ഇനിയുള്ള ഓരോ നിമിഷവും നന്മകൾ മാത്രം ചിന്തിക്കുക, ഓരോദിനവും ഈശ്വരൻ തരുന്ന ബോണസാണ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. മെഗാസീരിയലുകളുടെ തുടക്ക സമയം മുതൽ തന്നെ താരം സീരിയലുകളിൽ സജീവമായിരുന്നു. മലയാളത്തിലെ പ്രമുഖ ചാനലുകളിൽ എല്ലാം നടി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും സീരിയലിൽ സജീവമാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകൾ പരമ്പരയിലാണ് ഇപ്പോൾ നടി അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് യമുന. തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ സീരിയൽ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാവാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് യമുനയുടെ വാക്കുകളാണ്. ഓമിക്രോണിനെ കുറിച്ചാണ് നടി പറയുന്നത്. കരുതലും ജാഗ്രതയോടും കൂടി ജീവിക്കണമെന്നാണ് നടി പറയുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ... ലോകത്തെ വീണ്ടും വൈറസ് കീഴടക്കാൻ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മൾ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാൻ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാൻ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മൾ ഓരോരുത്തർക്കും. നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും. യാഥാർഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങൾ മാത്രമാണ്. നമക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരൻ തരുന്ന ബോണസാണ്.

കിട്ടുന്ന ഈ നിമിഷങ്ങൾ നല്ലതു ചിന്തിച്ചും നല്ല വാക്ക് ഉപയോഗിച്ചും നല്ല പ്രവർത്തികൾ ചെയ്തും ആരോടും വിദ്വേഷവും പകയും വയ്ക്കാതെ കടന്നു പോയാൽ ഓരോ നിമിഷവും സന്തോഷപ്രദവും സമാധാന പൂർണവുമായിരിക്കും. ഒരാളെയും വെറുക്കരുത്, ഒരാളെയും വെറുപ്പിക്കരുത്. ബൈബിൾ പറയുന്നു, മരണം നിഴൽ പോലെ കൂടെയുണ്ട്, കള്ളനെപ്പോലെ എപ്പോൾവേണമെങ്കിലും കടന്നുവരാം. ചുറ്റുമൊന്നു നോക്കൂ. വെട്ടിപ്പിടിച്ചവരെല്ലാം വെട്ടിപ്പിടച്ചത് എന്തെങ്കിലും കൂടെ കൊണ്ടുപോകുന്നുണ്ടോ.

മരണക്കിടക്കയിൽ കിടന്ന് ചെയ്ത തെറ്റുകൾ ഓർത്തു പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അർഥം. സ്നേഹിക്കുവാനും കൊടുക്കുവാനും പ്രയത്നം ആവശ്യമെങ്കിൽ വെറുക്കാൻ ആത്മാവിനെ തന്നെ പണയം വെക്കേണ്ടി വരുന്നു. വാശിതീർക്കാൻ വെട്ടിപ്പിടിച്ചു ജീവിതം നയിക്കുന്നവർ ഹോമിക്കുന്നതു സ്വന്തം ആത്മാവിനെയാണ്.

നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക. ചെയ്യുന്ന കർമത്തിന്റെ ഫലമാണ് ശിഷ്ടകാലം. അതനുഭവിക്കാൻ വേറൊരു ലോകത്തേക്കും പോകേണ്ടി വരില്ല. ഇനിയുള്ള ഓരോ നിമിഷവും നന്മകൾ മാത്രം ചിന്തിക്കുക പ്രവർത്തിക്കുക. ആത്മാവിനെ വിദ്വേഷത്തിൽ നിന്നും മോചിപ്പിക്കുക. നന്മകൾ മാത്രം നേർന്നുകൊണ്ട് നിങ്ങളുടെ, യമുനാ ദേവൻ. നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Recommended Video

ഡിസംബറിലായിരുന്നു യമുനയുടെ വിവാഹവാർഷികം. ഹൃദയസ്പർശിയായ കുറിപ്പായിരുന്നു പങ്കുവെച്ചത്. 'ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പേ കടന്നുപോയി എന്നാണ് നടി കുറിച്ചത്. കൂടാതെ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുമുണ്ട്.'' 'ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പേ കടന്നുപോയി. കഴിഞ്ഞ വർഷം ഈ സമയം ദേവേട്ടൻ എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. ജീവിതത്തിന് ഒരു പുതിയ അർത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു. ഇനിയുള്ള എന്റെ കൊച്ചുജീവിതം അദ്ദേഹത്തിന്റെ സ്നേഹത്തണലിൽ തന്നെ ജീവിച്ച് തീരണേ എന്നാണ് പ്രാർത്ഥന. അഞ്ജിതയും മക്കളും കൊണ്ടുവന്ന കേക്ക് അവരുടെ കരുതൽ പോലെ തന്നെ മധുരതരമായി. സഹോദരൻ ഗിരീഷും ലക്ഷ്മിയും ഇന്നുമെത്തി സ്നേഹവായ്പായി. ഫോണിലൂടെയും നേരിട്ടും അനുമോദനങ്ങൾ അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നിസീമ നന്ദി' എന്നാണ് യമുന


Click it and Unblock the Notifications











