മനോഹരമായ ഈ സാരി നൽകിയതിന് നന്ദി, ക്ഷേത്രത്തിൽ നിന്നുളള ജൂഹി റുസ്തഗി ചിത്രം വൈറൽ
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി റുസ്തഗി. ബാലുവിന്റേയും നീലുവിന്റേയും മകളായ ലക്ഷ്മി എന്ന ലെച്ചുവിനെയാണ് അവതരിപ്പിച്ചത്. തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് താരം ഒരു പുതുമുഖമായിരുന്നെങ്കിലും വളരെ ചെറിയ സമയത്തിനുളളിൽ തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
ജൂഹിയുടെ ഉപ്പും മുളകിൽ നിന്നുളള പിൻമാറ്റം പ്രേക്ഷകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു പരമ്പരയിൽ തിളങ്ങി നിൽക്കവെയാണ് ജൂഹി സീരിയലിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നത്. താരത്തിന്റെ അഭാവം സീരിയലിനെ തുടക്കത്തിൽ ബാധിച്ചിരുന്നു. നടിയെ തിരികെ കൊണ്ടു വരണമെന്നുള്ള ആവശ്യവും ആരാധകരുടെ ഇടയിൽ നിന്ന് ഉയർന്നു വന്നിരുന്നു.

സീരിയലിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ജൂഹി. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച് നടി എത്താറുണ്ട്. സീരിയലിലേത് പോലെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ജൂഹിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.. സിമ്പിൾ ലുക്കിൽ നിഷ്കളങ്കമായ ചിരിയോടെയാണ് ഓരോ ചിത്രത്തിലും എത്തുന്നത്. വസ്ത്രവും സ്റ്റൈലും ഒഴികെ നടിക്ക് മറ്റൊരു മാറ്റമൊന്നുമില്ലെന്നാണ് ആരാധകർ പറയുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ജൂഹി വീണ്ടും ഇൻസ്റ്റഗ്രാമിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ സാരി ചിത്രമാണ്. സാരിയിൽ ക്ഷേത്രത്തിന്റെ ആൽത്തറയിൽ ഇരിക്കുന്ന ചിത്രമാണ് ജൂഹി ആരാധകർക്കായി പങ്കുവെച്ചത്. മൾട്ടി കളറിലുള്ള സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത. സാരിയ്ക്ക് അനിയോജ്യമായ കമ്മലും വളയുമാണ് ജൂഹി അണിഞ്ഞിരിക്കുന്നത്. കൈകളിലെ മെഹന്തിയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് ജൂഹി. ഡാൻസ് വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്. ലോക നൃത്തദിനത്തിൽ ജൂഹി പങ്കുവെച്ച ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്ലാസിക്കൽ നൃത്തം ചെയ്യുന്ന ഒരു ചെറിയ വീഡിിയോ ആയിരുന്നു നടി അന്ന് പങ്കുവെച്ചത്. ചെറിയ സമയത്തിനുളളിൽ തന്നെ അത് വൈറലാവുകയും ചെയ്തിരുന്നു. പഠന തിരക്കുകളും മറ്റ് പലവിധ കാര്യങ്ങളും ഉള്ളത് കൊണ്ടാണ് താന്‍ ഉപ്പും മുളകില്‍ നിന്നും പിന്മാറുന്നതെന്നായിരുന്നു ജൂഹി ആദ്യം പറഞ്ഞിരുന്നത്. മാത്രമല്ല വൈകാതെ വിവാഹം ഉണ്ടാവുമെന്ന് സൂചിപ്പിച്ചിരുന്നു.

ഉപ്പും മുളകും പരമ്പരയിൽ നിന്നും ജൂഹി പോയിട്ട് മാസങ്ങളായെങ്കിലും, ഇന്നും പ്രേക്ഷകരുടെ ആഗ്രഹം ലെച്ചുവായി നടി മടങ്ങി വരണമെന്നാണ്. ഈ ആവശ്യം ഇപ്പോഴും പ്രേക്ഷകർ പറയാറുമുണ്ട്. ജൂഹി പോയതിന് ശേഷം ഉപ്പും മുളകിലും എത്തിയ മറ്റൊരു കഥാപാത്രമാണ് പൂജ. മുടിയന്റെ സുഹൃത്തായി എത്തിയ താരത്തിന് ലച്ചുവിനെ പോലെ പരമ്പരയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. രണ്ട് അഭിപ്രായമായിരുന്നു ലഭിച്ചത്. 2015 ൽ ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. നീലുവായി നിഷയും ബാലുവായി ബിജു സോപാനവും മുടിയനും കേശുവും ശിവാനിയും ഇപ്പോഴും പരമ്പരയിൽ സജീവമാണ്
Recommended Video
ചിത്രംഃ ഇൻസ്റ്റഗ്രാം


Click it and Unblock the Notifications