For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ പ്രെഗ്നൻ്റ് ആയപ്പോള്‍ പോയതാണ് അച്ഛന്‍; തിരിച്ച് വന്നിട്ട് എന്നെ പോലും തിരിച്ചറിഞ്ഞില്ലെന്ന് നടി ശ്രീവിദ്യ

  |

  ഫളവേഴ്‌സ് ചാനലിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. ഇടക്കാലത്ത് പരിപാടിയിലെ റേസിസം ചൂണ്ടി കാണിച്ച് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന താരങ്ങളുടെ രസകരമായ കഥയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് നടനും മിമിക്രി താരവുമായ കൊല്ലം സുധി തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

  ഇപ്പോഴിതാ യുവനടി ശ്രീവിദ്യയാണ് തന്റെ കഥ പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്. ഗള്‍ഫില്‍ നിന്നും ഏറ്റവുമധികം ആഗ്രഹിച്ച കാര്യം എന്താണെന്നുള്ള ചോദ്യത്തിന് എന്റെ അച്ഛനാണെന്ന് പറയുകയാണ് ശ്രീവിദ്യ. പിന്നാലെ അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചും താനും അച്ഛനും ആദ്യമായി കണ്ട ദിവസത്തെ കുറിച്ചുമൊക്കെ ശ്രീവിദ്യ പറഞ്ഞു.

  തനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ അച്ഛന്‍ വിദേശത്താണ്. അമ്മ എന്നെ പ്രെഗ്‌നന്റ് ആയിരുന്നപ്പോള്‍ പോയ അച്ഛന്‍ എനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോളാണ് എന്നെ ആദ്യം കാണുന്നത്. ഗള്‍ഫില്‍ നിന്ന് അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഞാനും കസിന്‍ സഹോദരിയും ഒന്നിച്ച് നില്‍ക്കുകയാണ്. ഇതില്‍ മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ശ്രീവിദ്യ പറയുന്നു. വളരെയധികം ഇമോഷണലായിട്ടാണ് നടി ഇക്കഥ വെളിപ്പെടുത്തിയത്. ഗള്‍ഫുകാരന്റെ മക്കള്‍ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്.

  പക്ഷേ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോയ അച്ഛന്‍ പിന്നീട് വരുന്നത് ഞാന്‍ പ്ലസ് ടു വില്‍ എത്തിയപ്പോഴാണ്. പാവാട പ്രായത്തില്‍ നിന്നും ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അച്ഛനെഴുതിയ കത്തുകള്‍ അവിടെയുണ്ട്. കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്. കാണുമ്പോള്‍ വലിയ ആഡംബരമൊക്കെയാണ്. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വളര്‍ച്ചയൊന്നും കണ്ടിട്ടില്ല. ഇപ്പോഴും അത് മിസ് ചെയ്യുന്നുണ്ട്.

  നാല്‍പത് വര്‍ഷത്തോളമായി അച്ഛന്‍ അവിടെയാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ രണ്ട് മാസത്തെ ലീവിന് നാട്ടില്‍ വരും. അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അച്ഛനോട് പറയാനുള്ളത്് വേഗം ഇങ്ങ് വാ, അവിടെ മതി എന്നാണ്. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ് ശ്രീവിദ്യയുടെ അച്ഛന്‍ കുഞ്ഞമ്പുനായര്‍. ഇപ്പോള്‍ രണ്ട് വര്‍ഷമായി അച്ഛനെ കണ്ടിട്ട്. അടുത്ത ലീവിന് വരാനുള്ള സമയമായെന്നാണ് ശ്രീവിദ്യ പറയുന്നത്. നടന്‍ നോബി മര്‍ക്കോസ്, അസീസ്, ബിനു അടിമാലി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം ഗള്‍ഫ് നാടുകളില്‍ ഷോ ്‌യ്ക്ക് പോയി വരുമ്പോള്‍ കാണുന്ന അനുഭവങ്ങളെ കുറിച്ച് കൂടി വെളിപ്പെടുത്തിയിരുന്നു.

  Mohanlal become the most tweeted mallu actor of 2020

  ബിബിന്‍ ജോര്‍ജ് നായകനായിട്ടെത്തിയ 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്രീവിദ്യ. കാസര്‍കോട് പെരുമ്പള സ്വദേശിയായ കലോത്സവവേദികളിലും കേരളോത്സവ വേദികളിലും സ്ഥിര സാന്നിധ്യമായിരുന്നു. ഭാഗ്യം കൊണ്ടാണ് താന്‍ നടി ആയതെന്ന് ശ്രീവിദ്യ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയ്ക്ക് ശ്രമിക്കുമ്പോഴാണ് അഭിനയ ജീവിതത്തിന് തുടക്കമാവുന്നത്.

  വീഡിയോ കാണാം

  ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

  English summary
  Viral: Starmagic Fame Sreevidya Nair About Her Father and family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X