സുധി ഫോൺ രേണുവിന് കൊടുത്തു, പല തവണ കടം വാങ്ങി; അത്രയും ബുദ്ധിമുട്ടാണെന്ന് പറഞ്ഞു: ശാലു പേയാട്

രേണു സുധിക്ക് പിന്നാലെയാണ് കേരളത്തിലെ ഒട്ടുമിക്ക റിയാക്ഷൻ വ്ലോ​ഗേർസും. രേണുവിന്റെയും അന്തരിച്ച ഭർത്താവ് സുധിയുടെയും ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ പലതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായി. സുധി മുമ്പ് പലരോടും പണം കടം വാങ്ങി തിരിച്ച് കൊടുക്കാതിരുന്നത് മുമ്പ് വലിയ വിവാദമായിരുന്നു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം കടം വാങ്ങിയിട്ട് ഒടുവിൽ തിരികെ ചോദിക്കുമ്പോൾ സുധിയും രേണുവും ദേഷ്യപ്പെടുന്നു എന്നാണ് ഉയർന്ന് വന്ന ആരോപണം. തന്റെ ബുദ്ധിമുട്ട് കൊണ്ടാണ് പണം കടം ചോദിച്ചതെന്നും സുധി അന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സുധിയും രേണുവും തന്നോട് പണം കടം വാങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷാലു പേയാട്. യൂട്യൂബർ സായ് കൃഷ്ണയാണ് ശാലുവുമായുള്ള തന്റെ ഫോൺ കോൾ റെക്കോർഡ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. ഇവൾ (രേണു) എന്നോട് പെെസ ചോദിച്ചിട്ടുണ്ട്. ഒരു ദിവസവും രണ്ട് ദിവസവും അല്ല. ഞാൻ കൊടുത്തിട്ടുമുണ്ട്. സിനിമ ചെയ്തുള്ള പരിചയമാണ് കൊല്ലം സുധിയുമായി എനിക്ക്. രണ്ട് മൂന്ന് ദിവസത്തെ വർക്കുണ്ടായിരുന്നു. വർക്ക് കഴിഞ്ഞ് പുള്ളി പോയി.

Kollam Sudhi

ഒരു ദിവസം രാത്രി ഒരു എട്ട് മണിയായപ്പോൾ എന്നെ വിളിച്ചു. മക്കളേ ഞാൻ സുധിയാണെടാ, എന്തുണ്ടെടാ വിശേഷം എന്നൊക്കെ ചോദിച്ച് കാര്യമായി സംസാരിച്ചു. മക്കളേ പെെസ ഒന്നും കിട്ടിയില്ല അവിടെ നിന്ന്, നിന്റെ കയ്യിൽ പെെസ ഉണ്ടെങ്കിൽ ഒരു ആയിരം രൂപ അയക്ക്, അത്യാവശ്യമാണെടാ, ‍ഫോൺ ചേച്ചിയുടെ കയ്യിൽ കൊടുക്കാം എന്ന് പറഞ്ഞു. ഇവരാരെയും എനിക്കറിയില്ല. സുധിയുമായി അവിടെ വന്നുള്ള പരിചയമേ എനിക്കുള്ളൂ. ഞാൻ പുള്ളിയുടെ നമ്പർ സേവ് ചെയ്തിട്ടുമില്ല.

അരി പോലും വാങ്ങിക്കാൻ പെെസയില്ലെന്ന് പറഞ്ഞാണ് എന്നോട് വാങ്ങുന്നത്. അത്രയും ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ താൻ പെെസ കൊടുക്കുകയായിരുന്നെന്ന് ശാലു പേയാട് പറയുന്നു. ഒരു ദിവസം വീഡിയോ കോൾ വന്നു. സുധി നേരെ ഫോൺ രേണുവിന് കാെടുത്തു. ചേട്ടന് വർക്കിന് പോയി പെെസയൊന്നും കിട്ടിയില്ല, ചേട്ടൻ പാവമായത് കൊണ്ട് പെെസ കൊടുക്കാതെ പറ്റിക്കുന്നെന്ന് പറഞ്ഞു. അന്നാണ് രേണുവിനെ ആദ്യം കാണുന്നത്. എനിക്ക് വീടൊക്കെ കാണിച്ച് തന്നു. അരിയും സാധനങ്ങളുമില്ലെന്ന് പറഞ്ഞപ്പോൾ പിന്നെയും ഞാൻ പെെസ കൊടുത്തു. പിന്നെ ഇത് സ്ഥിരം പരിപാടിയായി. മൂന്ന് നാല് പ്രാവശ്യം അഞ്ഞൂറും ആയിരവുമെല്ലാം കൊടുത്തു.

Shalu Peyad  Renu Sudhi

ആ സമയത്ത് ഇഷ്ടം പോലെ വർക്കുള്ളതിനാൽ ഞാൻ ശ്രദ്ധിച്ചില്ല. പിന്നെ അടുപ്പിച്ച് ചോദിക്കാൻ തുടങ്ങി. അതോടെ ഒന്ന് രണ്ട് പേരോട് ഞാൻ ചോദിച്ചു. ഞാൻ പണം കൊടുത്തതിന് ശേഷവും എന്റെ അസിസ്റ്റന്റിനെ വിളിച്ച് വരെ പണം ചോദിച്ചെന്ന് അറിയുന്നതെന്നും ശാലു പേയാട് പറഞ്ഞു. സുധിയെ വിമർശിച്ച് സായ് കൃഷ്ണയും സംസാരിക്കുന്നുണ്ട്.

സ്റ്റേജിൽ കാണുന്ന സുധിയല്ല, റിയാലിറ്റിയിൽ ഇയാൾക്ക് കുറേ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളുടെ ഭാ​ഗമായി എല്ലാം അറിഞ്ഞ് കൊണ്ട് ഒപ്പം നിന്ന ആളാണ് രേണു. കൊടുത്ത പെെസ തിരിച്ച് ചോദിച്ചപ്പോൾ അവരെ ചീത്ത പറഞ്ഞ മുഖം രേണുവിനും സുധിക്കുമുണ്ടെന്ന് സായ് കൃഷ്ണ പറയുന്നുണ്ട്. രേണുവിന് സുധി ജീവിച്ചിരുന്നപ്പോഴും പേരിനും പ്രശസ്തിക്കും താൽപര്യമുണ്ടായിരുന്നു. അത് തുറന്ന് പറയാനുള്ള ധെെര്യം കാണിക്കണമെന്നും സായ് കൃഷ്ണ പറയുന്നുണ്ട്. ആരോപണങ്ങളോട് രേണു ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X