കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചു, നടിയുമായുള്ള അനുഭവം വെളിപ്പെടുത്തി അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമ പ്രവേശനം. ആ കമൽ ചിത്രത്തിന് ശേഷം കാവ്യയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. പത്തിൽ അധികം ചിത്രങ്ങളിൽ കാവ്യ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

കാവ്യയുടെ സിനിമ കരിയർ മാറ്റി മറിച്ച ചിത്രമാണ് അഴകിയ രാവണൻ. 1996 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ ഭാനുപ്രിയയുടെ ബാല്യകാലമാണ് നടി അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകർ ആ ചിത്രം ചർച്ച വിഷയമാണ്. 1999 ൽ ആണ് കാവ്യയു‍ടെ നായികയായിട്ടുള്ള അരങ്ങേറ്റം. ലാൽ ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ ആണ് നടിയുടെ ആദ്യ ചിത്രം. ദിലീപിന്റെ നായികയായിട്ടായിരുന്നു നടി എത്തിയത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന് മുൻപ് തന്നെ കാവ്യ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. സിനിമ വൻ വിജയമായതോടെ കാവ്യ മാധവൻ- ദിലീപ് ജോഡി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാവുകയായിരുന്നു. ദിലീപിന്റെ ഭാഗ്യ നായികയായി കാവ്യ മാറുകയായിരുന്നു. പിന്നീട് ഈ കൂട്ട്കെട്ടിൽ ഹിറ്റ് ചിത്രങ്ങൾ ഒരുങ്ങുകയായിരുന്നു.

 കാവ്യ മാധവൻ

എല്ലാവരോടും വളരെ അടുത്ത സൗഹൃദമാണ് കാവ്യയ്ക്കുള്ളത്. നല്ല അഭിപ്രായമാണ് സഹപ്രവർത്തകർ പറയുന്നത്. ദിലീപ്- കാവ്യ മാധവൻ വിവാഹത്തിന് ശേഷമാണ് താരത്തിനെതിരെ വിമർശനം തലപൊക്കിയത്. വിവാഹ ശേഷം കാവ്യ സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുകയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാവ്യ മാധവനെ കുറിച്ച് അവതാരകൻ വിജയ് പറഞ്ഞ വാക്കുകളാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ സൂപ്പർ ഫോറിന്റെ അവതാരകനാണ് വിജയ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് വിജയ്.

 കാവ്യ  ഞെട്ടിച്ചു

കാവ്യയെ വർഷങ്ങൾക്ക് ശേഷം കണ്ടതിനെ കുറിച്ചാണ് വിജയ് പറയുന്നത്. ഈ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ കരിയറിലെ മികച്ച അനുഭവത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് നടി കാവ്യ മാധവനുമായുള്ള അഭിമുഖത്തെ കുറിച്ച് പറഞ്ഞത്. വളരെ മികച്ച അനുഭവമായിരുന്നു എന്നാണ് വിജയ് പറയുന്നത്. അവതാരകന്റെ വാക്കുകൾ ഇങ്ങനെ... ''ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം പുറത്തു വന്ന സമയത്ത് കാവ്യയുമായ അഭിമുഖം നടത്തിയിരുന്നു. അന്ന് കേരളത്തിൽ ഇന്റർനെറ്റ് ട്രെൻഡിങ്ങായി തുടങ്ങിയ സമയമായിരുന്നു. അഭിമുഖത്തിൽ അതിനെ കുറിച്ച് ചോദിക്കരുതെന്ന് താരം നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് കാവ്യയെ ഇന്റർവ്യു ചെയ്യാൻ അവസരം ലഭിക്കുന്നത്. 2016 ൽ പുറത്ത് ഇറങ്ങിയ ആകാശവാണി എന്ന സിനിമയുടെ ഭാഗമായിട്ടായിരുന്നു അത്. അതിശയമെന്ന് പറയാൻ തന്നെ തിരിച്ചറിയുകയായിരുന്നു. അന്നത്തെ അഭിമുഖത്തെ കുറിച്ച് ഓർമിക്കുകയും ചെയ്തിരുന്നു''.വിജയ് അഭിമുഖത്തിൽ പറഞ്ഞു.

വിജയ്

ദൂരദർശനിലൂടെയാണ് വിജയ് കരിയർ ആരംഭിക്കുന്നത്. ഇതിനെ കുറിച്ച് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ദൂരദർശനിൽ വെച്ച് നിരവധി താരങ്ങളുടെ അഭിമുഖം എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് സഹായിച്ചിരുന്നു, ചില കേബിൾ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ടെന്നും അവതാരകൻ പറയുന്നുയ സ്വാദ് എന്ന ട്രാവൽ ഷോയാണ് കരിയറിൽ വലിയ ബ്രേക്ക് ലഭിച്ചത്. 13 വർഷത്തോളം ഈ ഷോ തുടർന്നിരുന്നു. സ്വാദിലൂടെയാണ് തന്നെ പ്പേക്ഷകരുടെ ഇടയിൽ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും വിജയ് അഭിമുഖത്തിൽ പറയുന്നു. സൂപ്പർ ഫോർ അവതാരകന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

Recommended Video

ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam
കാവ്യ മാധവൻ പിറന്നാൾ

സെപ്റ്റംബർ 19 ന് കാവ്യ മാധവന്റെ 37ാം ജന്മദിനമായിരുന്നു. കാവ്യയ്ക്ക് ആശംസയുമായി സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും രംഗത്ത് എത്തിയിരുന്നു. 25 വർഷം കാവ്യ സിനിമയിൽ സജീവമായിരുന്നു. സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളും ഫിലിം ഫെയറും നടിക്ക് ലഭിച്ചിരുന്നു. 2004 ൽ പുറത്ത് ഇറങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്. 2011 ഗദ്ദാമയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു. അതേവർഷം തന്നെ ഗദ്ദമ്മയ്ക്ക് ഫിലിം ഫെയറും ലഭിച്ചിരുന്നു.അനന്തഭദ്രം,പെരുമഴക്കാലം, അന്നൊരിക്കൽ, ഗദ്ദമ്മ എന്നീ ചിത്രീങ്ങൾക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചിരുന്നു ഗദ്ദാമ്മയ്ക്ക് സൈമ പുരസ്കാരവും ലഭിച്ചിരുന്നു. സത്യൻ പുരസ്കാരം, ലളിത- പദ്മിനി പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X