ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചിട്ടും അമ്മയ്ക്ക് കുഴപ്പമില്ലല്ലോ? അനുശ്രീയുടെ നിയന്ത്രണം അവര്‍ക്ക് വേണം

സീരിയലുകളിലൂടെ ശ്രദ്ധേയായ നടി അനുശ്രീയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുള്ളത്. രഹസ്യമായി വിവാഹിതയായ നടി വളരെ പെട്ടെന്ന് തന്നെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു.

ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായെങ്കിലും ദാമ്പത്യ ജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്ന തീരുമാനത്തിലേക്കാണ് അനുശ്രീ എത്തിയത്.

ഇപ്പോള്‍ അമ്മ രാജിയുടെയും മകന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി. കഴിഞ്ഞ ആഴ്ച ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയ വീഡിയോയും നടി പങ്കുവെച്ചിരുന്നു. ഇതിന് താഴെ വലിയ വിമര്‍ശനങ്ങളാണ് കിട്ടിയത്.

anusree-

വീണ്ടും യൂട്യൂബ് ചാനലിലൂടെ പുതിയ വീഡിയോയുമായിട്ടാണ് അനുശ്രീ എത്തിയത്. ഇത്തവണ നടിയുടെ അമ്മയുടെ പ്രവൃത്തികളെ ചോദ്യം ചെയ്തും വിമര്‍ശിച്ചുമാണ് ചിലര്‍ കമന്റുകള്‍ ഇട്ടിരിക്കുന്നത്.

അനുശ്രീയുടെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് അമ്മ രാജിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു പൊതുഅഭിപ്രായം. ഭര്‍ത്താവുമായി പിരിയുന്നതിലടക്കം ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കമന്റുകളില്‍ പറയുന്നത്. വിശദമായി വായിക്കാം..

കഴിഞ്ഞ പൊങ്കാല വീഡിയോയെ വിമര്‍ശിച്ചുകൊണ്ട് വന്ന കമന്റുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് അനുശ്രീയുടെ പുതിയ വീഡിയോ തുടങ്ങുന്നത്.

പൊങ്കാലയ്ക്ക് ധരിച്ച വേഷത്തിന്റെ പേരിലും ഹെയര്‍ സ്‌റ്റൈലിന്റെ പേരിലും പൊങ്കാലയ്ക്ക് ഭക്തിഗാനം പാടുന്നതിന് പകരം സിനിമാപ്പാട്ട് പാടിയതിനെയുമൊക്കെ എല്ലാവരും വിമര്‍ശിച്ചിരുന്നു.

പൊങ്കാല വീഡിയോയ്ക്ക് പൊങ്കാല കിട്ടി എന്ന് തന്നെ പറയാമെന്നാണ് അനുശ്രീ പറയുന്നത്. ആ സാരി എനിക്ക് വളരെ ഇഷ്ടപ്പെട്ടാതാണ്. മാത്രമല്ല പുതിയതുമാണ്. പൊങ്കാലയ്ക്ക് പുതിയ വസ്ത്രം തന്നെ ഇടണം എന്നുണ്ടായിരുന്നു. അതുകൊണ്ട് അതുടുത്തു.

പിന്നെ ഹെയര്‍ സ്റ്റൈല്‍ അങ്ങനെ ആയതിന് കാരമം കുനിഞ്ഞ് നിന്ന് പൊങ്കാലയിടുമ്പോള്‍ മുടി ബുദ്ധിമുട്ട് ആവുന്നത് കൊണ്ടാണ്. പിന്നെ പാട്ട് പാടിയതിന് കാരണം പുറകില്‍ എവിടെ നിന്നോ ആ പാട്ട് കേട്ടു, കേട്ടപ്പോള്‍ അറിയാതെ പാടി പോയതാണ്. അല്ലാതെ പൂര്‍ണ ഭക്തിയോടെയാണ് ഞാന്‍ പൊങ്കാലയിട്ടതെന്ന് അനുശ്രീ പറയുന്നു.

ഏറെ നാളായി താന്‍ ആഗ്രഹിച്ചത് പോലെ മുടി കളര്‍ ചെയ്യാന്‍ പോകുന്നതിനെ കുറിച്ചും വീഡിയോയില്‍ നടി കാണിച്ചിരുന്നു. അമ്മയുടെ കൂടെയായിരുന്നു ബ്യൂട്ടി പാര്‍ലറിലേക്ക് പോകുന്നത്.

മുടി ഗോള്‍ഡ് കളര്‍ ആക്കിയതിന് ശേഷം വളരെ ഡാമേജ് ആയി. കറുപ്പ് നിറം ചെയ്യണമെന്ന് അമ്മ സ്ഥിരമായി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഇന്ന് വന്നതെന്ന് താരം പറയുന്നു.

 anursree-prakriti

അമ്മയുടെ നിര്‍ബദ്ധത്തിനാണ് ഇപ്പോള്‍ നിറം മാറ്റുന്നതെങ്കിലും മുടിയുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല മുന്‍പ് ഒത്തിരി മുടിയുള്ള ആളായിരുന്നെന്നും പഴയ ഫോട്ടോയില്‍ എത്രത്തോളം മുടി ഉണ്ടായിരുന്നുവെന്നും നടി കാണിക്കുന്നു.

കളര്‍ ചെയ്യുന്നതിനൊപ്പം കുറച്ച് മുടി മുറിക്കണമെന്ന് അനുശ്രീ പറഞ്ഞെങ്കിലും അത് എത്രത്തോളം വേണമെന്ന് താന്‍ തീരുമാനിക്കുമെന്നാണ് അമ്മ പറയുന്നത്.

മുടിയുടെ നീളം കുറയ്ക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലെന്ന് അവര്‍ തന്നെ പറഞ്ഞിരുന്നു. അമ്മയുടെ സമ്മതം ഇല്ലാതെ, അഹങ്കാരത്തിന് മുറിച്ചതാണ് ഇപ്പോള്‍ ഇങ്ങനെ ആയത്. ഇതോടെ മുടി മുറിക്കുന്ന കാര്യത്തില്‍ അമ്മയ്ക്ക് അതീവ ശ്രദ്ധയാണ്.

ബ്യൂട്ടി പാര്‍ലറില്‍ നിന്നും അമ്മ വഴക്ക് കൂടുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. ഒടുവില്‍ പിണങ്ങി അമ്മ മാറിയിരിക്കുന്ന അവസ്ഥ വരെ വന്നതായിട്ടും നടി പറഞ്ഞു.

അതേ സമയം അനുശ്രീയുടെ വീഡിയോയുടെ താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഇത്തവണ നടിയ്ക്ക് മാത്രമല്ല അമ്മയെ വിമര്‍ശിച്ചും ആരാധകര്‍ എത്തുകയാണ്.

എത്ര പൊങ്കാല കിട്ടിയാലും എല്ലാത്തിനും ഓരോ ന്യായീകരണങ്ങള്‍ ഉണ്ടല്ലോ കൈയില്‍.

നിങ്ങളുടെ അമ്മയുടെ പ്രശ്‌നം എന്താണെന്ന് അറിയുമോ? നിങ്ങളുടെ ഫുള്‍ കണ്‍ട്രോള്‍ അമ്മയുടെ കൈയ്യില്‍ വേണം. എല്ലാ കാര്യങ്ങളും അമ്മയ്ക്ക് തീരുമാനിക്കണം.

അതുകൊണ്ടാണ് ഇയാള്‍ ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ച് വന്നിട്ടും അമ്മയ്ക്ക് ഒരു വിഷമവും ഇല്ലാത്തത്. മോളെ വീണ്ടും കൈയ്യിലേക്ക് കിട്ടിയ സന്തോഷം. അവളുടെ ജീവിതം പോയാലും അവര്‍ക്ക് പ്രശ്‌നമില്ല. വളരെ സ്വാര്‍ത്ഥയാണ്.. എന്നിങ്ങനെ കമന്റുകള്‍ നിറയുകയാണ്.

More from Filmibeat

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X