രണ്ട് വർഷം കഴിച്ച ഹോർമോൺ ​ഗുളികകൾ, സെെഡ് എഫക്ടുകൾ ഒരുപാടുണ്ട്, പക്ഷെ ഒരു ജീവിതമല്ലേയുള്ളൂ: സീമ വിനീത്

ട്രാൻസ് വുമണായ സീമ വിനീതിന് ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മേക്കപ്പ് ആർട്ടിസ്റ്റായ സീമ മുഖ്യധാരയിലേക്ക് ഉയർന്ന് വരാൻ ഏറെ പ്രയത്നിച്ചു. താൻ കടന്ന് വന്ന പാതകളെക്കുറിച്ച് സീമ തുറന്ന് സംസാരിക്കാറുണ്ട്. തന്റെ ട്രാൻസ് വുമൺ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നയാളാണ് സീമ വിനീത്. സ്ത്രീയായി മാറാൻ വേണ്ടി പല കടമ്പകളും കടക്കേണ്ടി വന്നു. എന്നാൽ താൻ പരിപൂർണ സ്ത്രീയാണെന്ന് അവകാശപ്പെടുന്നില്ലെന്ന് സീമ വ്യക്തമാക്കിയിട്ടുണ്ട്. സർജറിയും ഹോർമോൺ ചികിത്സയും ട്രാൻസ് സമൂഹത്തിൽ പലപ്പോഴും ചർച്ചയാകുന്നതാണ്. തന്റെ ഹോർമോൺ ചികിത്സയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സീമ വിനീതിപ്പോൾ.

താൻ കഴിച്ച ഹോർമോൺ ​ഗുളികകളുടെ പാക്കറ്റുകൾ കാണിച്ചാണ് സീമ സംസാരിച്ചത്. കഴിഞ്ഞ ദിവസം ഞാൻ എന്റെ ഹോർമോൺ ടാബ്ലെറ്റ് കഴിക്കാൻ എടുത്തപ്പോൾ അതിന്റെ സ്ട്രിപ്പ് കഴിഞ്ഞിരുന്നു. ഒന്ന് രണ്ട് വർഷമായി ഹോർമോൺ ടാബ്ലെറ്റുകൾ കഴിക്കുന്ന കവറുകൾ സൂക്ഷിച്ച് വെക്കാറുണ്ട്. സെെഡ് ടേബിളിന്റെ അടിയിലായിരുന്നു വെക്കാറ്. കഴിഞ്ഞ ദിവസം നോക്കിയപ്പോൾ അത് നിറഞ്ഞു. ഇത് മുഴുവനും ഞാനെടുത്ത ഹോർമോൺ ടാബ്ലെറ്റുകളാണ്.

Seema Vineeth

എത്രത്തോളം കഴിച്ചു എന്ന് അറിയില്ല. മുമ്പാെക്കെ കവറുകൾ കളയുമായിരുന്നു. പക്ഷെ പിന്നെ എടുത്ത് വെക്കാമെന്ന് വിചാരിച്ചു. അങ്ങനെ ജീവിച്ചൂടെ, ഇങ്ങനെ ജീവിച്ചൂടെ അങ്ങനെ ആയിക്കൂടെ ഇങ്ങനെ ആയിക്കൂടേ എന്നൊക്കെ പറയുമ്പോഴും ഇത് ഞാൻ ഏകദേശം രണ്ടരവർഷത്തോളം എടുത്ത ഹോർമോണുകളാണ്. ഇത് പോലെ ഓരോ വ്യക്തികളും ആ​ഗ്രഹിക്കുന്നുണ്ട്. ആ​ഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ അത്രത്തോളം സ്ട്ര​ഗിൾ ചെയ്യുന്നുണ്ട്. ഏകദേശം എട്ട് പത്ത് വർഷത്തോളം ഞാൻ മെഡിസിൻ കഴിക്കുന്നുണ്ട്.

ഇടയ്ക്ക് നിർത്തും, അത് കഴിഞ്ഞ് വീണ്ടും കഴിക്കും. വട്ടാണ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ ആളുകൾ പറയുന്നെങ്കിലും അത്രത്തോളം ആ​ഗ്രഹിക്കുന്നുണ്ട്.അത് കൊണ്ടാണ് അത്രത്തോളം സ്ട്ര​ഗിൾ ചെയ്യുന്നത്. അല്ലെങ്കിൽ നമുക്ക് അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല. എത്രയൊക്കെ ചെയ്താലും പരിപൂർണ സ്ത്രീയായി മാറില്ലെന്നത് നമുക്ക് അറിയുന്ന കാര്യമാണ്. അത് മനസിലാക്കി ഇത്രയും ചെയ്യുന്നുണ്ടെങ്കിൽ അതിനൊക്കെ വിൽ പവർ വേണമെന്നേ ഞാൻ പറയൂ.

Seema Vineeth

ചുരുങ്ങിയ കാലം കൊണ്ട് ഞാനിത്രയും മെഡിസിനുകൾ കഴിച്ചോ എന്ന് കബോർഡ് നോക്കിയപ്പോഴാണ് മനസിലായത്. ആരോ​ഗ്യപരമായി അത് നല്ലതല്ല. സെെഡ് എഫക്ടുകൾ ഒരുപാടുണ്ട്. പക്ഷെ ജീവിതം ഒന്നല്ലേയുള്ളൂ. ആ​ഗ്രഹിച്ചത് പോലെ ജീവിക്കാനല്ലേ നമ്മൾ ആ​ഗ്രഹിക്കുന്നത്. അത് കൊണ്ടാണ്. ആരോടും പരാതികളും പരിഭവങ്ങളുമില്ല. എല്ലാവരോടും ഇഷ്ടം മാത്രമേയുള്ളൂ എന്ന് പറഞ്ഞാണ് സീമ വിനീത് വീഡിയോ അവസാനിപ്പിച്ചത്.

'ഈ കുഞ്ഞു ജീവിതം ഒന്നല്ലേ ഉള്ളു. അത് എന്റെ മനസ്സ് ആഗ്രഹിക്കുന്നത് പോലെ എനിക്ക് ജീവിക്കണം സന്തോഷമായി സമാധാനായി....... ആർക്കും ഉപദ്രവം ഇല്ലാത്ത മനുഷ്യരെ തിരിച്ചും ഉപദ്രവിക്കാതെ ഇരുന്നൂടെ ഈ ഈ ഭൂമി അവർക്ക്ക്കൂടി ഉള്ളതല്ലേ,' എന്ന് വീഡിയോയ്ക്കൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സീമ വിനീത്. വിവാഹ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം സീമ ആരാധകരെ കാണിച്ചിരുന്നു. നേരത്തെ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചു. പരസ്പരം തെറ്റ് തിരുത്തി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X