അതെനിക്ക് ഷോക്കായിരുന്നു, പുരോ​ഗമന ചിന്താ​ഗതിക്കാരാണ് എനിക്ക് നെ​ഗറ്റീവുണ്ടാക്കിയത്: സൗഭാ​ഗ്യ

വീട്ടിലെ ജോലികൾ ചെയ്യുന്ന ഇൻഫ്ലുവൻസർ സൗഭാ​ഗ്യ വെങ്കിടേഷിന്റെ റീലുകൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. പല ചർച്ചകളാണ് സൗഭാ​ഗ്യയുടെ ഈ വീഡിയോകളെക്കുറിച്ച് വരാറ്. എന്തിനിത്രയും കഷ്ടപ്പെടുന്നു, ജോലിക്കാരെ വെച്ച് കൂടേ എന്നാണ് ചിലരുടെ ചോദ്യം. വീട്ടിൽ ജോലിക്കാരിയുണ്ടെന്നും തനിക്കിഷ്ടമുള്ള ജോലികളാണ് താൻ ചെയ്യുന്നതെന്നും സൗഭാ​ഗ്യ പറഞ്ഞതാണ്. എന്നാൽ വിമർശനങ്ങൾ തുടർന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സൗഭാ​ഗ്യ.

പ്രോ​ഗ്രസീവ് ചിന്താ​ഗതിക്കാരെന്ന് പറയപ്പെടുന്ന, നമുക്ക് കൂടി ഇഷ്ടപ്പെടുന്നവർ ആണ് എനിക്ക് വീട്ടിലെ ജോലികൾ ചെയ്തിരിക്കുന്ന ഭാര്യ എന്ന് എന്നെ ചിത്രീകരിച്ച് നെ​ഗറ്റീവുണ്ടാക്കിയത്. പുരോ​ഗമന ചിന്താ​ഗതിക്കാർ മറ്റൊരാളെ വലിച്ച് താഴെയിടില്ലല്ലോ. എന്നാൽ ഇവർ എന്നെ കുലസ്ത്രീ ഭാര്യ എന്ന ലേബലിലാക്കി. പക്ഷെ ഞാൻ അങ്ങനെയല്ല. അവർക്കൊരു കണ്ടന്റ് വേണം. എന്റെ റിയാക്ഷൻ വീഡിയോ ചെയ്ത ആളുണ്ടായിരുന്നു. ആ വീഡിയോയിൽ ഇതൊന്നും മെെൻഡ് ചെയ്യേണ്ട നമുക്ക് ജോലി ചെയ്യാം എന്ന് ഞാൻ പറഞ്ഞു. ഈ പറഞ്ഞ ഭാ​ഗം മാത്രം കട്ട് ചെയ്ത് പുള്ളി എനിക്ക് ഭയങ്കര നെ​ഗറ്റീവുണ്ടാക്കി.

Sowbhagya Venkatesh

എനിക്കത് ഷോക്കായി. ആ പുള്ളിയുടെ വീഡിയോകളും ആശയങ്ങളും ഇഷ്ടമുള്ളയാളായിരുന്നു ഞാൻ. ഇന്നത്തെ തലമുറയിൽ പുരോ​ഗമന ചിന്താ​ഗതിക്കാരാണ് ഒരാളെ പിടിച്ച് താഴെയിടാൻ നോക്കുന്നത്. എല്ലാവർക്കും വേണ്ടത് സംസാരിക്കുന്നതിലെ കറക്ടനെസും മറ്റുമാണ്. എന്ത് വാക്ക് പറഞ്ഞാലും പുരോ​ഗമന ചിന്താ​ഗതിക്കാരെ നമ്മൾ പേടിക്കണം. ഞാൻ എനിക്കിഷ്ടമുള്ള ജോലിയാണ് ചെയ്യുന്നതെന്നും സൗഭാ​ഗ്യ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഞാൻ വെറുതെ ഇരിക്കാറുണ്ട്. വെറുതെ ഇരിക്കുന്നത് വീഡിയോയിൽ എടുത്ത് കാണിച്ചിട്ട് കാര്യമില്ലല്ലോ. പണ്ടത്തെ ടിക് ടോക് കാലഘട്ടം മിസ് ചെയ്യാറില്ല. ആ സമയമാണ് എനിക്ക് പ്രശസ്തി വന്നത്. ആ പ്രശസ്തിയിലാണ് ഇപ്പോഴും പോകുന്നത്. അന്ന് കഴിവുള്ള ഒരുപാട് പേർ ഉണ്ടായിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിൽ വരാനുള്ള പേടി കൊണ്ടായിരിക്കാം അവർ ചെയ്യാതിരുന്നത്. പണ്ടൊക്കെ ബുള്ളിയിം​ഗ് ഇന്നത്തേതിന്റെ നൂറിരട്ടി ഉണ്ടായിരുന്നു. കമന്റുകൾ നോക്കാതെ തുടരെ വീഡിയോകൾ ചെയ്താണ് ഫെയിം ഉണ്ടാക്കിയത്. കമന്റ് ചെയ്ത് കൊണ്ടിരുന്നവർ ഇപ്പോഴും അവിടെ നിൽക്കുന്നു.

ബാക്കിയുള്ളവർ രക്ഷപ്പെട്ടു. അത് മെെൻഡ് ചെയ്യാതെ വീ‍ഡിയോ ചെയ്ത എല്ലാവരും ഇന്ന് നല്ല പൊസിഷനിലാണ്. ഞാൻ ‍ഡി​ഗ്രിയും പിജിയും ഡാൻസിലാണ് ചെയ്തത്. ഏഴാം ക്ലാസ് മുതലേ എന്റേതായ ബാച്ച് ഞാൻ പഠിപ്പിക്കുന്നുണ്ട്. അർജുൻ ചേട്ടനാണ് എന്നെ മുമ്പ് സിനിമാറ്റിക് ഡാൻസ് പഠിപ്പിച്ചത്. അർജുൻ ചേട്ടൻ പഠിപ്പിച്ച പാഠങ്ങൾ വെച്ചാണ് ഞാൻ പഠിപ്പിക്കാൻ തുടങ്ങിയതെന്നും സൗഭാ​ഗ്യ പറഞ്ഞു. നടി താര കല്യാണിന്റെ മകളാണ് സൗഭാ​ഗ്യ. താര കല്യാണും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ വ്ലോ​ഗുകൾക്ക് നിരവധി വ്യൂവേർസ് ഉണ്ട്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X