സ്ത്രീധനം ചോദിച്ചിട്ടില്ല, എല്ലാം വാങ്ങിതന്നത് അദ്ദേഹം, വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വതി

By Midhun Raj

വിസ്മയയുടെ വിയോഗത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെയുളള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്‌. താരങ്ങളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് എത്തുന്നത്. സ്ത്രീധനം ചോദിക്കുന്ന ആളുകള്‍ക്ക് മകളെ വിവാഹം ചെയ്ത് കൊടുക്കരുതെന്നാണ് മാതാപിതാക്കളോട് പലരും പറയുന്നത്. സ്ത്രീധനം എന്ന സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. സെലിബ്രിറ്റികളുടെ വിവാഹ ചിത്രങ്ങള്‍ കുത്തിപ്പൊക്കിയും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

നടി വിഷ്ണുപ്രിയയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

അതേസമയം തന്‌റെ വിവാഹ ഫോട്ടോ കണ്ട് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി അശ്വതി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമെല്ലാം മറുപടിയുമായി അശ്വതി എത്തിയത്. ഭര്‍ത്താവിനൊപ്പമുളള വിവാഹ ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്.

എന്‌റെ കല്യാണ ഫോട്ടോ ആയിരുന്നല്ലോ

'എന്‌റെ കല്യാണ ഫോട്ടോ ആയിരുന്നല്ലോ വിഷയം, ഇതാ കണ്ടോളൂ' എന്ന് പറഞ്ഞാണ് നടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'സ്ത്രീധനം എന്റെ ഭര്‍ത്താവ് ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല' എന്ന് അശ്വതി പറയുന്നു. 'അപ്പോള്‍ ആ കഴുത്തില്‍ കിടക്കുന്നതൊക്കെ എന്ന് ചോദിക്കുന്നവരോട്; കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേല്‍ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്'.

വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന

'വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു ഇതെന്നും' നടി പറഞ്ഞു. 'കല്യാണ ദിവസം എന്റെ വീട്ടുകാര്‍ വന്ന വണ്ടിയുടെ വണ്ടിക്കൂലി പോലും അവര്‍ക്കു ചിലവായില്ല എന്നതും തല ഉയര്‍ത്തി തന്നെ ഞാന്‍ പറയും. ഇതാരെയും ബോധിപ്പിക്കാനൊന്നുമല്ല പക്ഷെ ഏറ്റെടുക്കാന്‍ പറ്റുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കണമല്ലോ'.

അതോണ്ട് എന്നെ എയറില്‍ നിര്‍ത്തി എന്ന്

'അതോണ്ട് എന്നെ എയറില്‍ നിര്‍ത്തി എന്ന് സ്വയം ആശ്വസിക്കുന്ന സഹോദരന്മാര് എന്റെ കല്യാണ ഫോട്ടോ തെളിവെടുപ്പ് നടത്താതെ, നിങ്ങള്‍ പെണ്ണ് കെട്ടിയിട്ടില്ലെങ്കില്‍, സ്ത്രീ തന്നെ ധനം എന്ന് സ്വയം ചിന്തിച്ചു അത് അങ്ങനെ ആകണം എന്ന് വീട്ടുകാരെയും പറഞ്ഞു ബോധ്യപ്പെടുത്തി സന്തോഷത്തോടെ ജീവിക്കൂ'.

വീട്ടുകാര്‍ സമ്മതിക്കുന്നില്ലേല്‍

'വീട്ടുകാര്‍ സമ്മതിക്കുന്നില്ലേല്‍ അവളെ വിളിച്ചു ഇറങ്ങാനുള്ള ചങ്കൂറ്റം കാണിക്കു', അശ്വതി പറയുന്നു. 'പിന്നെ ചില ആളുകളുടെ കമന്റ് കണ്ടപ്പോള്‍, സ്വന്തം അമ്മ അച്ഛനെ ചൂണ്ടി കാണിക്കുമ്പോള്‍ 'അമ്മേ ഇതുതന്നെയാണോ എന്റച്ഛന്‍, ഉള്ളതാണോ?' എന്ന് തിരിച്ചു ചോദിക്കുന്ന പോലെയാണ് തോന്നിയത്. അവരുടെ കമെന്റിനു എനിക്ക് മറുപടിയില്ല', നടി കുറിച്ചു.

അതേസമയം സോഷ്യല്‍ മീഡിയയില്‍

അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് അശ്വതി. അടുത്തിടെ ബിഗ് ബോസ് സമയത്ത് തന്‌റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് നടി എത്തി. ബിഗ് ബോസിനെ കുറിച്ച് ദിവസേനയുളള എഴുത്തുകളുമായാണ് അശ്വതി എത്തിയത്. വിവാഹ ശേഷം കുടുംബത്തോടൊപ്പം ദുബായിലാണ് അശ്വതി സ്ഥിര താമസമാക്കിയത്. അല്‍ഫോണ്‍സ സീരിയലിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അശ്വതി.

Read more about: aswathy അശ്വതി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X