'കണ്ണൊന്നു നനഞ്ഞു, വിധി തോൽപ്പിച്ചില്ലെങ്കിൽ...; ആഗ്രഹിച്ചത് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം'; സൂരജ്

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി. എഴുനൂറിനടുത്ത് എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത സീരിയൽ മാസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്. പാടാത്ത പൈങ്കിളിയിൽ നായകനായെത്തിയ സൂരജ് സണിന് വൻ ജനപ്രീതി നേടാൻ കഴിഞ്ഞു. എന്നാൽ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം നടന് സീരിയലിൽ നിന്നും പിൻമാറേണ്ടി വന്നു. സീരിയലിലെ കാസ്റ്റിം​ഗിൽ വന്ന മാറ്റത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടൻ ദിനേശ് പണിക്കർ സംസാരിച്ചിരുന്നു.

വലിയ ആരാധകരുള്ള സൂരജിന് പകരം മറ്റൊരു നടനെ കൊണ്ട് വരുന്നതിൽ അണിയറ പ്രവർത്തകർക്ക് ആശങ്ക തോന്നിയെന്നാണ് ദിനേശ് പണിക്കർ പറഞ്ഞത്. തന്നെ പ്രശംസിച്ച് ദിനേശ് പണിക്കർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സൂരജ്. ഒപ്പം പാടാത്ത പൈങ്കിളിയെക്കുറിച്ചുള്ള തന്റെ ഓർ‌മ്മകളും സൂരജ് കുറിച്ചു.

Sooraj Sun

2020 ൽ പാടാത്ത പൈങ്കിളിയിൽ ദേവയായി വന്ന ശേഷം ഉണ്ടായ മാറ്റം ചെറുതൊന്നുമല്ലെന്ന് സൂരജ് പറയുന്നു. ജനങ്ങൾ സീരിയൽ രണ്ട് കെെയും നീട്ടി സ്വീകരിച്ച സമയം. കോവിഡ് എന്ന മഹാമാരി തലയ്ക്ക് മേലെ ചുറ്റിനിൽക്കുന്ന സമയം. ഏഷ്യാനെറ്റ് അവാർഡുകൾ ഒക്കെ നിർത്തിവെച്ചു. ആഗ്രഹിച്ചത് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം, ന്യൂ ഫേസ് അവാർഡ് എങ്കിലും കിട്ടുമെന്ന് ഒരുപാട് കൊതിക്കുകയും ആശിക്കുകയും ചെയ്തിരുന്നു.

പക്ഷേ വിധിയെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല. 365 ദിവസം പൂർത്തിയായ സമയം തന്നെ സീരിയലിൽ നിന്ന് പിന്മാറേണ്ടി വന്നു. പിന്നീട് തോന്നിയ വിഷമത്തെക്കുറിച്ചും സൂരജ് പോസ്റ്റിൽ വിശദമാക്കി. അവാർഡ് പ്രഖ്യാപനങ്ങൾ ഒക്കെ പിന്നെ സംഭവിച്ചു. അന്ന് ടിവിയിൽ അവാർഡ് പ്രഖ്യാപനം കാണുമ്പോൾ കണ്ണൊന്നു നനഞ്ഞു. വിധി തോൽപ്പിച്ചില്ലെങ്കിൽ ഇന്ന് ഞാനും അവിടെ ഉണ്ടാവുമായിരുന്നു എന്ന് തോന്നി.

Sooraj Sun

വർഷങ്ങൾ കഴിഞ്ഞ് ദിനേശേട്ടന്റെ യൂട്യൂബ് ചാനൽ വഴി വന്ന ഈ വീഡിയോ മുഴുവൻ ഞാൻ കണ്ടു. ഓരോ വാക്കുകളും പ്രചോദനങ്ങളാണ്, ആസ്വാദനമാണ് അനുഗ്രഹമാണ്. നമ്മളെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാനാണ് ഏറ്റവും ജീവിതത്തിൽ പ്രയാസം. അപ്പോൾ ഈ കേട്ടത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് തന്നെയാണ്. എന്റെ സിനിമകൾ ഓരോന്നായി ഇറങ്ങാൻ സമയമായി കൊണ്ടിരിക്കുന്നു.

എത്ര സിനിമകൾ ചെയ്താലും. ഏഷ്യാനെറ്റും പാടത്ത പൈങ്കിളി സീരിയലും എന്നും എന്റെ ജീവിതത്തിൽ മുന്നിലാണ്. സ്നേഹിച്ച എന്നെ സപ്പോർട്ട് ചെയ്ത എന്നെ ഇവിടം വരെ എത്തിച്ച എല്ലാവരോടും ഒരായിരം നന്ദി അറിയിക്കുന്നെന്ന് കുറിച്ചാണ് സൂരജ് സൺ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദിനേശ് പണിക്കർ പാടാത്ത പൈങ്കിളി സീരിയലിനെക്കുറിച്ച് സംസാരിച്ചത്. ഇടയ്ക്കിടെ നായകൻമാർ മാറിയതിനെക്കുറിച്ച് ഇദ്ദേഹം സൂചിപ്പിച്ചു. രണ്ടാമത് വന്ന നായകൻ ലക്ജിത് സൈനി പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോകവെയാണ് നടന് ദുബായിൽ ജോലി കിട്ടയതുൾപ്പെടെയുള്ള കാരണങ്ങളാൽ പിൻമാറേണ്ടി വന്നത്.

പിന്നീട് നടൻ മനു മാർട്ടിനാണ് നായകനായെത്തിയത്. നടൻ ശബരിയുടെ മരണ ശേഷം ഇദ്ദേഹത്തിന് പകരം നവീൻ അറയ്ക്കലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ദിനേശ് പണിക്കർ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ശബരിയുടെ മരണം തനിക്ക് ഞെട്ടലായെന്ന് ഇദ്ദേഹം വ്യക്തമാക്കി.

More from Filmibeat

Read more about: sooraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X