ഞാനായി ഒന്നും പറയുന്നില്ലെന്ന് കരുതിയതാണ്; അനുശ്രീയുമായിട്ടുള്ള വിവാഹത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ഭര്‍ത്താവ്

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ബന്ധം പിരിഞ്ഞ് കഴിയുകയാണ് നടി അനുശ്രീയും ഭര്‍ത്താവ് വിഷ്ണു സന്തോഷും. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് അടുപ്പത്തിലായ താരങ്ങള്‍ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. ഈ വര്‍ഷം അനുശ്രീ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ഭര്‍ത്താവുമായി അകന്നുവെന്ന കഥയാണ് പിന്നെ കേട്ടത്.

ചെറിയ പിണക്കമാണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് ആദ്യം പറഞ്ഞ നടി പിന്നീട് പിണക്കത്തിന്റെ കാര്യങ്ങളും പറഞ്ഞു. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഷ്ണു സന്തോഷ്. കിരണ്‍ ലക്കി എന്ന സുഹൃത്തിനൊപ്പം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് താരഭര്‍ത്താവ് സംസാരിച്ചിരിക്കുന്നത്.

ഞാനായിട്ട് ഒന്നും പറയേണ്ട എന്നുള്ള രീതിയില്‍ ഇരുന്നത് കൊണ്ടാണ്

ആരാധകരെ ശാന്തരാകുവിന്‍ എന്ന ഡയലോഗുമായിട്ടാണ് വിഷ്ണുവിന്റെ വീഡിയോ തുടങ്ങുന്നത്. 'ശരിക്കും പറഞ്ഞാല്‍ ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്. അതിന് കാരണംം പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്നുള്ള രീതിയില്‍ ഇരുന്നത് കൊണ്ടാണ്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നാണ്' പ്രമോ വീഡിയോയില്‍ വിഷ്ണു പറയുന്നത്.

വിഷ്ണു ചേട്ടാ പറയൂ, നിങ്ങളുടെ ഭാഗം വ്യക്തമാക്കൂ. സത്യങ്ങള്‍ പുറംലോകം അറിയട്ടെ

സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കുന്ന വീഡിയോ ആണെങ്കിലും ഇത് വളരെ പെട്ടെന്നാണ് വൈറലായിരിക്കുന്നത്. അനുശ്രി ചെറിയ കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി വിഷ്ണുവിന് എന്തും പറയാമെന്നാണ് ആരാധകരുടെ അഭിപ്രായം. 'വിഷ്ണു ചേട്ടാ പറയൂ, നിങ്ങളുടെ ഭാഗം വ്യക്തമാക്കൂ. സത്യങ്ങള്‍ പുറംലോകം അറിയട്ടെ' എന്ന് തുടങ്ങിയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.

അനുശ്രീയെ വിവാഹം കഴിച്ചപ്പോഴോ അതിന് ശേഷമോ ഭാര്യയെ കുറിച്ച് വിഷ്ണു ഒന്നും പറഞ്ഞിട്ടില്ല

അനുശ്രീയെ വിവാഹം കഴിച്ചപ്പോഴോ അതിന് ശേഷമോ നടിയായ ഭാര്യയെ കുറിച്ച് വിഷ്ണു ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്നാല്‍ വിഷ്ണുവുമായിട്ടുള്ള വിവാഹത്തിന് ശേഷം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചം ഗര്‍ഭിണിയായ കാലഘട്ടത്തെ കുറിച്ചെല്ലാം അനുശ്രീ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. വിഷ്ണുവുമായി ഒന്നിച്ച് പോവാന്‍ ഇനി സാധിക്കുമോന്നുള്ളത് അറിയില്ലെന്നും മകന്റെ കാര്യങ്ങളൊക്കെ ഞാനാണ് ഇനി നോക്കുന്നതെന്നും അനുശ്രീ പറഞ്ഞിരുന്നു.

സാമ്പത്തികമില്ലായ്മയാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി

എന്നാല്‍ സാമ്പത്തികമില്ലായ്മയാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് നടിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ വിഷ്ണുവിന്റെ കൂടെയായിരുന്നു അനുശ്രീ താമസിച്ചിരുന്നത്. ഗര്‍ഭിണിയായതിന് ശേഷം നടിയെ അവരുടെ വീട്ടുകാര്‍ വന്ന് കൂട്ടി കൊണ്ട് പോയിരുന്നു. ആ സമയത്തെല്ലാം ഭാര്യയുടെ വീട്ടില്‍ തന്നെയാണ് വിഷ്ണു താമസിച്ചതും. എന്നാല്‍ പ്രസവത്തിന് ശേഷം വിഷ്ണുവിനെ ആ വീട്ടില്‍ നിര്‍ത്തിയിരുന്നില്ല.

പ്രസവത്തോടെ ഭർത്താവുമായി അകന്നതെന്ന് നടി അനുശ്രീ

ബ്രഹ്മിന്‍സിന്റെ ആചാരപ്രകാരം അങ്ങനെ വീട്ടില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് അടുത്തിടെ ഒരു വീഡിയോയില്‍ അനുശ്രീ പറഞ്ഞത്. മാത്രമല്ല കുഞ്ഞിന് സ്വര്‍ണം വാങ്ങുന്നതിനടക്കം പല പ്രശ്‌നങ്ങളും വിഷ്ണുവിന് ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് കുഞ്ഞിന്റെ നൂല്‌കെട്ട് ചടങ്ങിന് പോലും വന്നിരുന്നില്ലെന്നും അനുശ്രീ പറഞ്ഞു. ഇനി ദാമ്പത്യത്തെ കുറിച്ച് വിഷ്ണു കൂടുതലായി എന്ത് പറയുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X