അവർ ബെസ്റ്റ് ഫ്രണ്ട്സായിരിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല, സുനു നല്ല മകൾ, കുട്ടിയെ വിഷമിപ്പിക്കരുത‍്; സുഹാന
തന്റെ ആദ്യത്തെ കൺമണിയായതിനാൽ മകൾ സുനൈനയോട് ബഷീറിനും മറ്റ് കുടുംബാംഗങ്ങൾക്കും പ്രത്യേക വാത്സല്യവും സ്നേഹവുമാണ്. രാജകുമാരിയെപ്പോലെയാണ് മകളെ ബഷീർ കൊണ്ടുനടക്കുന്നതും. തിരിച്ച് സുനൈനയ്ക്കും ഡാഡയെന്നാൽ അളവില്ലാത്ത സ്നേഹമാണ്. ഗെയിമിൽ പോലും തന്റെ മുന്നിൽ വെച്ച് ഡാഡ മറ്റുള്ളവരോട് തോൽക്കുന്നത് കണ്ട് നിൽക്കാൻ സുനൈനയ്ക്ക് കഴിയില്ല. അച്ഛൻ-മകൾ ബന്ധത്തിന് അപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളാണ്.
കുട്ടിക്കാലത്ത് സോഷ്യൽമീഡിയയിൽ ബേബി മോഡൽ എന്ന രീതിയിൽ സുനൈനയുടെ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. മകളെ കാണാനായി പല സ്ഥലങ്ങളിൽ നിന്ന് അക്കാലത്ത് ആളുകൾ വരുമായിരുന്നുവെന്ന് ബഷീർ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. സുനൈനയ്ക്കും സ്വന്തമായി യുട്യൂബ് ചാനലുണ്ട്. അഞ്ച് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ വളരെ വിരളമായി മാത്രമെ സുനൈന വീഡിയോകൾ പങ്കുവെക്കാറുള്ളു.

പഠന തിരക്കുകൾ തന്നെയാണ് കാരണം. ഇപ്പോഴിതാ പരീക്ഷ കഴിഞ്ഞ് വെക്കേഷൻ ആരംഭിച്ചതോടെ സുനൈന വീണ്ടും യുട്യൂബ് ചാനലിൽ ആക്ടീവായിരിക്കുകയാണ്. നിരന്തരമായി ആരാധകർ ചോദിച്ചിരുന്ന ചില ചോദ്യങ്ങൾക്കാണ് സുനൈന പുതിയ വീഡിയോയിലൂടെ മറുപടി നൽകിയത്. ചോദ്യങ്ങൾ വായിച്ച് കൊടുത്തും വീഡിയോ എടുക്കാൻ സഹായിച്ചും ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും സുനൈനയ്ക്കൊപ്പം ഉണ്ടായിരുന്നു.
മഷൂറയാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ സുനൈനയ്ക്ക് വായിച്ച് കൊടുത്തത്. സുനൈനയുടെ പഠനം, ലക്ഷ്യം, ആഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഏറെയും. ഞാൻ ഇപ്പോൾ എട്ടിലാണ് പഠിക്കുന്നത്. പരീക്ഷ കഴിഞ്ഞു. ഇനി ഒമ്പതാം ക്ലാസിലേക്കാണ്. വെക്കേഷനാണിപ്പോൾ... സുനൈന പറഞ്ഞ് തുടങ്ങുന്നു. എയർഹോസ്റ്റസ് ആകണമെന്നാണ് ആഗ്രഹം. ബിസിനസ് ചെയ്യണമെന്നായിരുന്നു മുമ്പ് ആഗ്രഹം.
ഒരുപാട് ആഗ്രഹങ്ങളൊന്നും എന്ത് ആയി തീരണം എന്നതിൽ ഉണ്ടായിട്ടില്ലെന്നും സുനു പറയുന്നു. ഫ്ലൈറ്റിൽ ട്രാവൽ ചെയ്ത് തുടങ്ങിയശേഷം എയർഹോസ്റ്റസിന്റെ സ്റ്റൈലും ഡ്രസ്സിങ്ങും മേക്കപ്പും കണ്ട് കണ്ടാണ് സുനുവിന് ഇങ്ങനൊരു ആഗ്രഹം വന്നത്. നേരത്തെ എംബിഎ എടുക്കണം എന്നൊക്കെയായിരുന്നു. ഇന്റർനാഷണൽ ട്രിപ്പുകളും സുനുവിനും താൽപര്യമാണ് എന്നാണ് മഷൂറയും സുഹാനയും പറഞ്ഞത്. ട്രിപ്പ് പോകാൻ ആണെങ്കിൽ ബസ് ഡ്രൈവർ ആയാലും മതി അപ്പോഴും കുറേ യാത്ര ചെയ്യാൻ പറ്റും എന്നായിരുന്നു ബഷീറിന്റെ കൗണ്ടർ.
ഡ്രീം ഡെസ്റ്റിനേഷനെ കുറിച്ച് ചോദിച്ചപ്പോൾ സൗത്ത് കൊറിയയും ടോക്കിയോയുമാണെന്നായിരുന്നു സുനൈനയുടെ മറുപടി. കൊറിയൻ ഡ്രാമ ഫാനാണ് സുനൈനയും. നൃത്തത്തോടുള്ള താൽപര്യത്തെ കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ക്ലാസിക്ക് ഡാൻസ് പഠിക്കാൻ ഒട്ടും താൽപര്യമില്ല. വെസ്റ്റേൺ ഡാൻസ് ഹോബി പോലെ പഠിക്കാൻ താൽപര്യമുണ്ട് എന്നാണ് സുനൈന പറഞ്ഞത്.

സുനൈനയെക്കാൾ പ്രേക്ഷകരുടെ ചോദ്യങ്ങൾ വായിക്കാൻ എക്സൈറ്റ്മെന്റ് മഷൂറയ്ക്കായിരുന്നു. ജീവിതത്തിലെ നല്ല നിമിഷങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാം നല്ലതാണെന്നായിരുന്നു മറുപടി. ഫാമിലിക്കൊപ്പം എഞ്ചോയ് ചെയ്യുന്നതാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ള മൊമന്റ്സ്. ഡാഡ ട്രിപ്പ് പോയി വരുമ്പോൾ കൊണ്ടുവരുന്ന പെട്ടി കാണുമ്പോഴും വളരെ അധികം ഹാപ്പിയാകുമെന്നും സുനൈന പറയുന്നു.
മഷൂറയെ കുറിച്ച് ഒറ്റവാക്കിൽ പറയാനായിരുന്നു ആരാധകർ പിന്നീട് ആവശ്യപ്പെട്ടത്. ബെസ്റ്റ് ഫ്രണ്ട് എന്നായിരുന്നു സുനൈനയുടെ മറുപടി. സുനുവിന്റെ മറുപടി വന്നതും അതിൽ വ്യക്ത വരുത്തി അമ്മ സുഹാന എത്തി. ഇതിൽ സുനുവിനെ ആരും ഒന്നും പറയരുത്. അവർ ബെസ്റ്റ് ഫ്രണ്ട്സ് ആകുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ഇത് കഴിയുമ്പോൾ കമന്റ്സ് വരുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇപ്പോഴെ പറയുന്നത്.
ഈ പാവം മോളെ ഒന്നും പറയരുത്. സുനു നല്ലൊരു മകളാണെന്നയിരുന്നു സുഹാന പറഞ്ഞത്. വീണ്ടും ഒരു ട്രിക്കി ക്വസ്റ്റ്യനായിരുന്നു ആരാധകർ സുനുവിനോട് ചോദിച്ചത്. മഷൂറ, ഉമ്മി ആരുമായി സമയം ചിലവഴിക്കാനാണ് കൂടുതൽ താൽപര്യം എന്നതായിരുന്നു ചോദ്യം. അങ്ങനെ ഒന്നും ഇല്ല. എനിക്ക് എല്ലാവരും ഒരുപോലെയാണ് എന്നാണ് സുനൈന പറഞ്ഞത്. ട്രിക്കി ക്വസ്റ്റ്യൻസ് ചോദിക്കരുതെന്നും പാവം കുട്ടിയാണെന്നുമാണ് സുഹാന പറഞ്ഞത്. കുടുംബാംഗങ്ങൾക്കൊപ്പം മൂവീ സീനുകൾ സുനൈന റീലായി ചെയ്യുമ്പോൾ വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications