For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം പ്രൈവസി കിട്ടിയില്ല, ഹണിമൂണ്‍ രണ്ടാമതും പ്ലാന്‍ ചെയ്ത് നടി ആലീസും ഭര്‍ത്താവും; പുത്തന്‍ വീഡിയോ വൈറല്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി യൂട്യൂബ് ചാനലിലും സജീവമാണ്. ഭര്‍ത്താവ് സജിനൊപ്പമുള്ള വീഡിയോസാണ് നടി കൂടുതലായും പങ്കുവെക്കാറുള്ളത്. വീട്ടില്‍ നിന്നുള്ള പാചകവും വാചകവുമൊക്കെയാണ് പ്രധാനം.

  ഇത്തവണ ഹണിമൂണ്‍ യാത്രയും അതിലെ വിശേഷങ്ങളുമാണ് താരദമ്പതിമാര്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ ഉടനെയുള്ള ഹണിമൂണിന് കൂടെ വേറെയും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പ്രൈവസി കിട്ടിയില്ലെന്നാണ് ഇരുവരും പറയുന്നത്. അതുകൊണ്ട് ഇത്തവണ ഗോവയിലേക്കുള്ള യാത്രയാണ് ഇരുവരും പ്ലാന്‍ ചെയ്തത്.

  Also Read: വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക്, 20 കിലോ കൂടി, ശരീരത്തിൻ്റെ ആകൃതിയും നഷ്ടപ്പെട്ടു; കളിയാക്കുന്നവരോട് സോനു സതീഷ്

  എല്ലാവരും ആവശ്യപ്പെട്ടത് പ്രകാരം ട്രാവലിങ്ങ് വ്‌ളോഗുമായി വന്നതാണെന്ന് പറഞ്ഞാണ് ആലീസും ഭര്‍ത്താവ് സജീനും വീഡിയോ തുടങ്ങുന്നത്. ഇത്തവണ കൂടെ ആള്‍ക്കാരൊന്നുമില്ല. കഴിഞ്ഞ തവണ യൂട്യൂബ് വീഡിയോ ചെയ്യുന്നതിന് വേണ്ടി ഫുള്‍ ക്രൂവിനെയും കൊണ്ടാണ് പോയത്. അതുകൊണ്ട് പ്രൈവസി കിട്ടിയിരുന്നില്ല. ഇത്തവണ വീഡിയോ ചെയ്യാം, പക്ഷേ വേറാരും വേണ്ടെന്ന് കരുതി. അതുകൊണ്ട് രണ്ടാമതൊരു ഹണിമൂണിന് കൂടി പോവാമെന്ന് തീരുമാനിക്കുകയായിരുന്നു.

  Also Read: എന്നെ മരത്തില്‍ കെട്ടിയിട്ട് അഭിഷേകും കൂട്ടുകാരും പോയി; കുട്ടിക്കാലത്തെ വലിയ ട്രോമ! വെളിപ്പെടുത്തി കരണ്‍

  എല്ലാ വര്‍ഷവും രണ്ട് ഹണിമൂണ്‍ വീതം ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അതൊക്കെ നടന്നാല്‍ മതിയായിരുന്നു. നേരത്തെ തന്നെ ഇങ്ങനൊരു യാത്ര ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. രണ്ടാളുടെയും തിരക്കുകള്‍ കാരണം ഒരുമിച്ച് ലീവ് കിട്ടിയിരുന്നില്ല. ഇപ്പോള്‍ അങ്ങനൊരു സാഹചര്യം ഒത്തിണങ്ങി വന്നത് കൊണ്ടാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് ആലീസ് പറഞ്ഞത്.

  എറണാകുളത്ത് നിന്നും ഗോവയിലേക്കാണ് പോവുന്നത്. ഏകദേശം ഏഴുന്നൂറ് കിലോമീറ്ററോളം ദൂരമുണ്ട്. കാറില്‍ തന്നെ പോവാനാണ് ഇരുവരും തീരുമാനിച്ചത്. ഓടിച്ചോടിച്ച് എവിടെ എത്തുന്നുവോ അവിടെ വരെ പോകും. പാതി വഴിയില്‍ വരെ എത്തിയിട്ട് മടുത്താല്‍ ആ സ്ഥലം കണ്ടിട്ട് മടങ്ങി വന്നേക്കുമെന്ന് നടി സൂചിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തെ ട്രിപ്പാണ് ആലീസും സജിനും പ്ലാന്‍ ചെയ്തിരിക്കുന്നത്.

  ഏകദേശം ഒന്നര ദിവസത്തോളം എടുത്ത യാത്രയ്‌ക്കൊടുവില്‍ സജിനും ആലീസും ഗോവയിലെത്തി. അവിടെ നിന്നുള്ള വിശേഷങ്ങള്‍ കൂടി ഇരുവരും പങ്കുവെച്ചിരുന്നു. സ്‌കൂബ ഡൈവിങ് മുതല്‍ കടലില്‍ നിന്നുള്ള സാഹസികതകളൊക്കെ ദമ്പതിമാര്‍ ആസ്വദിച്ചിരുന്നു. അങ്ങനെ ഒറ്റയ്ക്കുള്ള ഹണിമൂണ്‍ വലിയ ആഘോഷമാക്കിയിട്ടാണ് രണ്ടാളും തിരികെ പോരുന്നത്. വീഡിയോയുടെ താഴെ നിറയെ സജിനും ആലീസിനും ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള കമന്റഉകളാണ്.

  ആലീസിന്റെ വീഡിയോകളെല്ലാം അടിപൊളിയാണ്. അതിലും അടിപൊളി നിങ്ങള്‍ തമ്മിലുള്ള കെമിസ്ടിയാണ്. മുന്നോട്ടും ഇതുപോലെ തന്നെ പോവണമെന്നാണ് താരങ്ങളാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

  സജിനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ആലീസ് യൂട്യൂബ് ചാനലില്‍ സജീവമാവുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹശേഷം പുതിയൊരു ഫ്‌ളാറ്റിലേക്ക് താമസം മാറിയതുമൊക്കെ താരങ്ങള്‍ കാണിച്ചിരുന്നു. രണ്ടാളും ഏകദേസം ഒരേ സ്വഭാവക്കാരാണെന്നുള്ളതാണ് ഇതിലെ കൗതുകം. നിരവധി സീരിയലുകളില്‍ വില്ലത്തിയായും നായികയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ആലീസ് നിലവില്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ അഭിനയിക്കുകയാണ്.

  Read more about: alice christy
  English summary
  Viral: Serial Actress Alice Christy Gomez And Hubby Sajin Shares Their Second Honeymoon Vide
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X