എന്നെ എയറിലോട്ട് കയറ്റിവിടുന്നതിന് മുന്‍പെ എടുത്ത ചിത്രം, ഭര്‍ത്താവിനെ കുറിച്ച് അശ്വതി

By Midhun Raj

വിവാഹ ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി അശ്വതി രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഭര്‍ത്താവിനൊപ്പം സ്വര്‍ണാഭരണങ്ങളും വില കൂടിയ സാരിയുമൊക്കെ ധരിച്ചുനില്‍ക്കുന്ന അശ്വതിയുടെ ചിത്രം കണ്ടപ്പോഴാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്. സ്ത്രീധനത്തിനെതിരെയുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ സമയത്താണ് നടിയുടെ വിവാഹ ഫോട്ടോ ചിലര്‍ കുത്തിപ്പൊക്കിയത്. തുടര്‍ന്ന് ഇത് സ്ത്രീധനമല്ലെന്നും ഭര്‍ത്താവ് തനിക്ക് വാങ്ങി തന്നതാണെന്നും നടി പറഞ്ഞു.

aswathy

'കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും മന്ത്രകോടിയും, കാലിലെ ചെരുപ്പ് വരെ അദ്ദേഹം വാങ്ങിത്തന്നതാണ് എന്നാണ് അശ്വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സ്ത്രീധനം അദ്ദേഹം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വാങ്ങിയിട്ടില്ലെന്നും നടി കുറിച്ചു. ഇതിന് പിന്നാലെ അശ്വതിയുടെ വന്ന പുതിയ പോസ്റ്റും വെെറലാവുകയാണ്.

ഭര്‍ത്താവിനൊപ്പമുളള സെല്‍ഫി ചിത്രം പങ്കുവെച്ച നടി എഫ്ബിയില്‍ കുറിച്ച വാക്കുകളാണ് രസകരമായത്. 'കഴിഞ്ഞ ദിവസത്തെ എന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും, നിങ്ങളുടെ കമന്റുകളും വായിച കെട്ട്യോന്‍സ്, പുള്ളിടെ വക എന്നെ എയറിലോട്ട് കേറ്റിവിടുന്നതിനു തൊട്ടു മുന്നേ ഞാന്‍ പകര്‍ത്തിയ ചിത്രം' എന്നാണ് അശ്വതി കുറിച്ചത്. നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam

'കെട്ട്യോന്‍ ആണോ, കെട്ട്യോനെ ആണോ എയറില്‍ കേറ്റിയത്.. രണ്ടുപേരുടെയും മുഖഭാവം കണ്ടിട്ട് നേരെ തിരിച്ചാ തോന്നുന്നത് എന്നാണ് ഒരാള്‍ കുറിച്ചത്. എന്താണ് വാക്സിന്‍ എടുത്തപ്പോള്‍ കണ്ണ് തള്ളി പോയോ, എന്ന് അശ്വതിയുടെ ചിത്രം കണ്ട് മറ്റൊരാളും കമന്റിട്ടു. മേക്കപ്പ് ഇട്ട മുഖം നട്ടുകാരെ കാണിക്കാനുള്ള ഇതിലും വലിയ സൈക്കോളജിക്കല്‍ മൂവ് സ്വപ്നങ്ങളില്‍ മാത്രം എന്നാണ് അശ്വതിയുടെ പോസ്റ്റിന് വേറൊരു കമന്‌റ് വന്നത്‌.

Read more about: aswathy അശ്വതി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X