കെട്ടിപ്പിടിക്കാറില്ല! റൊമാന്റിക്കല്ല! അന്ന് പരാതി പറഞ്ഞ ഷീന! പിറന്നാളിന് ഞെട്ടിച്ച് അച്ഛനും മകളും
പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരാണ് സന്തോഷും ഷീനയും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് ഷീന. അഭിനയവും, നൃത്തവും നേരത്തെ ഇഷ്ടമായിരുന്നു. മകളിലൂടെയായിരുന്നു ആ സ്വപ്‌നം സഫലമാക്കിയത്. ശൈത്യയ്‌ക്കൊപ്പമായി അമ്മയും സൂപ്പര്‍ അമ്മയും മകളും ഷോയില്‍ മത്സരിച്ചിരുന്നു. അഡ്വക്കേറ്റ് കൂടിയായ ശൈത്യയുടെ മുന്നില്‍ പരാതിയും, പരിഭവവും പറഞ്ഞ് അമ്മ എത്തിയിരുന്നു. മകളായല്ല, അഡ്വക്കറ്റായി ഇവിടെ വാദിക്കണമെന്നായിരുന്നു അവതാരകയായ സ്വാസിക ശൈത്യയോട് പറഞ്ഞത്.
നിസാരമായൊരു പ്രശ്‌നത്തിന്റെ കാര്യം പറഞ്ഞാണ് ഇവര്‍ ഇവിടെ എത്തിയിട്ടുള്ളത്. എന്റെ ഭര്‍ത്താവിന് കൃത്യനിഷ്ഠ കുറവാണ്. പുള്ളിക്കാരന്റെ കൂടെ എവിടെയെങ്കിലും പോവുകയാണെങ്കില്‍ സദ്യ വിളമ്പിക്കഴിഞ്ഞേ അവിടെ എത്തുകയുള്ളൂ. അതുപോലെ എന്നോടൊരിക്കലും റൊമാന്റിക്കായി സംസാരിക്കാറില്ലെന്നുമായിരുന്നു ഷീന പറഞ്ഞത്. ഇവിടെ കരച്ചിലും പിഴിച്ചിലും, ഓവര്‍ ആക്റ്റിംഗുമൊന്നും നടക്കില്ലെന്നും ശൈത്യ അമ്മയോട് പറഞ്ഞിരുന്നു.

കല്യാണം എപ്പോഴും കാണുന്നതല്ലേ, പിന്നെയും, പിന്നെയും എന്തിനാണ് കാണുന്നത്. സദ്യ കഴിക്കുന്ന സമയത്ത് എത്തിയാല്‍ പോരേയെന്നായിരുന്നു സന്തോഷിന്റെ ചോദ്യം. ഞാനൊരു ബിസിനസുകാരനാണ്. വീട്ടിലിരിക്കുന്ന സമയത്ത് എപ്പോഴും വഴക്കായിരിക്കും. ബ്യൂട്ടി പാര്‍ലറില്‍ പോവാനൊന്നും സമയം കിട്ടാറില്ലെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് പുള്ളി റൊമാന്റിക്കായിരുന്നു. എന്തെങ്കിലും വിഷമം വരുമ്പോള്‍ ഒന്ന് ചേര്‍ത്തുപിടിച്ച് കൂടെയുണ്ടെന്ന് പറഞ്ഞാല്‍ മതി എനിക്ക്. മോളുണ്ടായപ്പോള്‍ ആ സ്‌നേഹം മൊത്തം മകളിലേക്ക് പോയെന്നും ഷീന പറഞ്ഞിരുന്നു.
ഞാന്‍ റൊമാന്റിക്കല്ലെന്ന് പറയുന്നത് നിഷേധിക്കുന്നു. കെട്ടിപ്പിടിക്കുന്നില്ല. ഉമ്മ വെക്കുന്നില്ല. ഫോട്ടോ എടുക്കുമ്പോള്‍ എന്റെ ഷോള്‍ഡറില്‍ കൈയ്യൊന്നും വെക്കാറില്ലെന്നും ഷീനയ്ക്ക് പരാതിയുണ്ടായിരുന്നു. ഷീനയോടൊപ്പം ഫോട്ടോ എടുക്കാറില്ല. എടുത്ത് കഴിഞ്ഞാല്‍ അത് സോഷ്യല്‍മീഡിയയിലൊക്കെ ഇടും. വൈറാലാവാന്‍ താല്‍പര്യമില്ല എനിക്ക്. ഇനി ഫോട്ടോയിലൊക്കെ കൂടെ നിന്നേക്കാം എന്നായിരുന്നു സന്തോഷിന്റെ മറുപടി. പുളളി ഇങ്ങനെ ഗ്ലാമറായി, ചെറുപ്പമായി നടക്കരുത്. ഞങ്ങളൊന്നിച്ച് പോവുമ്പോള്‍ ഞാന്‍ അമ്മയും, അത് മകനുമാണെന്ന് ചിലരൊക്കെ പറയും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടമാണെന്നായിരുന്നു ഷീന പറഞ്ഞത്. അതില്‍ എനിക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു സന്തോഷ് പറഞ്ഞത്.
സിനിമയെ വെല്ലുന്ന തരത്തിലുള്ള പ്രണയകഥയായിരുന്നു ഇവരുടേത്. ആഗ്രഹിച്ച ആളെ തന്നെ ജീവിത പങ്കാളിയായി കിട്ടാന്‍ നിരാഹാര ശ്രമം വരെ നടത്തിയിരുന്നു ഷീന. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. മകളായ ശേഷവും വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഒളിച്ചോടി വിവാഹിതരായപ്പോളും തുടക്കത്തില്‍ പിരിഞ്ഞ് താമസിക്കേണ്ടി വന്നിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും മകളുടെ കലാജീവിതത്തിന് അങ്ങേയറ്റത്തെ പോത്സാഹനമായിരുന്നു ഇവര്‍ നല്‍കിയിരുന്നത്. നൃത്തവും, അഭിനയവും മാത്രമല്ല പഠനത്തിലും മിടുക്കിയായിരുന്നു ശൈത്യ.
ആഗ്രഹിച്ചത് പോലെ തന്നെ അഭിഭാഷക ജോലിയും തുടങ്ങിയിരുന്നു. ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു ശൈത്യയ്ക്ക് കട്ടപ്പ എന്ന് പേര് വന്നത്. തുടക്കത്തില്‍ മികച്ചതായിരുന്നുവെങ്കിലും പിന്നീട് ഇരട്ടത്താപ്പ് കളിയായെന്നും, അനുവിനെതിരെ തിരിഞ്ഞതുമൊക്കെയായിരുന്നു ചര്‍ച്ചയായത്. മകളുടെ വിവാഹം തന്റെ ജീവിതത്തിലെ വലിയ ആഗ്രഹമാണെന്ന് അമ്മ പറയാറുണ്ട്. എന്നാല്‍ ഒരു പരിചയവുമില്ലാത്ത ഒരാളോടും, കുടുംബത്തോടുമൊപ്പം കഴിയുന്നതൊന്നും തനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നായിരുന്നു ശൈത്യ പറഞ്ഞത്.


Click it and Unblock the Notifications











