അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും

ടെലിവിഷന്‍ ഷോ യിലൂടെ ശ്രദ്ധേയായ ശ്രീവിദ്യ മുല്ലശ്ശേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവാന്‍ പോവുകയാണ്. വിവാഹനിശ്ചയത്തോട് അനുബന്ധിച്ചാണ് താരങ്ങള്‍ ഇക്കാര്യം പുറംലോകത്തോട് പറയുന്നത്. അതേസമയം രണ്ടാളും രണ്ട് നാട്ടില്‍ നിന്നുള്ളവരായത് കൊണ്ട് പല വാക്കുകളും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍.

ശ്രീവിദ്യയുടെ നാട്ടിലും വീട്ടിലും സാധാരണയായി പറയുന്ന ചില വാക്കുകള്‍ തന്റെ നാട്ടില്‍ മുട്ടന്‍തെറിയാണ്. അതുപോലെ തിരിച്ചും. അങ്ങനെ പെണ്ണ് കാണാന്‍ ശ്രീവിദ്യയുടെ വീട്ടില്‍ പോയി അവിടുന്ന് തന്റെ അമ്മ പറഞ്ഞ വാക്ക് കേട്ട് പലരും നാമം ജപിച്ച് ഇറങ്ങി ഓടേണ്ടി വന്നുവെന്ന് പറയുകയാണ് താരങ്ങള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

sreevidhyaa

ശ്രീവിദ്യയോട് ദേഷ്യം വന്ന് കഴിഞ്ഞാല്‍ പ്രത്യേകിച്ച് വിളിക്കുന്ന പേരൊന്നുമില്ല. ആ സമയത്ത് വായില്‍ വരുന്നത് എന്താണോ അതങ്ങ് വിളിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഭാവിവരന്‍ ഭയങ്കര ക്രീയേറ്റീവാണെന്നാണ് ശ്രീവിദ്യയുടെ അഭിപ്രായം. ഞങ്ങളുടെ നാട്ടിലെ തെറികളൊന്നും അവള്‍ക്ക് അറിയത്തില്ല. ഞാന്‍ തെറിവിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അവളെ സ്‌നേഹത്തോടെ എന്തോ വിളിക്കുന്നതാണെന്നാണ് കരുതുന്നതെന്ന് രാഹുല്‍ പറഞ്ഞു.

അതുപോലെ തന്നെ കന്നട മിക്‌സ് ആക്കി രാഹുലിനെ താനും ചീത്ത വിളിക്കുമായിരുന്നുവെന്ന് ശ്രീവിദ്യയും പറയുന്നു. അങ്ങനെ അവള്‍ വിളിക്കുന്നത് കേട്ട് താന്‍ മറ്റ് പലരെയും പോയി ഇതുപോലെ വിളിച്ചിട്ടുണ്ടെന്നായി രാഹുല്‍. അത് സത്യമാണെന്നും രാഹുലിനെ തന്റെ നാട്ടിലേക്ക് ഒറ്റയ്ക്ക് വിടാന്‍ പേടിയാണെന്നും ശ്രീവിദ്യ പറയുന്നു.

sreevidhyaa

ഇതൊന്നും അവിടെ പോയി പറയരുതെന്ന് പറഞ്ഞ് കുറേ വാക്കുകള്‍ ഞാന്‍ പറഞ്ഞ് കൊടുത്തിട്ടുണ്ട്. രാഹുല്‍ വളരെ സാധാരണമായി സംസാരിക്കുന്ന പല കാര്യങ്ങളും എന്റെ നാട്ടില്‍ തെറിയാണ്. അതുകൊണ്ടാണ് അങ്ങനെ പഠിപ്പിക്കേണ്ടി വന്നതെന്നാണ് നടി പറയുന്നത്. ഇതുപോലെ തനിക്കും ഒരു അബദ്ധം പറ്റിയെന്നും ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ ഞാനും ഇവനും ഇവന്റെ അമ്മയും കൂടി ഇരുന്ന് വര്‍ത്തമാനം പറയുകയാണ്. ഞങ്ങളുടെ നാട്ടില്‍ വളരെ സാധാരണമായൊരു വാക്കാണ്. പക്ഷേ ഇവിടെ വന്നിട്ട് പുറത്ത് പറയാന്‍ കൊള്ളില്ലാത്ത ഒരു വാക്കാണത്. ഞാനത് പറഞ്ഞതിന് പിന്നാലെ ഇവന്റെ അമ്മയുടെ മുഖം തന്നെ അങ്ങ് ഇല്ലാണ്ടായി പോയി. അതെനിക്ക് നോക്കുമ്പോള്‍ തന്നെ മനസിലായി. അമ്മ ശരിക്കും ഷോക്ക് അടിച്ചത് പോലെയായി.

നീ വേണ്ടാത്തത് ഓരോന്നും പഠിപ്പിച്ച് കൊടുക്കുകയാണോന്ന് ചോദിച്ച് അമ്മ രാഹുലിന്റെ അടുത്തേക്ക് ചാടി. എന്നിട്ട് അവന്‍ ഇങ്ങനെ പറയുന്ന തെറിയൊന്നും മോള്‍ കേട്ട് പഠിക്കരുതെന്നായി അമ്മ. എന്നാല്‍ അവളുടെ നാട്ടില്‍ ഇങ്ങനൊരു വാക്കില്ലെന്ന് ഒക്കെ അമ്മയ്ക്ക് പിന്നീട് പറഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. അതിന്റെ അര്‍ഥമെന്താണെന്ന് ചോദിച്ചെങ്കിലും ഇവനെനിക്ക് പറഞ്ഞ് തന്നില്ല.

sreevidhyaa

ഞാനത് പിന്നീട് സ്റ്റാര്‍ മാജിക്കില്‍ ചെന്നിട്ട് അസീസിക്കയോട് ചോദിച്ചു. അസീസിക്കാ, ഇങ്ങനെ പറഞ്ഞാല്‍ എന്താണെന്ന് പറഞ്ഞ് ആ വാക്ക് അങ്ങ് പറഞ്ഞതോടെ പുള്ളി എന്റെ വായ പൊത്തി. 'മക്കളെ ഇതൊന്നും പറയല്ലേ, മക്കളേ...' എന്ന് പറഞ്ഞു. ഇന്നും ആ വാക്കിന്റെ ശരിയായ അര്‍ഥമെന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് ശ്രീവിദ്യ പറയുന്നത്. അസീസിക്ക കൂടി അങ്ങനെ പറഞ്ഞതോടെ പിന്നെ താന്‍ ആ വാക്ക് ഉപയോഗിച്ചില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഇതുപോലെ ശ്രീവിദ്യയുടെ വീട്ടിൽ പെണ്ണ് കാണാൻ പോയപ്പോൾ തൻ്റെ അമ്മയ്ക്കും അബദ്ധം പറ്റിയെന്ന് രാഹുൽ പറയുന്നു. അമ്മ വലിയ കാര്യത്തിന് ഒച്ചത്തിൽ നിന്നാണ് സംസാരിച്ചത്. ശ്രീവിദ്യയുടെ അച്ഛനും അവിടെ ബാക്കിയുണ്ടായിരുന്നവരുമൊക്കെ ശിവ ശിവാ.. എന്നൊക്കെ വിളിച്ച് നാല് വഴിക്ക് ഓടുന്ന സാഹചര്യമായിരുന്നുവെന്ന് താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X