും ഒത്തുചേരാന്‍ എത്രയും പെട്ടന്ന് സാധിക്കട്ടെ.. മിസ് യു ഓള്‍, എല്ലാവരെയും സ്‌നേഹിക്കുന്നു'.. എന്നുമാണ് അപ്‌സര പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X