For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനും അമ്മയും വന്ന് പറഞ്ഞത് പോലെ ആയിരുന്നു അത്; പറഞ്ഞറിയിക്കാൻ പറ്റില്ല; രേഖ രതീഷ്

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആണ് രേഖ രതീഷ്. സീരിയൽ രം​ഗത്ത് അഭിനയ മികവുള്ള നടിമാർ കുറവാണെന്ന് പൊതുവെ അഭിപ്രായം ഉണ്ട്. പല നടിമാരും മറ്റൊരാളുടെ ഡബ്ബിം​ഗിലാണ് ഈ പോരായ്മകൾ നികത്തുന്നത്. എന്നാൽ രേഖയുടെ കാര്യം അങ്ങനെ അല്ല.

  അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും തന്റെതായ ശൈലി നൽകുന്ന രേഖയുടെ കൈയിൽ ഏത് റോളുകളും ഭദ്രമാണ്. നായിക വേഷം, വില്ലൻ വേഷം, അമ്മായിഅമ്മ വേഷം തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ രേഖ ഇതിനകം മിനിസ്ക്രീനിൽ അവതരിപ്പിച്ചു.

  Also Read: ആരാണ് ​ഗൃഹനാഥൻ എന്നതാണ് ചോദ്യം; ഞാനൊരു കാര്യമാണ് മക്കളോട് പറഞ്ഞിട്ടുള്ളത്; കൃഷ്ണകുമാർ

  സീരിയൽ രം​ഗത്ത് ഇത്തരത്തിൽ ഒരു നടി ദീർഘകാലം കരിയറിൽ തിളക്കത്തോടെ നില നിൽക്കുന്നതും അപൂർവ കാഴ്ചയാണ്. പരസ്പരം എന്ന സീരിയലാണ് രേഖയ്ക്ക് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്.

  പിന്നീടിങ്ങോട്ട് രേഖ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ശബ്ദമാണ് രേഖയുടെ അഭിനയത്തിന് മികവേറ്റുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ താൻ ഡബ് ചെയ്യുന്നതിനെക്കുറിച്ച് രേഖ രതീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  Also Read: 'ഞാൻ ഇങ്ങനെയാവാൻ കാരണം എന്റെ അച്ഛനാണ്, മറ്റു അച്ഛന്മാരെ പോലെയല്ല! അമ്മ സ്ട്രിക്റ്റാണ്': ശരണ്യ ആനന്ദ്

  'എന്റെ അച്ഛനും അമ്മയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുകൾ കൂടി ആയിരുന്നു. എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ് ആനന്ദവല്ലിയാന്റി, വൽസമ്മ ആന്റി, സജിത്ത് അങ്കിൾ അങ്ങനെ ഒരുപാട് പേർ. ഇവെരല്ലാം ഡബ് ചെയ്യുന്നത് കണ്ട് വളർന്ന വ്യക്തി ആണ് ഞാൻ. മൂന്ന് ദിവസം മുമ്പ് എനിക്കൊരു കോൾ വന്നു. വൽസമ്മ ആന്റി ആയിരുന്നു. വേറെ ആര് നമ്മളോട് ഡബിം​ഗ് നല്ലതാണെന്ന് പറയുമ്പോൾ സന്തോഷം തോന്നും'

  'പക്ഷെ എന്റെ അച്ഛനോടൊപ്പം തോളോട് തോൾ കൈയിട്ട് നിന്ന് ഡബ് ചെയ്തവർ മോളേ ഡബിം​ഗ് അസാധ്യം എന്ന് പറയുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയും വലിയ ഡബിം​ഗ് ആർട്ടിസ്റ്റ് ആണ് വൽസമ്മ. അതേപോലെ ആനന്ദവല്ലി ആന്റിയും'

  'അവരിന്നില്ല. ആനന്ദവല്ലി ആന്റി എന്നെ കെെയിലെടുത്ത് അയ്യപ്പൻ എന്ന സിനിമയിൽ അച്ഛാ എന്ന് വിളിക്കുന്നതായിരുന്നു എന്റെ ആദ്യ ഡബ്ബിം​ഗ്. അതെനിക്ക് ആന്റി മോഡുലേഷൻ ചെയ്ത് തന്നതാണ് . ഇന്ന് മുകളിലിരുന്ന് കാണുന്നുണ്ടാവും'

  'വൽസമ്മ അങ്ങനെ പറഞ്ഞപ്പോൾ അച്ഛനും അമ്മയും നിന്ന് എന്നോട് നേരിട്ട് പറയുന്നത് പോലെ തോന്നി. ആ ജോലി ചെയ്യുന്നവർ തന്നെ പറയുമ്പോൾ ഭയങ്കര അനു​ഗ്രഹം ആണ്,' രേഖ രതീഷ് പറഞ്ഞു. പല കഥാപാത്രങ്ങൾക്ക് ഡബ് ചെയ്യുമ്പോളുള്ള വ്യത്യാസത്തെക്കുറിച്ചും നടി സംസാരിച്ചു'

  'ഭാവനയിലെ ​ഗായത്രി ഒരുപാട് ലൗഡ് ആയി സംസാരിക്കില്ല. സാധാരണ ഞാൻ ഡബ് ചെയ്യുന്ന രീതിയിൽ നിന്നും വ്യത്യാസമുണ്ട്. ​ഗായത്രി വളരെ ശബ്ദം താഴ്ത്തി സംസാരിക്കേണ്ട കഥാപാത്രമാണ്. എന്റെ ലൈഫിൽ പോലും അങ്ങനെ ശബ്ദം താഴ്ത്തി സംസാരിക്കാൻ പറ്റില്ല. ദേഷ്യം വന്നാലും ഉച്ചത്തിലേ സംസാരിക്കാൻ പറ്റുള്ളൂ'

  ഗായത്രിക്ക് ഡബ് ചെയ്യുമ്പോൾ ശബ്ദം താഴ്ത്തി സംസാരിക്കണം എന്ന ചിന്തയോടെയാണ് ഡബിം​ഗ് തിയറ്ററിലേക്ക് കയറാറ്, രേഖ രതീഷ് പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് രേഖ സംസാരിച്ചിരുന്നു.

  തനിക്കെതിരെ വരുന്ന മോശം കമന്റുകൾ ആദ്യമൊക്കെ വിഷമിപ്പിക്കാറുണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അതിനെ ​ഗൗനിക്കാറില്ലെന്നുമാണ് രേഖ രതീഷ് വ്യക്തമാക്കിയത്. വിവാഹവും വിവാഹ മോചനവുമെല്ലാം നേരത്തെ പല തവണ രേഖയെ ​ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു.

  Read more about: rekha ratheesh
  English summary
  Viral: Television Actress Rekha Ratheesh Open Up About An Unforgettable Appreciation For Her Dubbing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X