കൊല്ലം സുധിയെ കൊലവിളിച്ച് സോഷ്യല്‍മീഡിയ, ആദ്യഭാര്യ പോയതിന്‍റെ കാരണം അറിയാം, കൂടുതല്‍ ഷോ കാണിക്കല്ലേ, കമന്‍റ് വൈറല്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. വിവിധ പരമ്പരകളിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ താരങ്ങളാണ് പരിപാടിയിലേക്ക് എത്താറുള്ളത്. ലക്ഷ്മി നക്ഷത്രയാണ് ഈ പരിപാടിയുടെ അവതാരക. സീരിയലിലും സിനിമയിലുമൊക്കെയായി തിളങ്ങി നില്‍ക്കുന്നവരും ഈ പരിപാടിയിലേക്ക് അതിഥികളായെത്താറുണ്ട്. നേരത്തെ ടമാര്‍ പഠാറെന്ന പേരിലായിരുന്നു പരിപാടി അറിയപ്പെട്ടിരുന്നത്. പിന്നീടത് സ്റ്റാര്‍ മാജിക്കാവുകയായിരുന്നു. സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളാണ് കൊല്ലം സുധി.
മിമിക്രി വേദിയില്‍ നിന്നുമെത്തിയ കൊല്ലം സുധി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ള കൗണ്ടറുകളുമായാണ് താരമെത്താറുള്ളത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും കൊല്ലം സുധി തുറന്നുപറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ആദ്യഭാര്യയെക്കുറിച്ചും മകനെക്കുറിച്ചുമായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടുള്ള എപ്പിസോഡില്‍ കുടുംബസമേതമായി താരമെത്തിയിരുന്നു. ആദ്യ വിവാഹത്തിന് പിന്നിലെ അറിയാക്കഥയെക്കുറിച്ച് പറഞ്ഞ് താരത്തെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ചിലര്‍.

മകനെ ഏല്‍പ്പിച്ച് പോയി
മകനെ തന്നെ ഏല്‍പ്പിച്ചതിന് ശേഷമായി പോയതാണ് ആദ്യഭാര്യ. സ്‌റ്റേജിന് പുറകില്‍ മകനെ ഉറക്കിക്കിടത്തിയും സുഹൃത്തുക്കളെ ഏല്‍പ്പിച്ചുമൊക്കെയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. പിന്നീട് അവന്‍ കര്‍ട്ടന്‍ വലിക്കാനൊക്കെ കൂടിയെന്നും സുധി പറഞ്ഞിരുന്നു. രാഹുല്‍ എന്നാണ് മകന്റെ പേരെന്നും താരം പറഞ്ഞിരുന്നു. കുടുംബത്തെക്കുറിച്ച് പറഞ്ഞ് സുധി വികാരധീനനായതോടെയായിരുന്നു എല്ലാവരും ഞെട്ടിയത്. ഞങ്ങള്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.

രണ്ടാം വിവാഹം
ആദ്യഭാര്യ മകനേയും തന്ന് പോയതിനക്കുറിച്ചും അതിന് ശേഷമായി രണ്ടാമത് വിവാഹം ചെയ്തതിനെക്കുറിച്ചും സുധി തുറന്നുപറഞ്ഞിരുന്നു. കുടുംബസമേതമായാണ് ഇവര്‍ വേദിയിലേക്കെത്തിയത്. സുധിയുടെ കുടുംബത്തെ സ്റ്റാര്‍ മാജിക്കിലേക്ക് കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നുവെന്നും, അങ്ങനെയാണ് ഇതേക്കുറിച്ച് തീരുമാനിച്ചതെന്നുമായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. രണ്ടാമത്തെ വിവാഹത്തെക്കുറിച്ചായിരുന്നു സുധി പറഞ്ഞത്. സുധിയുമായുള്ള പ്രണയത്തെക്കുറിച്ച് രേണുവും തുറന്നുപറഞ്ഞിരുന്നു.

സന്തോഷത്തോടെ
രേണുവിന്റെ ആദ്യ വിവാഹമായിരുന്നു. ജഗദീഷിനെ അനുകരിക്കുന്നത് കണ്ട് ഇഷ്ടമായതാണ്. അങ്ങനെയാണ് നമ്പര്‍ മേടിച്ച് വിളിച്ചത്. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു. മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ടവാനായി കഴിയുകയാണ് താനെന്നും സുധി പറഞ്ഞിരുന്നു.

ആദ്യഭാര്യയെക്കുറിച്ച്
രണ്ടാം ഭാര്യയെക്കുറിച്ച് സുധി പറഞ്ഞതോടെയായിരുന്നു പലരും ആദ്യ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ആദ്യ വിവാഹത്തിലെ ഭാര്യയ്ക്ക് വേറൊരു പ്രണയമുണ്ടായിരുന്നുവെന്നും, മകനെ തന്നെ ഏല്‍പ്പിച്ച് അദ്ദേഹത്തിനൊപ്പം പോവുകയായിരുന്നുവെന്നും സുധി പറഞ്ഞിരുന്നു. അടുത്തിടെ അവള്‍ ആത്മഹത്യ ചെയ്തുവെന്നറിഞ്ഞുവെന്നും സുധി പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുധി വിശേഷങ്ങള്‍ പങ്കുവെച്ചത്.

മൂന്നാമത്തെ വിവാഹം
സുധിയുടെ മൂന്നാം വിവാഹമാണ് ഇതെന്നും സുധി ചേട്ടാ ശാലിനിയെ നന്നായി എനിക്കറിയാമെന്ന് പറഞ്ഞായിരുന്നു ഒരാളെത്തിയത്. ചേട്ടനാരാണെന്ന് നന്നായി അറിയാം. അറിയാത്തവരെ പറഞ്ഞ് പറ്റിക്കാം. എന്ത് കാരണം കൊണ്ടാ നിങ്ങളെ ശാലിനി കളഞ്ഞിട്ട് പോയതെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം. അതുകൊണ്ട് കൂടുതൽ ഷോ കാണിക്കണ്ട. നിങ്ങൾ നല്ലവനാണെങ്കിൽ അവൾ ഒരിക്കലും നിങ്ങളെ കളയില്ലായിരുന്നുവെന്നുമായിരുന്നു ഒരാള്‍ കമന്‍റിട്ടത്.
Recommended Video

സത്യാവസ്ഥയെന്താണ്
ഈ കമന്‍റ് വൈറലായി മാറിയതോടെയായിരുന്നു സുധിയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും തുടങ്ങിയത്. ശാലിനിയാരാണെന്നും ആദ്യ വിവാഹത്തിന് ശരിക്കും സംഭവിച്ചതെന്തായിരുന്നു, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു ഈ കമന്‍റിന് കീഴിലായി വന്നത്.


Click it and Unblock the Notifications











