ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിറ കണ്ണുകളോടെ മൃദുല

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. ഏഷ്യനെറ്റ്, മഴവിൽ മനോരമ. സീ കേരളം എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ ചാനലുകളിൽ നടി വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. വിവാഹത്തിന് ശേഷമുള്ള നടിയുടെ ഏറ്റവും പുതിയ പരമ്പരയാണ് ഇത്. വീണ എന് കഥാപാത്രത്തെയാണ അവതരിപ്പിക്കുന്നത്. മേക്കപ്പ് ഇല്ലാതെ വളരെ സിമ്പിൾ ലുക്കിലാണ് താരം സീരിയലിൽ എത്തുന്നത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും മൃദുലയ്ക്ക് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുണക്കുന്ന നിരവധി ഫാൻസ് പേജുകളുമുണ്ട്. മൃദുല അഭിനയ ജീവിതം തുടങ്ങിയിട്ട് 10 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. താരത്തിന് ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു. ഒരു സർപ്രൈസും നടിക്ക് നൽകിയിരുന്നു. ഇപ്പോഴിത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മൃദുല രംഗത്ത് എത്തിയിരിക്കുകയാണ്. വളരെ വൈകാരികമായിട്ടാണ് മൃദുല ആരാധകരോട് സംസാരിച്ചത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് നടി നന്ദി അറിയിച്ചത്.

10  വർഷം

ഞാന്‍ അഭിനയ രംഗത്ത് വന്നിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും പോസ്റ്റുമൊക്കെ കണ്ടിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയിലുമായി പത്ത് വര്‍ഷമായി. ഒത്തിരി സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും നിറഞ്ഞുവെന്നും മൃദുല പറയുന്നു.

ഫാൻസിനോട്

ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ തുടക്കം മുതൽ അഭിനയിച്ച ഭാഗങ്ങൾ കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് നിങ്ങൾ ഇട്ടിരുന്നു. ഈ വീഡിയോയെങ്കിലും ഇട്ടില്ലെങ്കിൽ അത് കുറഞ്ഞുപോകും എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് എത്തിയത്. എന്റെ ഓരോ ഫാന്‍സ് പേജും മെന്‍ഷന്‍ ചെയ്തത് ഞാന്‍ നോക്കുകയായിരുന്നു. പേര് ജസ്റ്റ് വായിച്ച് പോകാനെ എനിക്ക് പറ്റിയിട്ടുള്ളു.

നന്ദി പറഞ്ഞ്  നടി

ഞാന്‍ റിപ്ലേ പോലും ചെയ്യാത്ത ഒരുപാട് ഫാന്‍സ് പേജുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അതെനിക്കും അറിയാം. എന്റെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, നിങ്ങള്‍ ഓരോന്നും ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് എനിക്കങ്ങനെ സപ്പോര്‍ട്ട് നല്‍കുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കണ്ടപ്പോ ഞാൻ ഭയങ്കരമായി ഹാപ്പിയായി. നന്ദിയല്ലാതെ എനിക്കൊന്നും പറയാനില്ല. എവിടെ പോയാലും, എല്ലാവരും പറയുന്നത് വലിയ ഫാൻ ഫോളോവേഴ്സ് ആണല്ലോ മൃദുലയ്ക്ക് എന്ന് പറയാറുണ്ട്. അതിന് കാരണം നിങ്ങളാണ്. എല്ലാവരും ഇനിയും കൂടെയുണ്ടാകണം, ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി- മൃദുല പറഞ്ഞു. മൃദുലയുടെ വീഡിയേ സോഷ്യൽ മീഡിയയൽ വൈറലായിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിക്കുന്നത്.

വിവാഹം

2021 ജൂലൈ 8 ന് ആയിരുന്നു മൃദുലയുടെ വിവാഹം നടന്നത്. നടൻ യുവ കൃഷ്ണയാണ് ഭർത്താവ്. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹത്ത കുറിച്ച് മൃദുല മനസ് തുറന്നിരുന്നു.കടംവാങ്ങി ആഡംബരം കാട്ടിയുള്ള വിവാഹത്തോട് യോജിപ്പില്ലെന്നാണ് മൃദുല പറയുന്നത്. ലളിതം സുന്ദരമാകണം വിവാഹം. ഒരു ദിവസത്തെ ആരവത്തിനായി എന്തിന് അത്യാഡംബരം കാണിക്കണം. കല്യാണം എങ്ങനെയായാലും ദാമ്പത്യം സുന്ദരമാകണം എന്നാണ് എന്‍റെ പക്ഷം.

Recommended Video

തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല
വിവാഹം

ഒരു ദിവസത്തിന് വേണ്ടി വെറുതെ പണം കളയുന്നതിനെന്തിനാണ്, അതുകൊണ്ട് വേറെ എന്തൊക്കെ നമുക്ക് ചെയ്യാനാവും. അനാവശ്യ ചെലവ് ഇല്ലാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാണുന്നവർക്ക് വൃത്തി കേടായി തോന്നരുത്. ശാന്തമായൊരു വിവാഹമായിരുന്നു ഞങ്ങളുടേത്. ആഡംബരങ്ങള്‍ ഉണ്ടായില്ല ആവശ്യത്തിനുള്ളത് മാത്രമായിരുന്നു. സ്ത്രീധനം വാങ്ങാത്തയാള്‍ മതിയെന്ന് എനിക്കുണ്ടായിരുന്നു. എന്‍റെ വീട്ടിലെ കഷ്ടപ്പാട് എനിക്കറിയാം. എനിക്കും അനിയത്തിക്കും കല്യാണത്തിന് ഇത്ര പവൻ വേണമെന്നൊക്കെ വീട്ടിൽ പറയുന്നത് കേട്ടിട്ടുണ്ട്. അതിന്‍റെ ആവശ്യമെന്തിനാണെന്ന് ഞാൻ ചോദിച്ചിട്ടുണ്ടെന്നും മൃദുല വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X