twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെട്ടിപ്പിടിച്ചിട്ട് വിടാൻ തോന്നണ്ടേ? വിവാഹം കഴിക്കുന്നില്ലെന്ന് കരുതിയാളാണ്, സന്തോഷം പറഞ്ഞ് അപ്‌സരയും ആൽബിയും

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി വേഷത്തിലൂടെ മല യാളികളുടെ ഇഷ്ടം നേടിയെടുത്ത നടി വിവാഹിതയായതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. 2021 നവംബറിലാണ് സീരിയല്‍ സംവിധായകനായ ആല്‍ബിയും അപ്‌സരയും തമ്മില്‍ വിവാഹിതരാവുന്നത്.

    വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതെല്ലാം പിന്നീട് താരങ്ങള്‍ തന്നെ പറഞ്ഞവസാനിപ്പിച്ചു. ഇപ്പോഴിതാ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമാണ് ഇരുവരും പറയുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ വാര്‍ഷികത്തിൻ്റെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ഏറെ ആഘോഷിച്ചൊരു കാര്യം നടന്നതിനെ കുറിച്ചും അപ്സര സൂചിപ്പിച്ചിരുന്നു.

    Also Read: ദിലീപേട്ടന്‍ അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ കണ്ടോ? ഞാനും കണ്ടില്ല! അത് തെളിഞ്ഞാല്‍ ചോദിക്കാം, കൂട്ടിക്കൽ ജയചന്ദൻAlso Read: ദിലീപേട്ടന്‍ അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ കണ്ടോ? ഞാനും കണ്ടില്ല! അത് തെളിഞ്ഞാല്‍ ചോദിക്കാം, കൂട്ടിക്കൽ ജയചന്ദൻ

    അപ്‌സരയെ കെട്ടിപ്പിടിച്ചതിന് ശേഷം എനിക്ക് വിടാന്‍ തോന്നുന്നില്ലെന്നാണ് ആല്‍ബി പറയുന്നത്

    ആല്‍ബിയുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് അപ്‌സര യൂട്യൂബ് ചാനലില്‍ സജീവമാവുന്നത്. കല്യാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളെ കുറിച്ച് അടുത്തിടെ ഒരു വീഡിയോയില്‍ ഇരുവരും പറഞ്ഞിരുന്നു. ഇത്തവണ വാര്‍ഷികത്തിന്റെ ആഘോഷം നടത്തുന്നാണ് കാണിക്കുന്നത്. അപ്‌സരയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തികൊടുത്ത് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. അപ്‌സരയെ കെട്ടിപ്പിടിച്ചതിന് ശേഷം എനിക്ക് വിടാന്‍ തോന്നുന്നില്ലെന്നാണ് ആല്‍ബി പറയുന്നത്.

    Also Read: ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; മകള്‍ അങ്കിളെന്ന് വിളിച്ച നിമിഷത്തെ കുറിച്ച് ബാലAlso Read: ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; മകള്‍ അങ്കിളെന്ന് വിളിച്ച നിമിഷത്തെ കുറിച്ച് ബാല

    എന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കൊണ്ട് നിന്നാല്‍ എന്താണ് കുഴപ്പം

    'ഷൂട്ടിങ്ങ് നടക്കുന്നുണ്ടെങ്കിലും ഞാനെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് കടന്ന് പോവുന്നത്. അതുകൊണ്ട് എന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കൊണ്ട് നിന്നാല്‍ എന്താണ് കുഴപ്പമെന്ന്', ആല്‍ബി ചോദിക്കുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് വളരെ പെട്ടെന്നാണ് ദിവസങ്ങള്‍ പോയത്. കല്യാണം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ മാസം ആയിട്ടേയുള്ളു എന്ന ഫീലിങ്‌സാണ് ഞങ്ങള്‍ക്കുള്ളത്.

    ജീവിതത്തില്‍ ഒരിക്കലും വിവാഹമേ കഴിക്കേണ്ടെന്ന് കരുതിയിരുന്ന ആളായിരുന്നു

    എന്തായാലും ഞങ്ങളുടെ ഗംഭീരമായ യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ജീവിതത്തില്‍ ഒരിക്കലും വിവാഹമേ കഴിക്കേണ്ടെന്ന് കരുതിയിരുന്ന ആളായിരുന്നു ഞാന്‍. അവിടെ നിന്നാണ് അപ്‌സരയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത്. ചെറിയ പിണക്കങ്ങളും വഴക്കും ഉണ്ടായിട്ടുണ്ടെങ്കിലും നല്ല സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്. ഇനിയും അങ്ങനെയായിരിക്കുമെന്ന് ആല്‍ബി പറഞ്ഞു. ഇത്തവണ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി ഭൂമിയിലുള്ള ഏറ്റവും റിയല്‍ സ്റ്റാഴ്‌സിന്റെ കൂടെയാണ് ആഘോഷിക്കുന്നതെന്ന് അപ്‌സര പറയുന്നു.

    ബാലഭവനിൽ നിന്നുമാണ് അപ്സരയും ആൽബിയും വിവാഹ വാർഷികമാഘോഷിച്ചത്

    വീട്ടില്‍ നിന്നും അമ്മയുണ്ടാക്കിയ സദ്യ കഴിച്ചാണ് ആല്‍ബിയും അപ്‌സരയും ആനിവേഴ്‌സറി ആഘോഷം തുടങ്ങുന്നത്. പിന്നീട് താരങ്ങള്‍ ഒരു ബാലഭവനിലേക്കാണ് പോയത്. അവിടെയുള്ള കുട്ടികളുടെ കൂടെ കേക്ക് മുറിച്ചും മറ്റുമൊക്കെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതിമാര്‍ ചെയ്തിരിക്കുന്നത്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകര്‍ ആല്‍ബിയെയും അപ്‌സരയെയും ആശംസിക്കുന്നത്.

    സീരിയൽ ലൊക്കേഷനിൽ നിന്ന് കണ്ട് ഇഷ്ടത്തിലായവരാണ് ആൽബിയും അപ്സരയും

    സീരിയൽ ലൊക്കേഷനിൽ നിന്ന് കണ്ട് ഇഷ്ടത്തിലായ ആൽബിയും അപ്സരയും 2021 നവംബർ മുപ്പതിനാണ് വിവാഹിതരാവുന്നത്. തുടക്കത്തിൽ വീട്ടുകാരുടെ സമ്മതക്കുറവ് ഉണ്ടായിരുന്നെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. അങ്ങനെ ഇരുകുടുംബങ്ങളുടെയും അനുവാദത്തോടെയും ആശീർവാദത്തോടെയുമാണ് താരങ്ങൾ വിവാഹിതരാവുന്നത്. വിവാഹശേഷം രണ്ടാളും സീരിയലിലും ടെലിവിഷൻ പരിപാടികളിലുമായി സജീവമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്.

    Read more about: Apsara Rathnakaran
    English summary
    Viral: Serial Actress Apsara And Alby Celebrating Their First Wedding Anniversary With Real Stars. Read In mlayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X