കിച്ചുവിന് മറ്റൊരു അനിയൻ കൂടിയുണ്ട്, ആ മകൻ ഇവരോടൊന്നും സംസാരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് വീണ
രേണു സുധിക്കെതിരെ രംഗത്ത് വന്നതോടെയാണ് വീണ എസ് പിള്ള കൊല്ലം സുധിയുടെ രണ്ടാം ഭാര്യയായിരുന്നെന്ന് പലരും അറിഞ്ഞത്. വീണയെക്കുറിച്ച് എവിടെയും കൊല്ലം സുധി സംസാരിച്ചിരുന്നില്ല. ആദ്യ ഭാര്യ ശാലിനിയുമായുള്ള ബന്ധം തകർന്ന ശേഷമാണ് വീണയെ കൊല്ലം സുധി വിവാഹം ചെയ്യുന്നത്. ശാലിനിയിൽ പിറന്ന മകൻ കിച്ചു അന്ന് സുധിക്കൊപ്പമുണ്ട്. കൊല്ലം സുധിക്കും രേണുവിനും എതിരെ വീണ നിരന്തരം അഭിമുഖങ്ങളിൽ സംസാരിച്ചു. സുധി കടുത്ത മദ്യപാനിയായിരുന്നു, രേണു സുധിയുമായി വൾഗർ ചാറ്റ് നടത്തി തുടങ്ങിയ വാദങ്ങളാണ് വീണ ഉന്നയിക്കുന്നത്.
കഴിഞ്ഞ കാര്യങ്ങൾ എന്തിനിപ്പോൾ സംസാരിക്കുന്നെന്ന് വീണയ്ക്ക് നേരെ ചോദ്യങ്ങൾ വന്നു. രേണുവിന് ഇപ്പോൾ ലഭിക്കുന്ന ജനശ്രദ്ധയാണ് വർഷങ്ങളായി സ്റ്റേജ് ഷോകളും മറ്റും ചെയ്യുന്ന ആർട്ടിസ്റ്റായ വീണയെ അസ്വസ്ഥയാക്കുന്നതെന്ന വാദം വന്നു. എന്നാൽ രേണു തന്നെക്കുറിച്ച് മോശമായി ചിലരോട് സംസാരിച്ചെന്നും ഇതാണ് താൻ പ്രതികരിക്കുന്നതിന് കാരണമെന്നും വീണ പറയുന്നു. പക്ഷെ വീണയുടെ പല വാദങ്ങളെയും ഇല്ലാതാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കിച്ചുവിന്റെ തുറന്ന് പറച്ചിൽ.

വീണയും അച്ഛനും എപ്പോഴും വഴക്കായിരുന്നു എന്നാണ് കിച്ചു പറഞ്ഞത്. പിന്നാലെ വീണ കിച്ചുവിനെതിരെ രംഗത്ത് വന്നു. തന്നെക്കൊണ്ട് പല കാര്യങ്ങളും തുറന്ന് പറയിക്കരുത്, പറഞ്ഞാൽ കിച്ചുവിനെ അത് ബാധിക്കും എന്നാണ് വീണ പറയുന്നത്. സുധിയുടെ സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ചും വീണ സംസാരിക്കുകയുണ്ടായി. മദ്യപാനവും മറ്റ് സ്ത്രീകളുമായുള്ള ബന്ധവുമാണ് സുധിയുമായുള്ള ബന്ധം പിരിയാൻ കാരണമെന്ന് വീണ പറയുന്നു.
കിച്ചുവിനെതിരെ രൂക്ഷമായാണ് കണക്ടിംഗ് മീഡിയയിൽ വീണ സംസാരിച്ചത്. അച്ഛനെയും കുഞ്ഞനിയനെയും കെയർ ചെയ്യേണ്ടത് അവന്റെ ഉത്തരവാദിത്വമാണ്. ആ കുഞ്ഞിന് അവൻ മാത്രമേയുള്ളൂ. അത് പോലെ വേറൊരു കുഞ്ഞും ഉണ്ട്. ശാലിനിയുടെ മകൻ ( കിച്ചുവിന്റെ അമ്മയാണ് ശാലിനി). അത് പിന്നെ ഇവരുമായി സംസാരിച്ചിട്ടൊന്നുമില്ല. സുധിയുടെ മകനല്ല അത്. ശാലിനിയുടെ രണ്ടാമത്തെ ഭർത്താവിലെ മകനാണെന്നും വീണ പറയുന്നു.

നേരത്തെ രേണുവും സുധിയുടെ ആദ്യ ഭാര്യ ശാലിനിയെക്കുറിച്ച് സംസാരിച്ചിരുന്നു. മറ്റാെരു വിവാഹം ചെയ്ത ശാലിനിക്ക് ഒരു മകനുണ്ടെന്നും ശാലിനി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും രേണു സുധി പറഞ്ഞു. ഇതിന് കാരണം എന്തെന്ന് അറിയില്ല. ലോക്ഡൗൺ സമയത്ത് അന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും രേണു പറഞ്ഞു. അമ്മ മരിച്ചതറിഞ്ഞ് കിച്ചു കാണാൻ പോയിട്ടില്ലെന്നും രേണു പറഞ്ഞു.
കൊല്ലം സുധിയും താനും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നെന്ന് വീണ പറയുന്നുണ്ട്. സുധിക്ക് പല സ്ത്രീകളുമായുള്ള ബന്ധമായിരുന്നു പ്രധാന കാരണം. രേണുവിന് മെസേജ് അയക്കുന്ന സമയത്തേ സുധിച്ച് മറ്റ് കമ്മിറ്റ്മെന്റുകളുണ്ട്. രേണു കാരണമല്ല ഞങ്ങൾ ആദ്യം വഴക്കിട്ടത്. രേണുവൊക്കെ പിന്നെയാണ് വന്നത്. കുറേ കാര്യങ്ങളുണ്ട്. അതൊന്നും സംസാരിക്കാൻ താൽപര്യമില്ല. അച്ഛനെക്കുറിച്ച് പറഞ്ഞത് കിച്ചുവിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകും.
അതിൽ സോറി ചോദിക്കുന്നു. പക്ഷെ രേണു കാരണമാണ് ഞാൻ ഇതെല്ലാം പറഞ്ഞത്. കിച്ചു മോൻ ഈ അമ്മയെയും അച്ഛനെയുമൊക്കെ വെള്ള പൂശുന്നത് നല്ലതാണ്. പക്ഷെ അച്ഛന്റെയും അമ്മയുടെയും ക്യാരക്ടർ അറിഞ്ഞിട്ട് വേണം ഇതൊക്കെ ചെയ്യാൻ. കിച്ചുവിന് ഇക്കാര്യങ്ങൾ അറിയാമായിരുന്നെന്ന് എനിക്കറിയാം. അപ്പോൾ പോലും കിച്ചുവിനെ താൻ ഈ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നില്ലെന്നും വീണ എസ് പിള്ള പറയുന്നു.


Click it and Unblock the Notifications