For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാരണം കൂടാതെ സീരിയലിൽ നിന്ന് പുറത്താക്കി, പ്രേക്ഷകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് നടി

    |

    സീ തമിഴ് സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തി എന്ന പരമ്പരയ്ക്ക് കേരളത്തിലും മികച്ച കാഴ്ചക്കാരുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം പ്രിയരാമനും പരമ്പരയിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്. ഇതേ പരമ്പര മലയാളത്തിൽ ചെമ്പരുത്തി എന്ന പേരിൽ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

    janani

    സെമ്പരുത്തി എന്ന പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ജനനി അശോക്. പ്രിയ രാമൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇളയ മരുമകളായ ഐശ്വര്യയായിട്ടാണ് നടി പരമ്പരയിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടിയുടെ ഒരു വീഡിയോയാണ്. പൊട്ടിക്കരയുന്ന ജനനിയുടെ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. താരത്തെ സീരിയലിൽ നിന്ന് മാറ്റിയിരിക്കുകയാണ്. ജനനി തന്നെയാണ് തന്നെ ഒരു കാരണം കൂടാതെ പരമ്പരയിൽ നിന്ന് മാറ്റിയ വിവരം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.

    താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പരമ്പരയിൽ നിന്ന് മാറ്റിയതിനെ കുറിച്ച് തനിക്ക് അറിയില്ലന്നും നടി വീഡിയോയിൽ പറയുന്നു. തനിക്ക് മറ്റൊരു സീരിയലിൽ അഭിനയിക്കാൻ ഉടൻ അവസരം ലഭിക്കുമെന്നും നടി വ്യക്തമാക്കിട്ടുണ്ട്. കൂടാതെ തന്റെ ഫാൻസിനോട് ഒരു അഭ്യർത്ഥനയും നടി നടത്തിയിട്ടുണ്ട്. തനിക്ക് പകരമെത്തുന്ന നടിക്കും സമാനമായ സ്നേഹം നൽകണമെന്നും സ്വീകരിക്കണമെന്നായിരുന്നു അഭ്യർത്ഥന.സെമ്പരുത്തി എന്ന പരമ്പയെ ഒരുപാട് സ്നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്.

    പൊട്ടിക്കരയുന്ന ജനനിയുടെ വീഡിയോ പ്രേക്ഷകരെ ആകെ വിഷമത്തിലാഴ്ത്തിയിട്ടുണ്ട്. തുടക്കത്തിൽ വില്ലത്തിയായിരുന്നെങ്കിലും പിന്നീട് ഐശ്വര്യ എന്ന കഥാപാത്രം നല്ലതായി മാറുകയായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയായി തിളങ്ങി നിൽക്കുമ്പോഴാണ് നടിയെ സീരിയലിൽ നിന്ന് മാറ്റുന്നത്. 2017ല്‍ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സെമ്പരുത്തി. കാര്‍ത്തിക് രാജ്, ഷബാന ഷാജഹാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    നേരത്തെ പരമ്പരയുടെ സംവിധായകനെതിരെ നടിമാർ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാര്‍ ചെന്നൈയിലെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയത്. സീരിയലിലെ പ്രധാന ചില രംഗങ്ങളില്‍ വേണ്ടവിധം നന്നായി അഭിനയിച്ചില്ല എന്നു പറഞ്ഞു സംവിധായകന്‍ മോശം പദപ്രയോഗങ്ങള്‍ പ്രയോഗിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് സംവിധായകനെ വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നു. നീരവ് പാണ്ഡ്യ വിഷയത്തില്‍ നടിമാരോടു മാപ്പു പറയുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

    Read more about: serial tv
    English summary
    Viral: Sembaruthi Actress Janani Breaks Down On-air After She Has Been Expelled From Serial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X