മകന്റെ ഭാര്യയെ ഇഷ്ടമുള്ളത് ധരിപ്പിക്കും; എന്നെ ഇഷ്ടമില്ലാത്തവരാണ് വരുന്നതെങ്കിലും കുഴപ്പമില്ലെന്ന് രേഖ രതീഷ്

നാല് തവണ വിവാഹം കഴിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളില്‍ നിറയാറുള്ള നടിയാണ് രേഖ രതീഷ്. ഹിറ്റായ പല സീരിയലുകളിലും അഭിനയിച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി നിലകൊള്ളുകയാണ് നടിയിപ്പോഴും. അതേ സമയം തന്റെ ജീവിതത്തില്‍ വന്ന് പോയ ദാമ്പത്യമൊന്നും വിജയിക്കാതെ പോയതിന് കാരണം താനല്ലെന്നാണ് നടി പറയുന്നത്.

പിന്നെ താനൊരു മോശക്കാരിയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ പതിനൊന്ന് വര്‍ഷം പതിനൊന്ന് ഭര്‍ത്താക്കാന്മാര്‍ ഉണ്ടാവുമായിരുന്നു എന്നും നടി പറയുന്നു. അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ രേഖ ചോദിക്കുന്നത്. മാത്രമല്ല ഭാവിയില്‍ തന്റെ മകന്റെ വിവാഹത്തെ കുറിച്ചും മരുമകളെ കുറിച്ചുമൊക്കെയുള്ള പ്രതീക്ഷകളും അഭിമുഖത്തില്‍ നടി പങ്കുവെച്ചു.

rekha-ratheesh

എന്റെ മകനിപ്പോള്‍ പതിനൊന്ന് വയസേ ആയിട്ടുള്ളു. പക്ഷേ നല്ല പക്വതയുള്ള മകനാണ് എനിക്കുള്ളത്. എനിക്ക് എന്ത് കാര്യവും ചര്‍ച്ച ചെയ്യാന്‍ അവനേയുള്ളു. അവന് ഞാനുമേയുള്ളു. വിഷമമുള്ളതോ, സന്തോഷമുള്ളതോ എന്ത് കാര്യമാണെങ്കിലും അവനുമായി ഞാന്‍ ചര്‍ച്ച ചെയ്യും. ഞങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ അവന്റെ വിവാഹത്തെ കുറിച്ചും ഭാവി വധുവിനെ കുറിച്ചുമൊക്കെ ഞാന്‍ പറഞ്ഞ് കൊടുത്തിട്ടുണ്ട്.

ഒരിക്കലും ഭാര്യയെ കരയിപ്പിക്കാന്‍ പാടില്ല, തല്ലരുത്, അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ മരുമകളെ എനിക്കിഷ്ടമുള്ള വസ്ത്രമൊക്കെ ഇടിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ ഷോര്‍ട്ട് ഡ്രസ്സ് ഒക്കെയായിരിക്കും. എനിക്ക് ഇഷ്ടം തോന്നുന്നതൊക്കെ ഇടിപ്പിക്കുമെന്ന് പറഞ്ഞപ്പോള്‍ അവന്റെ മറുപടി നോ എന്നായിരുന്നു. ഞാനതിനെ കുറിച്ച് വീണ്ടും പറഞ്ഞാല്‍ അവന്‍ ചിരിക്കും.

rekha-ratheesh

വരാന്‍ പോകുന്നത് എന്നെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ആ രീതിയിലായിരിക്കും. ഇനി എന്നെ ഇഷ്‌പ്പെടാത്തവരാണെങ്കിലോ? ആളുകള്‍ രണ്ട് രീതിയിലുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരുണ്ട്. ഈ വീഡിയോ കാണുന്നതില്‍ പതിനായിരം പേര്‍ക്ക് എന്നെ ഇഷ്ടമില്ലായിരിക്കും. അതെനിക്ക് നോക്കേണ്ട കാര്യമില്ല. നോക്കുകയുമില്ല. ഒരു കമന്റ് എങ്കിലും പോസിറ്റീവായി വന്നാല്‍ അതെന്റെ വിജയമാണ്. ഞാനതിനെ അങ്ങനെയേ കാണുകയുള്ളു.

ആ ഒരു നല്ല കമന്റ് കൊണ്ട് മുകളില്‍ പറഞ്ഞ പതിനായിരം നെഗറ്റീവ് കമന്റുകളും ഇല്ലാതെയായി. എന്നെ ഇഷ്ടമില്ലാത്തവരാണ് നിന്റെ ഭാര്യയായി വരുന്നതെങ്കില്‍ വേറൊരു വീടെടുത്ത് മാറി താമസിക്കാം. വെള്ളിയാഴ്ച വൈകുന്നേരം എന്റെ അടുത്തേക്ക് വന്നിട്ട് ഞായറാഴ്ച വൈകുന്നേരം തിരികെ പോവാമെന്ന് മകനോട് പറഞ്ഞിട്ടുണ്ടെന്ന് രേഖ പറയുന്നു.

rekha-ratheesh

എനിക്ക് മരുമകളായി വരുന്നത് ആരാണെങ്കിലും അവര്‍ എന്റെ കൈയ്ക്കുള്ളിലായിരിക്കും. പൊന്ന് മോളായിരിക്കും. എന്ന് കരുതി വരുന്ന കുട്ടി എന്ത് തെറ്റ് ചെയ്താലും ഞാന്‍ മിണ്ടാതിരിക്കില്ല. പറയേണ്ടിടത്ത് പറയുക തന്നെ ചെയ്യുമെന്നും രേഖ പറയുന്നു.

അതേ സമയം തന്നെക്കാളും ഒത്തിരി പ്രായ വ്യത്യാസമുള്ള കഥാപാത്രം ചെയ്യാന്‍ യാതൊരു മടിയുമില്ലെന്നാണ് രേഖ രതീഷ് പറയുന്നത്. സത്യന്‍ മാഷിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു. ലാലേട്ടന്റെ അമ്മയായി അദ്ദേഹത്തിനെക്കാളും പ്രായം കുറഞ്ഞവര്‍ അഭിനയിക്കുന്നു. ഇവിടെ പ്രായം എന്ന് പറയുന്നത് നമ്മള്‍ അതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമേയുള്ളു. താനങ്ങനെ ചിന്തിക്കാറേ ഇല്ലെന്നാണ് രേഖ രതീഷ് പറയുന്നത്.

നിലവില്‍ സസ്‌നേഹം എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് രേഖ രതീഷ്. അറുപത് വയസിന് മുകളിലുള്ള കഥാപാത്രത്തെയാണ് നടി ഇതില്‍ അവതരിപ്പിക്കുന്നത്. മുന്‍പ് പരസ്പരം സീരിലിലെ പത്മാവതി എന്ന അമ്മ കഥാപാത്രം ചെയ്ത് കൊണ്ടാണ് രേഖ പ്രേക്ഷക പ്രശംസ നേടുന്നത്. അതിന് ശേഷവും അമ്മ വേഷങ്ങളായിരുന്നു കൂടുതലായും നടിയെ തേടി എത്തിയത്. എല്ലാം ഒന്നിനൊന്ന് മികച്ചതാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X