For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കേരളത്തിലെ ആളുകളുടെ ചിന്ത മാറണം, പെണ്ണുങ്ങൾ ഭർത്താവിനെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറണം'; നടി അനുശ്രീ

  |

  വളരെ ചെറുപ്പം മുതൽ മലയാളികൾ മിനിസ്ക്രീനിലൂടെ നിരന്തരം കണ്ടുകൊണ്ടിരുന്ന മുഖമാണ് നടി അനുശ്രീയുടേത്. ബാലതാരമായി എത്തിയ താരം പിന്നീട് നായികയായും സഹ നടിയായുമെല്ലാം സ്ക്രീനിൽ നിറഞ്ഞ് നിന്നു.

  വിവാഹത്തോടെയാണ് അനുശ്രീ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മാത്രമല്ല ഇപ്പോൾ താരത്തിന് ഒരു ആൺകുഞ്ഞ് കൂടിയുണ്ട്. ഒരു വർഷം മുമ്പ് വലിയ കോളിളക്കം സൃഷ്ടിച്ചാണ് അനുശ്രീയുടെ വിവാഹം നടന്നത്.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  കാരണം സ്വന്തം കുടുംബത്തിന്റെ പിന്തുണ അനുശ്രീക്ക് ലഭിച്ചില്ല. അമ്മയ്ക്ക് താൽപര്യമില്ലാതിരുന്ന ഒരാളെയാണ് അനുശ്രീ വിവാഹം ചെയ്തത്. ​​ഗർഭിണിയായ ശേഷം വളൈകാപ്പ് ചടങ്ങ് നടത്തിയ ശേഷമാണ് അനുശ്രീ തന്റെ അമ്മയുടെ അടുത്തേക്ക് മടങ്ങി വന്നത്.

  ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

  എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. പ്രണയം കണ്ടുപിടിച്ചപ്പോൾ മുതൽ അമ്മ അത് പരമാവധി തടയാൻ ശ്രമിച്ചിരുന്നു.

  ഇതോടെയാണ് അനുശ്രീ വിഷ്ണുവിനെ രഹസ്യമായി വിവാഹം ചെയ്തത്. പക്ഷെ പ്രസവശേഷം അനുശ്രീയും വിഷ്ണുവും അകൽച്ചയിലാണ്. താനും വിഷ്ണുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അനുശ്രീ തന്നെ വെളിപ്പെടുത്തിയിരുന്നു.

  അച്ഛൻ വിഷ്ണുവിന്റെ സാന്നിധ്യമില്ലാതെയാണ് അനുശ്രീ മകന്റെ നൂലുകെട്ട് ചടങ്ങ് അടക്കം നടത്തിയത്. പ്രസവശേഷം അനുശ്രീ ഭർത്താവ് വിഷ്ണുവിനെ കുറിച്ചുള്ള ഒരു കാര്യവും പങ്കുവെച്ചില്ലെന്ന് മാത്രമല്ല വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് അനുശ്രീ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയത്.

  വിഷ്ണുവിന് സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അതുമായി ബന്ധപ്പെട്ട വഴക്ക് തങ്ങൾക്കിടയിൽ എപ്പോഴും ഉണ്ടാകാറുണ്ടെന്നും അടുത്തിടെ അനുശ്രീ വെളിപ്പെടുത്തിയിരുന്നു.

  Also Read: റോബിൻ സംവിധായകനാകുന്നു, ആരതി പൊടി നായിക; 800 കിലോമീറ്റർ ഓടിയെടുക്കുന്ന സിനിമയെന്ന് താരം

  തന്റെ കു‍ഞ്ഞിനെ നന്നായി നോക്കണമെന്ന ആ​ഗ്രഹമുള്ളതുകൊണ്ടാണ് അമ്മയോടൊപ്പം നിൽക്കുന്നതെന്നും അനുശ്രീ പറഞ്ഞിരുന്നു. തനിക്ക് വലിയ ചിലവുകളൊന്നും ഇല്ലായിരുന്നുവെന്നും വിഷ്ണുവിന്റെ വീട്ടുകാരുടെ സാമ്പത്തിക പ്രശ്നങ്ങൾ തങ്ങളുടെ കുടുംബത്തെ ബാധിക്കുകയായിരുന്നുവെന്നുമാണ് അനുശ്രീ പറ‍ഞ്ഞത്.

  ഇപ്പോൾ ഭർത്താക്കന്മാരെ കുറിച്ചും കേരളത്തിലെ ആളുകളുടെ ചിന്താ​ഗതിയെ കുറിച്ചും അനുശ്രീ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുശ്രീയുടെ വെളിപ്പെടുത്തൽ.

  'കേരളം എനിക്ക് ഇഷ്ടമാണ്. പക്ഷെ കേരളത്തിലെ ആളുകളുടെ മൈൻഡ് സെറ്റ് മാറ്റേണ്ടതായിട്ടുണ്ട്. അത് അവർ തന്നെ ചിന്തിച്ച് മാറ്റേണ്ടതാണ്. കാലം മാറി പഴയതുപോലെ അല്ല. ഇതിപ്പോൾ 2020 ആണ്. അതുകൊണ്ട് തന്നെ പെൺപിള്ളേർ ഭർത്താവിനെ അല്ലെങ്കിൽ വീട്ടുകാരെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറി.'

  'പെണ്ണുങ്ങൾക്ക് അവരുടേതായ സ്റ്റാന്റുണ്ട്. അവർക്ക് അവരുടെ കാഴ്ചപ്പാടുകളുണ്ട്. അതിന് വേണ്ടി അവരെ ഫ്രീയായി വിടുക' അനുശ്രീ പറഞ്ഞു. 2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു.

  ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിലേക്ക് അനുശ്രീ അരങ്ങേറിയത്. ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്.

  സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് അനുശ്രീ വിവാഹിതയായത്.

  Read more about: anusree
  English summary
  Viral Serial Actress Anusree Opens Up Kerala People Has To Change Their Mindset-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X